വയോമിത്രം പദ്ധതി


സംസ്ഥാനത്ത് വയോജന നയം നടപ്പിലാക്കുന്നതിന്‍റെ ഭാഗമായി വയോജനങ്ങളുടെ ആരോഗ്യ സംരക്ഷണ പരിപാലനത്തിന് പ്രത്യേക ശ്രദ്ധ നല്‍കി കൊണ്ട് ആരംഭിച്ച നൂതന പദ്ധതിയാണ് വയോമിത്രം. ആദ്യഘട്ടമെന്ന നിലയില്‍ മുനിസിപ്പല്‍/ കോര്‍പ്പറേഷന്‍ പ്രദേശങ്ങളിലാണ് പദ്ധതി നടപ്പാക്കി വരുന്നത്. പദ്ധതി നടപ്പാക്കുന്ന പ്രദേശത്തെ വയോജനങ്ങളുടെ മാനസിക ഉല്ലാസത്തിനു വേണ്ടിയുള്ള വിവിധ പരിപാടികളും വയോജനക്ഷേമ സ്ഥാപനങ്ങളിലെ അന്തേവാസികള്‍ക്ക് പ്രത്യേക കരുതല്‍ നല്‍കുന്ന തരത്തിലുള്ള വിവിധ പരിപാടികളും പദ്ധതിയുടെ ഭാഗമായി സംഘടിപ്പിക്കാറുണ്ട്. കോർപ്പറേഷൻ/ മുനിസിപ്പാലിറ്റിയിൽ താമസിക്കുന്ന 65 വയസ്സിന് മുകളിൽ പ്രായമുള്ള മുതിർന്ന പൗരന്മാർക്കാണ് വയോമിത്രം സ്കീം പ്രകാരം സൗജന്യ സേവനങ്ങൾ ലഭിക്കാൻ അർഹതയുള്ളത്. ചുവടെ പറയുന്ന ആനുകൂല്യങ്ങള്‍ വയോമിത്രം പദ്ധതികളിലൂടെ ലഭ്യമാണ്.

പ്രായമുള്ളവർക്കായി മൊബൈൽ ക്ലിനിക്ക് സേവനം

65 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് നഗരപ്രദേശങ്ങളില്‍ മൊബൈല്‍ ക്ലിനിക്കും, കൗണ്‍സിലിങ്ങും, വൈദ്യ സഹായവും, മരുന്നും സൗജന്യമായി നല്‍കുന്നു.

കിടപ്പു രോഗികൾക്കായി  പല്ലിയേറ്റീവ് കെയർ സർവീസ്

കിടപ്പു രോഗികളുടെ വീടുകളില്‍ പോയി പാലിയേറ്റീവ് ഹോംകെയര്‍ നല്‍കുന്നു.

വയോജനങ്ങൾക്കായി സൗജന്യ ആംബുലന്‍സ് സേവനം

ആശുപത്രികളില്‍ വയോജനങ്ങളെ കൊണ്ടു പോകുന്നതിനും, തിരിച്ചു കൊണ്ട് പോകുന്നതിനും സൗജന്യ ആംബുലന്‍സ് സേവനം നല്‍കുന്നു.

വയോജങ്ങൾക്കായി ഹെല്‍പ്പ് ഡെസ്ക്കുകൾ

വയോജനങ്ങള്‍ക്ക് ആവശ്യമായ വിവരങ്ങള്‍ നല്‍കുന്നതിന് ചുവടെ പറയുന്ന ഹെല്‍പ്പ് ഡെസ്ക്കുകളും പ്രവര്‍ത്തിക്കുന്നു.

മറ്റ് സേവനങ്ങൾ

പ്രത്യേക മെഡിക്കൽ ക്യാമ്പുകൾ സംഘടിപ്പിച്ചു.

(a)സല്ലാപം, സ്നേഹയാത്ര എന്നിവപോലുള്ള പ്രത്യേക വിനോദ പരിപാടികൾ  വയോജനങ്ങൾക്കായി രൂപകൽപ്പന ചെയ്തിട്ടുണ്ട്.

(b) പ്രോജക്ട് ഏരിയയിലെ എൻ.ജി.ഒകളുടെ, സ്ഥാപനങ്ങളുടെ സഹായത്തോടെ സ്പോൺസർഷിപ്പ് പരിപാടികൾ സംഘടിപ്പിച്ചു.

(c) ആരോഗ്യവും ക്ഷേമവുമായി ബന്ധപ്പെട്ട പ്രത്യേകപരിപാടികൾ ആസൂ  ത്രണം ചെയ്തു.

(d) മേഖലയിലെ വാർദ്ധക്യവുമായി ബന്ധപ്പെട്ട സാമൂഹ്യ വിഷയങ്ങളിൽ (പുനരധിവാസം മുതലായവ) വയോമിത്രത്തിന്‍റെ സജീവ പങ്കാളിത്തം ഉറപ്പുവരുത്തുന്നു.

ടാർജെറ്റ്‌ ഗ്രൂപ്പ്

വയോജനങ്ങള്‍