മാതൃജ്യോതി പദ്ധതി


ഭിന്നശേഷിക്കാരായ അമ്മമാര്‍ക്ക് പ്രസവാനന്തരം കുഞ്ഞിനെ പരിപാലിക്കുന്നതിനും അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതിനുമായി സാമൂഹ്യനീതി വകുപ്പ് മുഖേന പ്രതിമാസം 2,000/- രൂപ ക്രമത്തില്‍ കുഞ്ഞിന് 2 വയസ്സ് ആകുന്നതുവരെ ധനസഹായം അനുവദിക്കുന്നു.
 

ക്രമ

നം

വൈകല്യത്തിന്‍റെ 

തരം

വൈകല്യ

ശതമാനം

1

അന്ധത

60%

2

ഇന്‍റലക്ചല്‍ ഡിസബിലിറ്റി

60%

3

സെറിബ്രല്‍ പാള്‍സി

60%

4

ചലന വൈകല്യം 

60%

5

മസ്കുലാർ ഡിസ്ട്രോഫി

50%

6

മാനസികരോഗം

60%

7

ഒന്നിലധികം വൈകല്യങ്ങൾ 

ബധിരരും അന്ധരുംമായവര്‍ക്ക് - ഒന്നാമത്തെ മുൻ‌ഗണന

വിവിധ തരം  ബൗദ്ധിക വൈകല്യങ്ങള്‍ ഉള്ളവര്‍  -രണ്ടാം മുൻ‌ഗണന

മറ്റ് ഒന്നിലധികം വൈകല്യങ്ങള്‍ ഉള്ളവര്‍ -മൂന്നാം മുൻ‌ഗണന

50%

8

ആസിഡ് ആക്രമണത്തിന് ഇരയായവർ

60%

9

ഓട്ടിസം സ്പെക്ട്രം ഡിസോർഡർ

50%

10

ലോ വിഷന്‍

60%

11

ബധിരരും കേൾക്കാൻ ബുദ്ധിമുട്ടുള്ളവരും

60%

12

ക്രോണിക് ന്യൂറോളജിക്കല്‍ കണ്ടീഷന്‍

60%

13

കുഷ്ഠരോഗം ഭേദമായവര്‍

60%

14

മൾട്ടിപ്പിൾ സ്ക്ലിറോസിസ്

60%

15

പാർക്കിൻസൺസ് രോഗം

60%

16

ഹീമോഫീലിയ

60%

17

തലസ്സീമിയ

60%

18

അരിവാള്‍  രോഗം

60%

19

സംസാരവും ഭാഷാ വൈകല്യവും

60%

20

ഉയരക്കുറവ്

60%

21

നിർദ്ദിഷ്ട പഠന വൈകല്യം

60%

 

മാനദണ്ഡങ്ങള്‍

1) 60 % മോ  അതിലധികമോ ഭിന്നശേഷിയുള്ള അമ്മമാര്‍ക്ക് ധനസഹായത്തിന് അപേക്ഷിയ്ക്കാവുന്നതാണ്.
2) ഗുണഭോക്താവിന്റെ വാര്‍ഷിക വരുമാനം 1 ലക്ഷം രൂപയില്‍ അധികാരിയ്ക്കാന്‍ പാടില്ല.  
3) ആശുപത്രിയില്‍ നിന്നുള്ള ഡിസ്ചാര്‍ജ്ജ് സര്‍ട്ടിഫിക്കറ്റ്, മെഡിക്കല്‍ ബോര്‍ഡ് നല്‍കുന്ന ഡിസബിലിറ്റി സര്‍ട്ടിഫിക്കറ്റ്, വരുമാന സര്‍ട്ടിഫിക്കറ്റ്, പാസ്ബുക്കിന്റെ പകര്‍പ്പ്, കുട്ടിയെ   പരിചരിക്കാൻ ഒരു സഹായിയെ ആവശ്യമാണ് എന്ന്  ഒരു പീഡിയാട്രീഷന്‍/ ഗൈനക്കോളോജിസ്റ്റിന്‍റെ സർട്ടിഫിക്കറ്റു് അപേക്ഷയോടൊപ്പം ഹാജരാക്കണം. 
4) പരമാവധി ഒരാള്‍ക്ക് 2 തവണ മാത്രമേ ആനുകൂല്യം അനുവദിയ്ക്കുകയുള്ളൂ. 
5) ഗുണഭോക്താവ് സ്ഥിരതാമസമാക്കിയിട്ടുള്ള ജില്ലയില്‍ വേണം അപേക്ഷ സമര്‍പ്പിയ്ക്കേണ്ടത്. 
6) ദമ്പതിമാര്‍ രണ്ടുപേരും വൈകല്യബാധിതര്‍ ആണെങ്കില്‍ മുന്‍ഗണന നല്‍കേണ്ടതാണ്. ഇത്തരം അപേക്ഷകളില്‍ രണ്ടുപേരുടേയും മെഡിക്കല്‍ ബോര്‍ഡ് സര്‍ട്ടിഫിക്കറ്റ് അപേക്ഷയോടൊപ്പം ഹാജരാക്കേണ്ടതാണ്.( ഭര്‍ത്താവിന്റെ വൈകല്യ ശതമാനം 40% ല്‍ കൂടുതല്‍ ) 
7) പ്രസവാനന്തരം 6 മാസത്തിനുള്ളില്‍ അപേക്ഷ സമര്‍പ്പിയ്ക്കേണ്ടതാണ്.
 

അപേക്ഷയോടൊപ്പം ഹാജരാക്കേണ്ട രേഖകള്‍

(a) മെഡിക്കല്‍ ബോര്‍ഡ്‌ സര്‍ട്ടിഫിക്കറ്റിന്‍റെ പകര്‍പ്പ്.
(b) ആശുപത്രിയില്‍ നിന്നുള്ള ഡിസ്ചാര്‍ജ് സര്‍ട്ടിഫിക്കറ്റ്.
(c) വരുമാന സര്‍ട്ടിഫിക്കറ്റ് (ബി.പി.എല്‍ ആണെങ്കില്‍ റേഷന്‍ കാര്‍ഡിന്റെ അസ്സല്‍).
(d) ബാങ്ക് അക്കൗണ്ട്‌ വിവരങ്ങള്‍ (ബാങ്കിന്‍റെ പേര്, ബ്രാഞ്ച്, ഐ.എഫ്.എസ്.സി കോഡ്)
(e) പാസ്‌ ബുക്കിന്‍റെ അസ്സല്‍.

അപേക്ഷ സമര്‍പ്പിക്കേണ്ട വിധം

പദ്ധതി പ്രകാരമുള്ള അപേക്ഷ സുനീതി പോര്‍ട്ടല്‍ മുഖേന ഓണ്‍ലൈനായി സമര്‍പ്പിക്കേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് suneethi.sjd.kerala.gov.in

 

ടാർജെറ്റ്‌ ഗ്രൂപ്പ്

ഭിന്നശേഷിക്കാര്‍

പ്രമാണങ്ങൾ

GOs Matru Jyothi scheme
GOs FINANCIAL ASSISTANCE FOR VISUALLY IMPAIRED MOTHER
Application Forms Matru Jyothi-Financial assistance for PwD mothers