പൊതുസ്ഥലങ്ങളില്‍ ഉപേക്ഷിക്കപ്പെടുന്ന അനാഥര്‍ക്കും അശരണര്‍ക്കും ആഹാരം, വസ്ത്രം, വൈദ്യസഹായം മറ്റു അടിയന്തിര സേവനങ്ങള്‍ എന്നിവ നല്‍കി അവരെ പുനരധിവസിപ്പിക്കുക എന്ന ലക്ഷ്യത്തോടെ രൂപീകരിച്ചിട്ടുള്ള പദ്ധതിയാണ് ഇംപ്രസ്റ്റ് മണി.
അര്‍ഹത നിശ്ചയിക്കുന്ന മാനദണ്ഡങ്ങള്‍
1) അടിയന്തിര സാഹചര്യത്തില്‍ നല്‍കുന്ന സേവനമായതിനാല്‍ ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ക്ക് വിലയിരുത്തലിന്റെ അടിസ്ഥാനത്തില്‍ അനിവാര്യമെന്ന് ബോധ്യമാകുന്നപക്ഷം ദാരിദ്യരേഖ പരിധി, റേഷന്‍ കാര്‍ഡ്, മറ്റു മാനദണ്ഡങ്ങള്‍ എന്നിവയുടെ അടിസ്ഥാനത്തിലുള്ള വേര്‍തിരിവ് ഒഴിവാക്കി അടിയന്തിര ഇടപെടലുകള്‍ നടത്താവുന്നതാണ്.
2) അടിയന്തിര പ്രാഥമികശുശ്രുഷ നല്‍കല്‍, മരുന്നുകളും അനുബന്ധ ചികിത്സ ചെലവുകളും, അടിയന്തിര ശസ്ത്രക്രിയ, ലഘു ശസ്ത്രക്രിയകള്‍, ആംബുലന്‍സ് സേവനം, യാത്രചിലവ് എന്നിവയ്ക്ക് തുക വിനിയോഗിക്കാവുന്നതാണ്.
3) ഉപേക്ഷിക്കപ്പെട്ടനിലയില്‍ കണ്ടെത്തുന്നവരെയും അലഞ്ഞുതിരിഞ്ഞു കാണപ്പെടുന്നവരെയും സുരക്ഷിതമായ പുനരധിവാസ കേന്ദ്രത്തിലെത്തിക്കുന്നതിനും ആയതിനു മുന്‍പായുള്ള മെഡിക്കല്‍ പരിശോധനയ്ക്കും ഭക്ഷണത്തിനും തുകവിനിയോഗിക്കാവുന്നതാണ്.
4) പ്രകൃതി ദുരന്തത്തിനിരയാകുന്നവര്‍ക്ക് അടിയന്തിര വൈദ്യസഹായം, ഭക്ഷണം എന്നിവ നല്‍കുന്നതിനു തുക വിനിയോഗിക്കാവുന്നതാണ്.
5) ആസിഡ് ആക്രമണം, മറ്റ് ഗുരുതര പൊള്ളല്‍ ഏല്‍ക്കുക എന്നിവയ്ക്ക് അടിയന്തിര വൈദ്യസഹായം നല്‍കുന്നതിന് തുക വിനിയോഗിക്കാവുന്നതാണ്.
6) ജീവനോ, സ്വത്തിനോ അപകടമുള്ളതായി ശ്രദ്ധയില്‍പ്പെട്ടാല്‍ അടിയന്തിര പരിരക്ഷ നല്‍കുന്നതിനും പദ്ധതി മുഖേന സാധ്യമാകും.
7) പ്രാഥമികചികിത്സ നല്‍കുന്നതിനു സ്വകാര്യ ആശുപത്രികളെയും സമീപിക്കാവുന്നതാണ്. എന്നാല്‍ വിദശ ചികിത്സ ശുപാര്‍ശചെയ്യുന്നപക്ഷം ആയതു സര്‍ക്കാര്‍ ആശുപത്രികളില്‍ നിന്നും ലഭ്യമാക്കാവുന്നതാണ്.
8) ആശുപത്രി ചികില്‍സ ആവശ്യമുള്ളപക്ഷം, പരിചാരകര്‍ ആരുമില്ലാത്ത സാഹചര്യത്തില്‍ രേഖാമൂലം കുടുംബശ്രീയില്‍ നിന്നുള്ളവര്‍ തൊഴിലുറപ്പ് ജോലി ചെയ്യുന്നവര്‍./സന്നദ്ധ സംഘടനയില്‍ നിന്നുള്ളവര്‍/അംഗീകൃത എജന്‍സിയില്‍ നിന്നുള്ളവര്‍ എന്നിവരെ കെയര്‍ഗിവറായി നിയോഗിക്കുന്നതിനും തുക വിനിയോഗിക്കാവുന്നതാണ്.
9) കൂട്ടിരിപ്പുകാരെ നിയോഗിക്കേണ്ടിവരുന്ന സാഹചര്യങ്ങളില്‍ ഡോക്ടര്‍ നിര്‍ദ്ദേശിക്കുന്ന ദിവസങ്ങള്‍ക്ക് കൂട്ടിരിപ്പുകാര്‍ക്ക് കുടുംബശ്രീ/മാര്‍ക്കറ്റ് റേറ്റോ 650 രൂപയോ പരരമാവധി പന്ത്രണ്ടു മണിക്കൂര്‍ സേവനത്തിനായി) ഏതാണ് കുറവ് അത് ദിവസ വേതനമായി അനുവദിക്കാവുന്നതാണ്.
10) Inpatient ആയി ചികിത്സ ലഭ്യമാക്കേണ്ട കേസുകളില്‍ (അടിയന്തിര ചികിത്സ, ശസ്ത്രക്രിയതുടങ്ങിയ) കിടത്തി ചികിത്സ ആവശ്യമാണെന്ന് ചികിത്സിക്കുന്ന ഡോക്ടര്‍ സാക്ഷ്യപ്പെടുത്തി നല്‍കുന്ന ദിവസങ്ങള്‍ക്കു മോണിറ്ററിംഗ് കമ്മിറ്റിയുടെ തീരുമാനത്തിന് വിധേയമായി ലഭ്യമാകുന്ന ഏറ്റവും കുറഞ്ഞ വാടകയില്‍ നിജപ്പെടുത്തിയും വാടക അനുവദിക്കാവുന്നതാണ്.
ടാർജെറ്റ് ഗ്രൂപ്പ്
ഭിന്നശേഷിക്കാര്‍ |
പ്രമാണങ്ങൾ
Internal Orders | Imprest Money - Guildelines Circular reg |
---|