കാഴ്ച്ച വൈകല്യമുള്ള അഭിഭാഷകര്‍ക്ക് ധനസഹായ പദ്ധതി


സാമൂഹ്യനീതി വകുപ്പ് മുഖേന കേരള സംസ്ഥാനത്തെ കോടതികളില്‍ പ്രാക്ടീസ് നടത്തുന്ന കാഴ്ച്ച വൈകല്യം ബാധിച്ചവരുമായ അഭിഭാഷകരുടെ വായനാസഹായിക്കുള്ള റിഡേഴ്സ് അലവന്‍സ് ആയി പ്രതിമാസം 5000/- രൂപയാണ് നല്‍കുന്നത്. ധനസഹായ പദ്ധതിയുടെ കാലാവധി 10 വര്‍ഷവുമാണ്. അഭിഭാഷകര്‍ക്ക് നിയമപുസ്തകം, പ്രൊഫഷനല്‍ സ്യൂട്ട് വാങ്ങുന്നതിലേയ്ക്കായി എക്സ്ഗ്രേഷ്യ നോണ്‍ റെക്കറിംഗ് ഫണ്ടായി ഒറ്റതവണ 3500/ രൂപ അനുവദിച്ചിട്ടുണ്ട്.

അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍

a. അപേക്ഷകര്‍ കേരളത്തില്‍ താമസിക്കുന്നവരായിരിക്കണം.
b. അപേക്ഷകര്‍ സംസ്ഥാനത്തെ കോടതികളില്‍ പ്രാക്ടീസ് ചെയ്യുന്നവരായിരിക്കണം.
c. കുടുംബത്തിന്‍റെ വാര്‍ഷിക വരുമാനം 1,00,000/- രൂപയില്‍ അധികമാവരുത്.
d. അഭിഭാഷകരുടെ വായനാസഹായിയാകുന്ന വ്യക്തി SSLC പരീക്ഷയെങ്കിലും പാസ്സായിരിക്കണം.

അപേക്ഷകര്‍ ഹാജരാക്കേണ്ട രേഖകള്‍

1. (Eye Specialist) നേത്രരോഗ വിദഗ്‌ദ്ധനില്‍ നിന്നും കാഴ്ച്ച വൈകല്യം തെളിയിക്കുന്ന മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ്.
2. അപേക്ഷകന്‍റെയും വായനാസഹായിയുടെയും വിദ്യാഭ്യാസ യോഗ്യതയും, തൊഴില്‍ യോഗ്യതയും തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റിന്‍റെ കോപ്പി ഏതെങ്കിലും സര്‍ക്കാര്‍ ഓഫീസിലെ ഗസറ്റഡ് ഉദ്യോഗസ്ഥന്‍ അറ്റസ്റ്റ് ചെയ്തത്.
3. വരുമാന സര്‍ട്ടിഫിക്കറ്റ്- അസ്സല്‍ (സ്ഥിരമായി താമസിക്കുന്ന സ്ഥലത്തെയോ, ജന്മസ്ഥലത്തെയോ വില്ലേജ് ഓഫീസര്‍ നല്‍കുന്നത്)
4. അപേക്ഷകന്‍ കോടതിയില്‍ അഭിഭാഷകനായി പ്രാക്ടീസ് ചെയ്യുന്നതിന്‍റെയും വായനാസഹായിയെ നിയമിച്ചിട്ടുണ്ട് എന്ന് സാക്ഷ്യപ്പെടുത്തുന്ന പ്രിസൈഡിംഗ് ഓഫീസര്‍ നല്‍കുന്ന സര്‍ട്ടിഫിക്കറ്റ്.

പൂര്‍ണമായും പൂരിപ്പിച്ച അപേക്ഷകള്‍ മതിയായ രേഖകള്‍ സഹിതം സാമൂഹ്യനീതി വകുപ്പ് ഡയറക്ടര്‍ക്ക് സമര്‍പ്പിക്കുക

ടാർജെറ്റ്‌ ഗ്രൂപ്പ്

ഭിന്നശേഷിക്കാര്‍

പ്രമാണങ്ങൾ

GOs Financial Assistance to visually impaired Advocates
GOs Financial assistance for blind advocates
Application Forms Financial Assistance to Visually impaired Advocates