ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികള്‍ക്കുള്ള സ്കോളര്‍ഷിപ്പ്


വിദ്യാഭ്യാസപരമായി വളരെയധികം പിന്നോക്കം നില്‍ക്കുന്ന വിഭാഗമെന്ന നിലയില്‍ ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികള്‍ക്ക് കൂടുതല്‍ പരിഗണന നല്‍കേണ്ടതിന്‍റെ ആവശ്യകത ഏറെ കൂടുതലാണ്‌. വിദ്യാഭ്യാസ  സ്ഥാപനങ്ങളില്‍ നിന്നും അടിസ്ഥാന വിദ്യാഭ്യാസം പോലും പൂര്‍ത്തിയാക്കാന്‍  സാധിക്കാതെ പോയത് 58% പേരാണ് എന്ന് സര്‍വ്വേയില്‍  വ്യക്തമാണ്. നിലവില്‍ സ്കൂളുകളില്‍/ കോളേജുകളില്‍ പഠനം നടത്തിക്കൊണ്ടിരിക്കുന്ന ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികള്‍ക്ക് വിദ്യാഭ്യാസ സ്കോളര്‍ഷിപ്‌ നല്‍കുന്ന പദ്ധതി നടപ്പിലാക്കിയിട്ടുണ്ട്.

  • പ്രസ്തുത പദ്ധതി പ്രകാരം സ്കൂള്‍തലം മുതല്‍ പ്രൊഫെഷണല്‍ ഡിഗ്രീ തലം വരെയുള്ള ട്രാന്‍സ്ജെന്‍ഡര്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഈ ധനസഹായം നല്‍കിവരുന്നു.

  • സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് പ്രതിമാസം 1000 രൂപയും 

  • പ്ലസ്‌ വണ്‍, പ്ലസ്‌ ടു വിദ്യാര്‍ത്ഥികള്‍ക്ക് പ്രതിമാസം 1500 രൂപയും

  • കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് പ്രതിമാസം 2000 രൂപയും ആണ് സ്കോളര്‍ഷിപ്‌ തുക.

  • ഇതിനായി അപേക്ഷകള്‍ ട്രാന്‍സ്ജെന്‍ഡര്‍ സെല്ലിലേക്ക് നേരിട്ട് സമര്‍പ്പിക്കാവുന്നതാണ്.

  • അപേക്ഷാഫോമിനൊപ്പം ട്രാന്‍സ്ജെന്‍ഡര്‍ തിരിച്ചറിയല്‍ കാര്‍ഡിന്റെ പകര്‍പ്പ് കൂടി നല്‍കേണ്ടതാണ്.

ടാർജെറ്റ്‌ ഗ്രൂപ്പ്

ട്രാന്‍സ് ജെന്‍ഡര്‍

പ്രമാണങ്ങൾ

Application Forms TG Scholarship -Application form
GOs Scholarship for Transgender students-Govt order