കേരളത്തില്‍, പ്രൊബേഷന്‍ സമ്പ്രദായം ആധുനികവല്‍ക്കരിച്ച് ശക്തിപ്പെടുത്തുന്നതിന് സര്‍ക്കാര്‍ ആരംഭിച്ച പദ്ധതിയാണ് നേര്‍വഴി. കുറ്റവാളികളെ, പ്രൊബേഷന്‍ സംവിധാനം വഴി മാനസികവും സാമൂഹികവുമായി പരിവര്‍ത്തനം ചെയ്ത്, സമൂഹത്തിന് പ്രയോജനപ്പെടുന്ന പൗരന്മാരാക്കുക്കയാണ് ജില്ലാ പ്രൊബേഷന്‍ ഓഫീസുകള്‍ വഴി നടപ്പിലാക്കുന്ന പദ്ധതിയുടെ ലക്ഷ്യം.
ലക്ഷ്യങ്ങള്‍
-
1958 ലെ പ്രൊബേഷന്‍ ഓഫ് ഒഫന്റേഴ്സ് ആക്ടിന്റെ പ്രയോജനം അര്‍ഹാരായവര്‍ക്ക് എത്തിക്കുക.
-
18 നും 21 നുമിടയില്‍ പ്രായമുള്ള യുവകുറ്റവാളികള്‍ക്ക് തടവുശിക്ഷ നല്‍കാതെ പ്രൊബേഷന്‍ സംവിധാനത്തിന്റെ സേവനം ലഭിക്കാനുള്ള അവരുടെ നിയമപരമായ അവകാശം സംരക്ഷിക്കുക.
-
ഗുരുതരമല്ലാത്ത കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെട്ടവരെ ജയില്‍ ശിക്ഷകള്‍ക്ക് വിധേയരാക്കാതെ, പ്രൊബേഷന്‍ നിയമത്തിന്റെ ആനുകൂല്യം ലഭ്യമാക്കുക.
-
18 മുതല്‍ 25 വയസ്സുവരെയുള്ള ആദ്യ കുറ്റവാളികളില്‍ സാമൂഹ്യമനശാസ്ത്ര ഇടപെടല്‍ നടത്തി വീണ്ടും കേസില്‍ പെടാതെ നോക്കുകയും സമഗ്രമായ പരിവര്‍ത്തനത്തിന് വിധേയമാക്കുകയും ചെയ്യുക.
-
പ്രൊബേഷന്‍ നിയമപ്രകാരം പരിഗണിക്കപ്പെടാന്‍, അര്‍ഹതയുള്ള വിചാരണ തടവുകാരെ കണ്ടെത്തി അവരുടെ പ്രൊബേഷന്‍ റിപ്പോര്‍ട്ട് ആവശ്യപ്പെടുന്നതിന് കോടതിയെ സഹായിക്കുക.
-
18 നും 21 നുമിടയില്‍ പ്രായമുള്ള യുവകുറ്റവാളികള്ക്കും വിചാരണ തടവുകാര്‍ക്കും ബോര്‍സ്റ്റല്‍ സ്കൂള്‍ ആക്ട് പ്രകാരമുള്ള സേവനം ലഭ്യമാക്കുക.
-
ജയില്‍ മോചിതരായ വ്യക്തികള്‍ക്ക്, വീണ്ടും കുറ്റകൃത്യത്തില്‍പ്പെടുന്ന സാഹചര്യം ഇല്ലാതാക്കി അവരുടെ സാമൂഹിക പുനരധിവാസം ഉറപ്പുവരുത്തുക.
-
തടവുകാരും അവരുടെ കുടുംബാംഗങ്ങളും തമ്മില്‍ പ്രശ്നങ്ങള്‍ ഉണ്ടെങ്കില്‍ അവ പരിഹരിച്ച് തടവുകാരുടെ കുടുംബ സാമൂഹ്യ പുനഃസംയോജനം സുഗമമാക്കുക.
-
ബാലനീതി സ്ഥാപനങ്ങളില്‍ കഴിയുന്നകുട്ടികളില്‍ തടവുകാരുടെ മക്കള്‍/അതിക്രമത്തിനിരയായി ഗുരുതരമായി പരിക്കേല്‍ക്കുകയോ കൊല്ലപ്പെടുകയോ ചെയ്തവരുടെ മക്കളുണ്ടെങ്കില്‍ അവരില്‍ സാമൂഹ്യ മനശാസ്ത്ര ഇടപെടല്‍ നടത്തി പുനരധിവസിപ്പിക്കുക.
ലക്ഷ്യവിഭാഗങ്ങള്‍
-
ആദ്യമായി കുറ്റകൃത്യത്തില്‍ ഉള്‍പ്പെടുന്നവര്‍
-
18 നും 21 നുമിടയില്‍ പ്രായമുള്ള ഗുരുതരമല്ലാത്ത കുറ്റകൃത്യങ്ങളില്‍ പ്പെട്ടവര്, വിചാരണ തടവുകാര്‍, ജയില്‍ ശിക്ഷ അനുഭവിക്കുന്നവര്‍
-
വധശിക്ഷയോ ജീവപര്യന്തം തടവുശിക്ഷയോ ലഭിയ്ക്കാവുന്ന കുറ്റകൃത്യങ്ങള്‍ ഒഴികെയുള്ള കുറ്റകൃത്യങ്ങള്‍ ചെയ്തുപോയവര്‍
-
പോലീസ് ജാമ്യത്തില്‍ വിടുതല്‍ ചെയ്യപ്പെട്ട യുവകുറ്റാരോപിതര്, സ്ത്രീ കുറ്റാരോപിതര്‍
-
18 മുതല്‍ 25 വയസ്സുവരെയുള്ള ആദ്യ കുറ്റവാളികള്‍
-
മുന്‍ തടവുകാരും കുടുംബാംഗങ്ങളും
-
ബാലനീതി സ്ഥാപനങ്ങളില്‍ കഴിയുന്നകുട്ടികളില്‍ തടവുകാരുടെ മക്കള്‍/അതിക്രമത്തിനിരയായി ഗുരുതരമായി പരിക്കേല്‍ക്കുകയോ കൊല്ലപ്പെടുകയോ ചെയ്തവരുടെ മക്കള്‍
പ്രവര്‍ത്തനങ്ങള്‍
-
പോലീസ്, ജയില്‍, ജഡീഷറി, തദ്ദേശസ്വയംഭരണം സാമൂഹ്യനീതി തുടങ്ങിയ വകുപ്പുകളുടെയും സന്നദ്ധ സംഘടനകളുടെയും ഏകോപനവും പങ്കാളിത്തവും ഉറപ്പാക്കും.
-
ജുഡീഷ്യല്‍ ഓഫീസര്‍മാര്‍, പോലീസ് ജയില്‍ ഉദ്യോഗസ്ഥര്‍ പ്രൊബേഷന്‍ ഓഫീസര്‍മാര്‍, അഭിഭാഷകര്‍, സന്നദ്ധസംഘടനാ പ്രവര്‍ത്തകര്‍ എന്നിവര്‍ക്ക് പരിശീലനം നല്‍കും.
-
ജില്ലാ പ്രൊബേഷന്‍ ഓഫീസുകളില്‍ പ്രൊബേഷന്‍ അസിസ്റ്റന്റിനെ നിയമിച്ച്, വിചാരണ തടവുകാരുടെ സാമൂഹിക മാനസിക പഠനം നടത്തി പ്രൊബേഷന്‍ നിയമം, ബോര്‍സ്റ്റല്‍ സ്കൂള്‍ നിയമം എന്നിവപ്രകാരം പരിഗണിക്കപ്പെടേണ്ടവരുടെ പട്ടിക കോടതിയ്ക്ക് നല്‍കും. കോടതികള്‍ ആവശ്യപ്പെടുന്നതനുസരിച്ച് പ്രൊബേഷന്‍ റിപ്പോര്‍ട്ടുകള്‍ കോടതികള്‍ക്ക് സമര്‍പ്പിക്കും.
-
ആദ്യ കുറ്റവാളികളില്‍ സാമൂഹ്യമനശാസ്ത്ര ഇടപെടല്‍ നടത്തി വീണ്ടും കേസില്‍ പെടാതെ നോക്കുകയും സമഗ്രമായ പരിവര്‍ത്തനത്തിന് വിധേയമാക്കുകയും ചെയ്യും.
-
വിചാരണ തടവുകാര്‍ക്കും, തടവുശിക്ഷ അനുഭവിക്കുന്നവര്‍ക്കും സൗജന്യമായ ലീഗല്‍ കൗണ്‍സിലിംഗും നിയമസഹായവും ലഭ്യമാക്കും.
-
മുന്‍ തടവുകാര്‍ക്കും പ്രൊബേഷന്‍ മേല്നോട്ടത്തില്പ്പെട്ടവര്ക്കും സ്വയം തൊഴില്‍ ആരംഭിക്കുന്നതിന് ധനസഹായം അനുവദിക്കും.
-
ബാലനീതി സ്ഥാപനങ്ങളില്‍ കഴിയുന്നകുട്ടികളില്‍ തടവുകാരുടെ മക്കള്‍/അതിക്രമത്തിനിരയായി ഗുരുതരമായി പരിക്കേല്‍ക്കുകയോ കൊല്ലപ്പെടുകയോ ചെയ്തവരുടെ മക്കളുണ്ടെങ്കില്‍ അവരില്‍ സാമൂഹ്യ മനശാസ്ത്ര ഇടപെടല്‍ നടത്തി പുനരധിവസിപ്പിക്കും.
-
പ്രൊബേഷന്‍ നിയമത്തെക്കുറിച്ച് വ്യാപകമായ ബോധവത്ക്കരണം നല്‍കും.
ടാർജെറ്റ് ഗ്രൂപ്പ്
സാമൂഹ്യ പ്രതിരോധം |