Search
Title | ഭിന്നശേഷിക്കാര്‍ക്ക് 10,+2 തുല്യതാ പരീക്ഷ ധനസഹായം |
---|---|
Award Type | |
Description | ഭിന്നശേഷിയുള്ളവര്‍ക്ക് വിദ്യാഭ്യാസത്തിലായാലും തൊഴില്‍ മേഖലയിലായാലും ഭിന്നശേഷിയില്ലാത്തവരുമായി തുലനം ചെയ്യുമ്പോള്‍ പിന്നോക്കമാണെന്ന് നമുക്ക് കാണാന്‍ കഴിയും. തൊണ്ണൂറ് ശതമാനം പേര്‍ക്കും പ്രാഥമിക വിദ്യാഭ്യാസം പോലും ലഭിച്ചിട്ടില്ലാത്തവരാണെന്ന് നമുക്ക് കാണാന്‍ കഴിയും. വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് പോകാനുള്ള ബുദ്ധിമുട്ട്, യാത്രാ മാര്‍ഗ്ഗങ്ങളുടെ അപര്യാപ്തത തുടങ്ങി വിവിധങ്ങളായ കാരണങ്ങളാല്‍ പഠനം പാതിവഴിയില്‍ ഉപേക്ഷിക്കേണ്ടിവരുന്നു. ഇത്തരത്തില്‍ സ്കുളില്‍ നിന്നും കൊഴിഞ്ഞു പോയവര്‍ക്ക് സാക്ഷരതാ മിഷന് വഴി നടപ്പാക്കുന്ന പത്താം ക്ലാസ്/ പന്ത്രണ്ടാം ക്ലാസ് തുല്യതാ പരീക്ഷ എഴുതുന്നതിനുള്ള മുഴുവന്‍ ചെലവും സാമൂഹ്യനീതി വകുപ്പ് മുഖേന നല്കുന്ന പദ്ധതിയാണിത് യോഗ്യതാ മാനദണ്ഡള്‍ 1. ഭിന്നശേഷി 40% വും അതിനുമുകളിലും 2. APL, BPL വ്യത്യാസമില്ലാതെ ധനസഹായം അനുവദിക്കുന്നു. ലക്ഷ്യങ്ങള്‍ (1) അംഗവൈകല്യം മൂലം വിദ്യാഭ്യാസ സ്ഥാപനത്തില്‍ എത്തിപ്പെടാന്‍ കഴിയാത്തവര്‍ക്ക് തുല്യതാ പരീക്ഷയിലൂടെ വിദ്യാഭ്യാസം നേടാന്‍ സാധിക്കുന്നു. (2) വൈകല്യമുള്ളവര്‍ക്ക് വിദ്യാഭ്യാസം നേടുക വഴി സ്വയം പര്യാപ്തത ഉറപ്പ് വരുത്തുന്നതിന് സാധിക്കുന്നു. ധനസഹായം നിലവില്‍ 10th ക്ലാസ്സ് തുല്യതാ പരീക്ഷയ്ക്ക് 2350/- രൂപയും ഹയര്‍ സെക്കണ്ടറി തുല്യതാ പരീക്ഷയ്ക്ക് ഒന്നാം വര്‍ഷം 2950/- രൂപയും ഹയര്‍ സെക്കണ്ടറി തുല്യതാ പരീക്ഷയ്ക്ക് രണ്ടാം വര്‍ഷം 1950/- രൂപയുമാണ്. (a) അതാത് ജില്ലാ സാമൂഹ്യനീതി ഓഫീസര്‍മാര്‍ അപേക്ഷ ക്ഷണിക്കുകയും അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഗുനഭോകതാക്കളെ തിരഞ്ഞെടുക്കുകയും ചെയ്യുന്നു. (b) അപേക്ഷകര്‍ കോഴ്സ് പൂര്‍ത്തിയാക്കിയെന്ന് ജില്ലാ സാമൂഹ്യനീതി ഓഫീസര്‍മാര്‍ ഉറപ്പ് വരുത്തേണ്ടതും പരീക്ഷ സംബന്ധിച്ച് കാര്യങ്ങളില്‍ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ നല്‍കേണ്ടതുമാണ്. (c) ഓരോ വര്‍ഷവും വിജയിക്കുന്നവര്‍ക്ക് സര്‍ട്ടിഫിക്കറ്റ് സാക്ഷരതാ മിഷനില്‍ നിന്നും വാങ്ങി അപേക്ഷകര്‍ക്ക് നല്‍കേണ്ടതുമാണ്. |
Beneficiaries | ഭിന്നശേഷിക്കാര്‍ |
Benefits | |
Eligibility criteria | |
How to avail |