ജീവനം- സ്വയം തൊഴില്‍ പുനരധിവാസ പദ്ധതി


സാമൂഹ്യനീതി വകുപ്പ് മുഖാന്തിരം നടപ്പിലാക്കി വരുന്ന പ്രൊബേഷന്‍ സേവനങ്ങളുടെ ഭാഗമായി നിരവധി പദ്ധതികള്‍ ആവിഷ്ക്കരിച്ച് നടപ്പിലാക്കി വരുന്നുണ്ട്. കുറ്റകൃത്യങ്ങള്‍ക്ക് ഇരയായി മരണപ്പെടുന്നവരുടെ ആശ്രിതര്‍ക്കും, ഗുരുതര പരുക്ക് പറ്റിയവരുടെയും പുനരധിവാസത്തിനായി സ്വയം തൊഴില്‍ സംരംഭം ആരംഭിക്കുന്നതിനായി ധനസഹായം നല്‍കുന്ന പദ്ധതിയാണ് ‘ജീവനം’. പദ്ധതിയുടെ ഭാഗമായി അര്‍ഹരായ ഗുണഭോക്താക്കള്‍ക്ക് ഒറ്റതവണ ധനസഹായമായി 20,000/- രൂപ നല്‍കുന്നു.

പദ്ധതി ലക്ഷ്യങ്ങള്‍

(a) സാമ്പത്തികമായി വളരെ പ്രയാസം അനുഭവിക്കുന്ന കുറ്റകൃത്യങ്ങള്‍ക്ക് ഇരയായി മരണപ്പെടുന്നവരുടെ ആശ്രിതര്‍, ഗുരുതര പരുക്ക് പറ്റിയവര്‍ എന്നിവര്‍ക്ക് ഉപജീവന മാര്‍ഗ്ഗം കണ്ടെത്തുന്നതിന് സ്വയംതൊഴില്‍ ധനസഹായം ലഭ്യമാക്കുക.
(b) കുറ്റകൃത്യങ്ങള്‍ക്ക് ഇരയായവര്‍ക്കും കുടുംബങ്ങള്‍ക്കും ആവശ്യമായി വരുന്ന സാമൂഹ്യ-ആരോഗ്യ (ശാരീരിക-മാനസിക), നിയമ സേവനങ്ങള്‍ ബന്ധപ്പെട്ട വകുപ്പുകളുടെ സഹായത്തോടെ ലഭ്യമാക്കുക.

മാനദണ്ഡം

(1) അപേക്ഷകന്‍ കുറ്റകൃത്യത്തിന്‌ ഇരയായി ഗുരുതര പരുക്ക് പറ്റിയ വ്യക്തിയോ അല്ലെങ്കില്‍ കുറ്റകൃത്യത്തിന്‌ ഇരയായി മരണപെട്ടയാളുടെ (ഭാര്യ / ഭര്‍ത്താവ് /   അവിവാഹിതരായ മകന്‍/മകള്‍  ആയിരിക്കണം)
(2) കുടുംബത്തിന്റെ വാര്‍ഷിക വരുമാനം 1 ലക്ഷം രൂപയില്‍ താഴെയായിരിക്കണം
(3) കുറ്റകൃത്യം നടന്ന് 5 വര്‍ഷത്തിനകം അപേക്ഷിച്ചിരിക്കണം.
(4) അപേക്ഷകന്റെ അക്കൗണ്ടിലായിരിക്കും ധനസഹായം കൈമാറുക
(5) സ്വയം തൊഴില്‍ ധനസഹായം ഉപയോഗപ്പെടുത്തി ആരംഭിക്കുന്ന  തൊഴില്‍ യൂണിറ്റ് 3 വര്‍ഷത്തേക്ക് കൈമാറ്റം ചെയ്യുവാന്‍ പാടില്ല .
(6) ധനസഹായത്തിനായി തിരഞ്ഞെടുക്കപ്പെടുന്ന  ഗുണ ഭോക്‌താവ് 200 രൂപ മുദ്ര പത്രത്തില്‍ സാമൂഹ്യനീതി വകുപ്പുമായി മേല്‍സൂചിപ്പിച്ച മാനദണ്ഡങ്ങള്‍ പാലിക്കുന്നതിനായി കരാറില്‍ ഏര്‍പ്പെടേണ്ടതാണ്.

ടാർജെറ്റ്‌ ഗ്രൂപ്പ്

സാമൂഹ്യ പ്രതിരോധം

പ്രമാണങ്ങൾ

GOs Jeevanam self-employment scheme to dependents of crime victims
Application Forms Jeevanam self-employment scheme to dependents of crime victims