യത്നം ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികള്‍ക്ക് മത്സര പരീക്ഷകള്‍ക്ക് ധനസഹായ പദ്ധതി


ട്രാന്‍സ് ജെന്‍ഡര്‍ വ്യക്തികളുടെ സാമൂഹികവും വിദ്യാഭ്യാസപരവുമായ ഉന്നമനം ലക്ഷ്യമാക്കി സാമൂഹ്യനീതി വകുപ്പ് നിരവധി ക്ഷേമ പദ്ധതികളും പ്രവര്‍ത്തനങ്ങളും നടപ്പിലാക്കി വരുന്നുണ്ട്. ട്രാന്‍സ് ജെന്‍ഡര്‍ വ്യക്തികള്‍ക്ക് വിവിധ തൊഴില്‍ മേഖലകളില്‍ പ്രാതിനിധ്യം ഉറപ്പാക്കുന്നതിന്റെ ഭാഗമായും, സാമ്പത്തിക ശാക്തീകരണം ലക്ഷ്യമാക്കിയും പി.എസ്.സി, യൂ.പി.എസ്.സി, ബാങ്ക് സര്‍വീസ്, RRB, യൂ.ജി.സി/നെറ്റ്/ജെ.ആര്‍.എഫ്, CAT/MAT തുടങ്ങിയ മത്സരപരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്ന ട്രാന്‍സ് ജെന്‍ഡര്‍ വ്യക്തികള്‍ക്ക് പരിശീലനത്തിനായുള്ള സാമ്പത്തിക സഹായം അനുവദിക്കുന്നതിന് യത്നം എന്ന പേരില്‍ ഒരു പദ്ധതി ആരംഭിച്ചിരിക്കുന്നത്.

വിവിധ മത്സരപരീക്ഷകളില്‍ പങ്കെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് 6 മാസം വരെയുള്ള പരിശീലനത്തിന് 6,000/- രൂപയും സ്റ്റെപ്പന്‍റ് ഇനത്തില്‍ ഒറ്റത്തവണയായി 2,500/- രൂപയും പി.എസ്.സി, യൂ.പി.എസ്.സി, ബാങ്ക് സര്‍വീസ്, RRB, യൂ.ജി.സി/നെറ്റ്/ജെ.ആര്‍.എഫ്, CAT/MAT തുടങ്ങിയ മത്സരപരീക്ഷകള്‍ക്കുള്ള പരിശീലനത്തിന് കോഴ്സ് ഫീസ്‌ 1 വര്‍ഷത്തേക്ക് പരമാവധി 20,000/- രൂപയും സ്റ്റെപ്പന്‍റ് ഇനത്തില്‍ പ്രതിമാസം 2,000/- രൂപ വീതം പരമാവധി 10 മാസത്തേക്കും അനുവദിക്കുന്നു.

ടാർജെറ്റ്‌ ഗ്രൂപ്പ്

ട്രാന്‍സ് ജെന്‍ഡര്‍

പ്രമാണങ്ങൾ

GOs Yathnam scheme- Assistance for preparation in competitive exams
Application Forms Yathnam scheme for Transgenders preparing for competitive exams