സേവനങ്ങൾ

സംസ്ഥാനത്ത് സാമൂഹ്യനീതി വകുപ്പിന്‍റെ മേല്‍നോട്ടത്തില്‍ 24x7 ട്രാന്‍സ് ജെന്‍ഡര്‍ ഹെല്‍പ്ലൈന്‍ ആരംഭിച്ചിട്ടുണ്ട് -1800 425 2147. കമ്മ്യുണിറ്റി കൗണ്‍സിലറിന്‍റെ സേവനം ഏതു സമയത്തും പ്രശ്നങ്ങള്‍ അഭിമുഖീകരിക്കുന്ന വ്യക്തിക്ക് ലഭിക്കുന്നതാണ്. ലഭിക്കുന്ന പരാതികല്‍ക്കെതിരെ ശക്തമായ നടപടി കൈക്കൊള്ളാന്‍ വകുപ്പ് ശ്രദ്ധിക്കുന്നതായിരിക്കും. പോലീസിന്‍റെ സേവനം അത്യാവശ്യമായിടത്ത് എത്തിക്കുവാനും ഇതുവഴി സാധിക്കുന്നതാണ്. ട്രാന്‍സ് ജെന്‍ഡര്‍ വ്യക്തികള്‍ക്ക് നേരെ നടക്കുന്ന അതിക്രമങ്ങള്‍ കാര്യക്ഷമമായി ക്രോഡീകരിക്കാനും, വേണ്ടതരത്തില്‍ നിയമനടപടികള്‍ കൈക്കൊള്ളാനും സാധിക്കുന്നതാണ്.