ടി.ജി വിദ്യാര്‍ഥികള്‍ക്ക് പ്രൊഫഷണല്‍ കോഴ്സുകള്‍ പഠിക്കുന്നതിനുള്ള സഫലം പദ്ധതി


സമൂഹത്തില്‍ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ജനവിഭാഗങ്ങളുടെ ഉന്നമനത്തിനും അവരുടെ ആരോഗ്യ സാമൂഹിക സാമ്പത്തിക തൊഴില്‍ മേഖലകളിലെ വളര്‍ച്ചയ്ക്കും വേണ്ടി നിരവധി ക്ഷേമ പദ്ധതികള്‍ വകുപ്പ് ആവ്ഷിക്കരിച്ചു നടപ്പിലാക്കി വരുന്നുണ്ട്. നിലവില്‍ സമൂഹത്തില്‍ പല വിധത്തിലുള്ള വിവേചനങ്ങള്‍ക്കും അവകാശ ലംഘനങ്ങള്‍ക്കും വിധേയരാകേണ്ടി വരുന്ന ട്രാന്‍സ്ജെന്‍ഡര്‍ സമൂഹത്തിന് പ്രത്യേക പരിഗണന നല്‍കി സാമൂഹ്യ പുനരധിവാസം ഉറപ്പാക്കേണ്ടത് വകുപ്പിന്റെ ചുമതലയാണ്. ട്രാന്‍സ്ജെന്‍ഡര്‍ വിദ്യാര്‍ഥികള്‍ക്ക് അവരുടെ കഴിവിനും അഭിരുചിക്കും അനുസൃതമായി വിവിധ സാങ്കേതിക കോഴ്സുകളില്‍ പ്രവേശനം ലഭ്യമാകുന്ന പക്ഷം അവരുടെ പഠനം ഉറപ്പാക്കുക എന്നത് ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികളുടെ തൊഴില്‍ സാദ്ധ്യത ഉയര്‍ത്തുന്നതിനും അതുവഴി സാമൂഹ്യ പുന:സംയോജനത്തിനു പ്രാപ്തരാക്കുന്നതിനുമുളള ഭലപ്രദമായ ഒരു മാര്‍ഗ്ഗമാണെന്ന് കാണുന്നു.   

      മെച്ചപ്പെട്ട വിദ്യാഭ്യാസ നിലവാരവും സാങ്കേതിക മികവും പ്രകടമാക്കുന്ന പല വിദ്യാര്‍ഥികള്‍ക്കും പഠനം തുടരുന്നതിന് അനുയോജ്യമായ ചുറ്റുപാടുകള്‍ ഇല്ലാത്തതിനാല്‍ പാതി വഴിയില്‍ വിദ്യാഭ്യാസം ഉപേക്ഷിക്കേണ്ട അവസ്ഥ നിലവിലുണ്ട്. ഇത്തരം സാഹചര്യങ്ങള്‍ ഒഴിവാക്കി അര്‍ഹരായ ട്രാന്‍സ്ജെന്‍ഡര്‍ വിദ്യാര്‍ഥികള്‍ക്ക് മെച്ചപ്പെട്ട പഠന സാഹചര്യങ്ങള്‍ ഒരുക്കുന്നതിനായി ഡിഗ്രി/ഡിപ്ലോമ തലത്തിലുള്ള പ്രൊഫഷണല്‍ കോഴ്സുകളില്‍ പ്രവേശനം നേടിയിട്ടുള്ള വിദ്യാര്‍ഥികള്‍ക്ക് ‘സഫലം’ എന്ന പദ്ധതി ആരംഭിച്ചിരിക്കുന്നത്.

നിബന്ധനകള്‍

(a) 18 വയസ്സ് കഴിഞ്ഞ ട്രാന്‍സ്ജെന്‍ഡര്‍ വിദ്യാര്‍ഥികള്‍ക്ക് TG ഐ.ഡി കാര്‍ഡിന്റെ പകര്‍പ്പ് സമര്‍പ്പിക്കേണ്ടതാണ്.

(b) 18 വയസ്സ് പൂര്‍ത്തിയാകത്തവര്‍ രക്ഷകര്‍ത്താവ് / സ്ഥാപന മേധാവിയുടെ സാക്ഷ്യപ്പെടുത്തലോടുകൂടിയ self declaration ഹാജരാകണം.

(c) പരമാവധി ഒരു ലക്ഷം രൂപ വരെ വാര്‍ഷിക പഠന ചെലവിനായി അനുവദിക്കാവുന്നതാണ്.

(d) സര്‍ക്കാര്‍ കോളേജുകളിലെയും എയ്ഡഡ്/സെല്‍ഫ് ഫിനാന്‍സിംഗ് കോളേജുകളില്‍ സര്‍ക്കാര്‍ മെറിറ്റില്‍ പ്രവേശനം നേടുന്ന ട്രാന്‍സ്ജെന്‍ഡര്‍ വിദ്യാര്‍ഥികളെയും പരിഗണിക്കാവുന്നതാണ്.

(e) MBBS, B.V.Sc, B.sc Agriculture എന്നീ കോഴ്സുകള്‍ക്ക് സര്‍ക്കാര്‍ കോളേജില്‍ പ്രവേശനം നേടുന്ന ട്രാന്‍സ്ജെന്‍ഡര്‍ വിദ്യാര്‍ഥികളെ മാത്രം പരിഗണിക്കാവുന്നതാണ്.  

(f) ഡിപ്ലോമ തലത്തില്‍ സര്‍ക്കാര്‍ അംഗീകൃത കോഴ്സുകള്‍ മാത്രം പരിഗണിക്കാവുന്നതാണ്.  

അപേക്ഷ സമര്‍പ്പിക്കേണ്ട വിധം

(1) അപേക്ഷ പൂര്‍ണ്ണമായും പൂരിപ്പിച്ചിരിക്കണം, അല്ലാത്തപക്ഷം അപേക്ഷ നിരസിക്കുന്നതാണ്.

(2) പൂരിപ്പിച്ച അപേക്ഷകള്‍ അതാത് ജില്ലാ സാമൂഹ്യനീതി ഓഫീസര്‍മാര്‍ക്ക് സമര്‍പ്പിക്കേണ്ടതാണ്.

ടാർജെറ്റ്‌ ഗ്രൂപ്പ്

ട്രാന്‍സ് ജെന്‍ഡര്‍

പ്രമാണങ്ങൾ

GOs Sabhalam scheme for TG persons pursuing Professional courses
Application Forms Sabhalam scheme- Application form