പ്രതിഭ പദ്ധതി


സംസ്ഥാന-ദേശീയ-അന്തര്‍ദേശീയ തലത്തില്‍ ബോഡി ബില്‍ഡിംഗ്‌ ചാമ്പ്യന്‍ഷിപ്പുകളില്‍ മത്സരിക്കുന്നതിന്‌ നിശ്ചിത കാലയളവില്‍ പരിശീലനം നേടുന്നതിനും  ദേശീയ-അന്തര്‍ദേശീയ തലങ്ങളില്‍ നടക്കുന്ന സൗന്ദര്യ മത്സരം, മറ്റ്‌ കലാ-കായിക മത്സരങ്ങള്‍ എന്നിവയില്‍ പങ്കെടുക്കുന്നതിനും ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍ക്ക്‌ സാമൂഹ്യനീതി വകുപ്പ് ധനസഹായം അനുവദിക്കുന്ന  പ്രതിഭ പദ്ധതി. 

ഉദ്ദേശലക്ഷ്യങ്ങള്‍

  • ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍ക്ക്‌ അവരുടെ അഭിരുചിക്കനുസരിച്ച്‌ വിവിധ മേഖലകളില്‍ പ്രാതിനിധ്യം ഉറപ്പാക്കി സാമൂഹ്യ സ്വീകാര്യത വര്‍ധിപ്പിക്കുന്നതിന്‌.

  • പിത്തൂണാ സംവിധാനങ്ങള്‍ ലഭ്യമല്ലാത്തതു കാരണം സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികൾക്ക്‌ ആയതിനുള്ള സഹായം ലഭ്യമാക്കുക.

  • ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികളുടെ കലാപരമായും, കായികപരവുമായ കഴിവുകള്‍ പ്രോത്സാഹിപ്പിക്കുന്നതിനും പരിപോഷിപ്പിക്കുന്നതിനും ആവശ്യമായ പരിശീലനം നല്‍കുക. അതുവഴി മികച്ച അവസരങ്ങള്‍ ഇത്തരം വ്യകതികള്‍ക്ക്‌ ലഭ്യമാക്കുക.

  • സംസ്ഥാന - ദേശിയ - അന്തര്‍ദേശീയ തല മത്സരങ്ങളില്‍ ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികളുടെ പങ്കാളിത്തം വര്‍ധിപ്പിക്കുക. ഇതുവഴി ഇവര്‍ക്ക്‌ കൂടുതല്‍ സാമൂഹ്യ സ്വീകാര്യതയും അത്മവിശ്യസവും ലഭ്യമാക്കുക .

ടാർജെറ്റ്‌ ഗ്രൂപ്പ്

ട്രാന്‍സ് ജെന്‍ഡര്‍