സൈക്കോ-സോഷ്യല്‍ ഗ്രാന്‍റ് ഇന്‍ എയ്ഡ് പദ്ധതി


മാനസിക വെല്ലുവിളി നേരിടുന്നവരെ പുനരധിവസിപ്പിക്കുന്നതിനായി സര്‍ക്കാര്‍ അംഗീകാരത്തോടെ സൈക്കോ-സോഷ്യല്‍ സ്കീം പ്രകാരം പ്രവത്തിച്ചു വരുന്ന സ്ഥാപങ്ങള്‍ക്കാണ് സൈക്കോ-സോഷ്യല്‍ ഗ്രാന്‍റ് ഇന്‍ എയ്ഡ് അനുവദിച്ചു വരുന്നത്. സൈക്കോ-സോഷ്യല്‍ ഗ്രാന്‍റ് ഇന്‍ എയ്ഡ് ലഭിക്കുന്നതിനായി ഇത്തരം സ്ഥാപങ്ങള്‍ അതാത് ജില്ലാ സാമൂഹ്യനീതി ഓഫീസുകളില്‍ അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്.

ജില്ലാ സാമൂഹ്യനീതി ഓഫീസര്‍മാര്‍ അംഗമായ ജില്ലാതല അപ്രൈസല്‍ കമ്മിറ്റി ഗ്രാന്‍റിനായി അപേക്ഷ സമര്‍പ്പിച്ച സ്ഥാപനങ്ങള്‍ സന്ദര്‍ശിച്ച് റിപ്പോര്‍ട്ട് തയ്യാറാക്കുകയും, സ്ഥാപനം സൈക്കോ-സോഷ്യല്‍ ഗ്രാന്‍റ് ഇന്‍ എയ്ഡിന് അര്‍ഹതയുള്ള പക്ഷം അപേക്ഷകളും അനുബന്ധ രേഖകളും, മുന്‍ വര്‍ഷം ഗ്രാന്‍റ് അനുവദിച്ചിട്ടുണ്ടെങ്കില്‍ ആയതിന്‍റെ വിനിയോഗ സാക്ഷ്യപത്രം സഹിതം അതാത് ജില്ലാ സാമൂഹ്യനീതി ഓഫീസര്‍മാര്‍ ഗ്രാന്‍റ് ഇന്‍ എയ്ഡിന് ശുപാര്‍ശ ചെയ്ത്  സാമൂഹ്യനീതി ഡയറക്ടറേറ്റില്‍ ലഭ്യമാക്കേണ്ടതാണ്‌. ഈ പദ്ധതി പ്രകാരം ൩൪ എന്‍.ജി.ഒ-കള്‍ക്ക് ഗ്രാന്‍റ് ഇന്‍ എയ്ഡ് ലഭിക്കുന്നുണ്ട്.

 

ടാർജെറ്റ്‌ ഗ്രൂപ്പ്


പ്രമാണങ്ങൾ

GOs Establishing care homes/ institutions to protect and treat mentally ill persons