ട്രാന്‍സ്ജെന്‍ഡര്‍ തിരിച്ചറിയല്‍ കാര്‍ഡ്‌ വിതരണം


ഒരു വ്യക്തിക്ക് തന്‍റെ വ്യക്തിത്വം തെളിയിക്കുന്നതിനു വേണ്ടി അടിസ്ഥാനപരമായി ഉണ്ടാകേണ്ട രേഖയാണ് തിരിച്ചറിയല്‍ കാര്‍ഡ്‌. എന്നാല്‍ ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികള്‍ക്ക് തങ്ങളുടെ സ്വത്വം വെളിപ്പെടുത്തുന്നതിനായി യാതൊരു രേഖയും നിലവിലില്ലാത്ത സാഹചര്യത്തില്‍ സര്‍ക്കാര്‍ ഇടപെട്ടുകൊണ്ട് വകുപ്പ് മുഖേന തിരിച്ചറിയല്‍ കാര്‍ഡ്‌ നല്‍കി വരുന്നു.

  • സംസ്ഥാനത്തെ മുഴുവന്‍ ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികള്‍ക്കും തിരിച്ചറിയല്‍ കാര്‍ഡ്‌ നല്‍കുന്നതിനുള്ള നടപടികള്‍ പൂര്‍ത്തീകരിച്ചിട്ടുണ്ട്.

  • ട്രാന്‍സ്ജെന്‍ഡര്‍ ഐ.ഡി കാര്‍ഡ്‌ എന്ന് രേഖപ്പെടുത്തി, സ്വയം നിര്‍ണ്ണയിക്കുന്ന ജെന്‍ഡറിലായിരിക്കും കാര്‍ഡ് നല്‍കുന്നത് .

  • അപേക്ഷ ഓണ്‍ലൈന്‍ ആയി മാത്രമേ സ്വീകരിക്കുകയുള്ളൂ. വെബ്‌ സൈറ്റ്-www.sjd.kerala.gov.in

  • 2018 ഒക്ടോബര്‍ മാസം മുതല്‍ ഓണ്‍ലൈന്‍ പ്രക്രിയയിലൂടെയാണ് തിരിച്ചറിയല്‍ കാര്‍ഡ്‌ വിതരണം നടപ്പിലാക്കി വരുന്നത്.

  • C-DIT എന്ന സര്‍ക്കാര്‍ സ്ഥാപനം മുഖേന ഒരു ഓണ്‍ലൈന്‍ മോഡ്യൂള്‍ തയ്യാറാക്കുകയും ഓരോ വ്യക്തികള്‍ക്കും സവിശേഷ തിരിച്ചറിയല്‍ നമ്പര്‍ ലഭ്യമാക്കുകയും ആ നമ്പരിലൂടെ എല്ലാ സ്കീമുകളും ബന്ധപ്പെടുത്തുകയും ചെയ്യുന്നതായിരിക്കും.

ടാർജെറ്റ്‌ ഗ്രൂപ്പ്

ട്രാന്‍സ് ജെന്‍ഡര്‍