വിദ്യാകിരണം പദ്ധതി


സാമ്പത്തിക പരാധീനത മൂലം ദുരിതമനുഭവിക്കുന്ന ഭിന്നശേഷിയുള്ള മാതാപിതാക്കളുടെ (രണ്ടു പേരും/ ആരെങ്കിലും ഒരാള്‍) മക്കള്‍ക്ക് വിദ്യാഭ്യാസ ധനസഹായം നല്‍കുന്ന 'വിദ്യാകിരണം' പദ്ധതി സാമൂഹ്യനീതി വകുപ്പ് മുഖേന നടപ്പിലാക്കുന്നു. കുട്ടികളെ ചുവടെ പറയുന്ന വിഭാഗങ്ങള്‍ പ്രകാരം തിരിച്ച് ഓരോ വിഭാഗത്തില്‍ നിന്നും 25 കുട്ടികള്‍ക്ക് 10 മാസത്തേയ്ക്ക് ടി പദ്ധതിയുടെ ഗുണഫലം ലഭിക്കുന്നതാണ്.

(a) 1 മുതല്‍ 5 വരെ- സ്കോളര്‍ഷിപ്പ്‌ നിരക്ക്- 300/- രൂപ

(b) 6 മുതല്‍ 10 വരെ- സ്കോളര്‍ഷിപ്പ്‌ നിരക്ക്- 500/- രൂപ
(c) +1, +2, ITI തത്തുല്യമായ മറ്റ് കോഴ്സുകള്‍-സ്കോളര്‍ഷിപ്പ്‌ നിരക്ക്- 750/- രൂപ
(d) ഡിഗ്രി, പിജി, പൊളിടെക്നിക്ക് തത്തുല്യമായ ട്രെയിനിംഗ് കോഴ്സുകള്‍, പ്രൊഫഷണല്‍   കോഴ്സുകള്‍- സ്കോളര്‍ഷിപ്പ്‌ നിരക്ക്- 1000/-രൂപ

മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍

(1) ബി.പി.എല്‍ വിഭാഗത്തില്‍പ്പെട്ട ഭിന്നശേഷിയുള്ള മാതാപിതാക്കളുടെ (രണ്ടു പേരും/ ആരെങ്കിലും ഒരാള്‍) മക്കള്‍ക്ക് ഈ പദ്ധതി പ്രകാരം സ്കോളര്‍ഷിപ്പ്‌ ലഭിക്കും.
(2) മാതാവിന്‍റെയോ, പിതാവിന്‍റെയോ വൈകല്യത്തിന്‍റെ തോത് 40 ശതമാനമോ അതിനുമുകളിലോ ആയിരിക്കണം.
(3) നിശ്ചിത മാതൃകയിലുള്ള അപേക്ഷയോടൊപ്പം വരുമാനം തെളിയിക്കുന്നതിന് ബി.പി.എല്‍ റേഷന്‍ കാര്‍ഡിന്‍റെ പകര്‍പ്പ്/വില്ലേജ് ഓഫീസറുടെ വരുമാന സര്‍ട്ടിഫിക്കറ്റ്, വൈകല്യം തെളിയിക്കുന്നതിന് മെഡിക്കല്‍ ബോര്‍ഡ്‌ സര്‍ട്ടിഫിക്കറ്റിന്‍റെ പകര്‍പ്പ്/ അംഗപരിമിത തിരിച്ചറിയല്‍ കാര്‍ഡിന്‍റെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് എന്നിവ ഹാജരാക്കണം.
(4) എല്ലാ ക്ലാസുകളിലെയ്ക്കും പരമാവധി 10 മാസത്തേയ്ക്കാണ്‌ സ്കോളര്‍ഷിപ്പ്‌ അനുവദിക്കുക.
(5) ഒരു ക്ലാസിലേയ്ക്ക് ഒരു തവണ മാത്രമേ സ്കോളര്‍ഷിപ്പ്‌ അനുവദിക്കുകയുള്ളൂ.
(6) മറ്റ് പദ്ധതികള്‍ പ്രകാരം വിദ്യാഭ്യാസ ധനസഹായം ലഭിക്കുന്നവര്‍ക്ക് ഈ പദ്ധതി പ്രകാരം സ്കോളര്‍ഷിപ്പിന് അര്‍ഹതയുണ്ടായിരിക്കില്ല. 
(7) സ്വകാര്യ/സ്വാശ്രയ/ഓട്ടോണോമസ് സ്ഥാപനങ്ങളില്‍  മെറിറ്റ് ക്വാട്ടയില്‍   പ്രവേശനം നേടിയിട്ടുള്ള  വിദ്യാര്‍ത്ഥികള്‍ക്കും സ്കോളർഷിപ്പ് അനുവദിക്കുന്നതാണ്.
(8) ഭിന്നശേഷിക്കാരായ മാതാപിതാക്കളുടെ, പഠനം നടത്തുന്ന എല്ലാ കുട്ടികള്‍ക്കും ധനസഹായം അനുവദിക്കുന്നതാണ്.

 

പദ്ധതി പ്രകാരമുള്ള അപേക്ഷ സുനീതി പോര്‍ട്ടല്‍ മുഖേന ഓണ്‍ലൈനായി സമര്‍പ്പിക്കേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് suneethi.sjd.kerala.gov.in

ടാർജെറ്റ്‌ ഗ്രൂപ്പ്

ഭിന്നശേഷിക്കാര്‍

പ്രമാണങ്ങൾ

GOs Vidhyakiranam project- administrative sanction accorded reg
GOs Vidyakiranam scheme-Educational Assistance to children of disabled parents
Application Forms Vidyakiranam scheme-Educational Assistance to children of disabled parents