സ്വാശ്രയ പദ്ധതി


തീവ്ര ശാരീരിക മാനസിക വെല്ലുവിളി നേരിടുന്ന വ്യക്തികള്‍ക്ക് പരസഹായമില്ലാതെ അവരുടെ ദൈനംദിന കാര്യങ്ങള്‍ ചെയ്യുന്നതിന് കഴിയുകയില്ല. പലപ്പോഴും ഇത്തരക്കാര്‍ വീട്ടില്‍ തന്നെ കഴിയേണ്ടി വരുന്ന അവസ്ഥയാണുള്ളത്. ഒരു കുടുംബത്തില്‍/വീട്ടില്‍ തീവ്ര ശാരീരിക മാനസിക വെല്ലുവിളിയുള്ള ഒരു വ്യക്തി ഉണ്ടെങ്കില്‍ ആ വീട്ടിലെ ഒരു മുതിര്‍ന്ന വ്യക്തി (അച്ഛന്‍/അമ്മ) മറ്റ് ജോലിക്കൊന്നും പോകാന്‍ കഴിയാതെ അവരെ സംരക്ഷിക്കുന്നതിനും അവരുടെ ദൈനംദിന കാര്യങ്ങള്‍ ചെയ്തു കൊടുക്കുന്നതിനുമായി വീട്ടില്‍ തന്നെ കഴിയേണ്ടി വരുന്നു. ഇത്തരം രോഗാവസ്ഥയിലുള്ളവരെ ഒറ്റയ്ക്ക് വീട്ടിലാക്കിയിട്ട് മറ്റൊരു ജോലിക്ക് പോകാന്‍ വിഷമിക്കുന്നവര്‍ ധാരാളമുണ്ട്. ഈ സാഹചര്യത്തില്‍  തീവ്ര ശാരീരിക-മാനസിക വെല്ലുവിളി നേരിടുന്ന വ്യക്തികളെ സംരക്ഷിക്കുന്ന ബി.പി.എല്‍ കുടുംബത്തില്‍പ്പെട്ട മാതാവിന്/രക്ഷകര്‍ത്താവിന് സ്വയംതൊഴില്‍ ആരംഭിക്കുന്നതിന് ഒറ്റത്തവണയായി 35,000 രൂപ ധനസഹായം നല്‍കുന്ന പദ്ധതിയാണ് സ്വാശ്രയ.

മാനദണ്ഡം

1)  അപേക്ഷകര്‍ BPL കുടുംബാംഗം ആയിരിക്കണം.
2) മുഴുവന്‍ സമയ സഹായി ആവശ്യമുള്ള, 50 % മോ അതില്‍  കൂടുതലോ ഭിന്നശേഷിയുള്ളവരെ സംരക്ഷിച്ചു വരുന്ന മാതാവ്/പിതാവ്/അടുത്ത ബന്ധുക്കള്‍ക്ക് സ്വയം തൊഴില്‍ നേടുന്നതിനായി ഒറ്റത്തവണ ധനസഹായം 
3) ഒന്നില്‍ കൂടുതല്‍ ഭിന്നശേഷിക്കാരുള്ള കുടുംബങ്ങളിലെ മാതാവ്/പിതാവ്/അടുത്ത ബന്ധുക്കള്‍ക്ക് സഹായിയായി നില്‍ക്കേണ്ട അവസ്ഥയില്‍ ഭിന്നശേഷി ശതമാനം ഏതെങ്കിലും ഒരു കുട്ടിക്ക് 40 % ആണെങ്കില്‍പ്പോലും ഈ പദ്ധതി പ്രകാരം തുക അനുവദിക്കാം. 
4) ഭര്‍ത്താവിന് ശാരീരിക/മാനസിക ബുദ്ധിമുട്ടുകള്‍ കാരണം ജോലിക്ക് പോകാന്‍ സാധിക്കാത്തതും മറ്റ് വരുമാന മാര്‍ഗ്ഗങ്ങള്‍ ഇല്ലാത്തതുമായ സാഹചര്യത്തില്‍ ഭര്‍ത്താവ് നിലവിലുണ്ടെങ്കിലും ഭിന്നശേഷിയുള്ള കുട്ടിയുടെ മാതാവിന് തുക അനുവദിയ്ക്കാവുന്നതാണ്. 
5) ഭിന്നശേഷിത്വം മൂലം പുറത്ത് പോയി ജോലി ചെയ്യുവാന്‍ സാധിയ്ക്കാത്ത ഭിന്നശേഷിക്കാര്‍ക്കും ഈ പദ്ധതി പ്രകാരം തുക അനുവദിയ്ക്കാവുന്നതാണ്.

അപേക്ഷിക്കേണ്ട വിധം

പദ്ധതി പ്രകാരമുള്ള അപേക്ഷ സുനീതി പോര്‍ട്ടല്‍ മുഖേന ഓണ്‍ലൈനായി സമര്‍പ്പിക്കേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് suneethi.sjd.kerala.gov.in

ടാർജെറ്റ്‌ ഗ്രൂപ്പ്

ഭിന്നശേഷിക്കാര്‍

പ്രമാണങ്ങൾ

Application Forms Swasraya scheme for parents (single mothers) of PH/MR persons
GOs Swasraya scheme for parents (single mothers) of PH/MR persons