ട്രാന്‍സ്ജെന്‍ഡര്‍ വൃക്തികള്‍ക്കുള്ള സാകല്യം പദ്ധതി


സാമൂഹ്യനീതി വകുപ്പ് മുഖേന പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ജനവിഭാഗമെന്ന നിലയില്‍ ട്രാന്‍സ് ജെന്‍ഡര്‍ സമൂഹത്തിന്‍റെ ഉന്നമാനത്തിനായും ട്രാന്‍സ് ജെന്‍ഡര്‍ വ്യക്തികളുടെ (അവകാശ സംരക്ഷണ) ആക്ട്‌ 2019-ല്‍ നിഷ്കര്‍ഷിച്ചിട്ടുള്ള തുല്യ അവകാശം ഉറപ്പക്കുന്നതിന്റെയും ഭാഗമായി നിരവധി പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കി വരുന്നുണ്ട്. ട്രാന്‍സ് ജെന്‍ഡര്‍ വ്യക്തികളില്‍ ഭൂരിഭാഗം പേരും സ്വന്തം കുടുബങ്ങളില്‍ നിന്നും പുറത്താക്കപ്പെട്ട് ഒറ്റപ്പെട്ടു കഴിയുന്നവരും നിരാശ്രയ സാഹചര്യത്തില്‍ ജീവിക്കുന്നവരും ആണ്. സ്വന്തമായി ജീവനോപാധി ഇല്ലാത്തതിനാല്‍ പല തരത്തിലുള്ള ചൂഷണത്തിന് വിധേയരാക്കപ്പെടുകയും തല്‍ഫലമായി സമൂഹം അംഗീകരിക്കാത്ത തൊഴിലില്‍ ഏര്‍പ്പെട്ട് ജീവിക്കേണ്ടിയും വരുന്നുമുണ്ട്.

ഇത്തരം പ്രവര്‍ത്തികളില്‍ നിന്ന് ഇവരെ മോചിപ്പിക്കുന്നതിലേക്ക് ട്രാന്‍സ് ജെന്‍ഡര്‍ വ്യക്തികള്‍ക്ക് അവരുടെ അഭിരുചിക്കനുസരിച്ച് തൊഴില്‍ പരിശീലനം നല്‍കി സ്വയം പ്രാപ്തരാക്കി ജീവിക്കുന്നതിനു സന്ദര്‍ഭമൊരുക്കുക എന്ന ലക്ഷ്യത്തോടെ സാമൂഹ്യനീതി വകുപ്പ് ആരംഭിച്ച പദ്ധതിയാണ് "സാകല്യം". 

ഉദ്ദേശലക്ഷ്യങ്ങള്‍

1. വീട്ടില്‍ നിന്നും പുറത്താക്കപ്പെട്ട നിരാലംബരായ ട്രാന്‍സ് ജെന്‍ഡര്‍ വ്യക്തികള്‍ക്ക് സ്വയം തൊഴില്‍ ചെയ്ത് ജീവിക്കുന്നതിനായി അവരുടെ അഭിരുചിക്കനുസരിച്ച് തൊഴില്‍ പരിശീലനം നല്‍കുക.
2. സ്വന്തമായി ജീവിതോപാധി കണ്ടെത്താനാകാത്ത ട്രാന്‍സ് ജെന്‍ഡര്‍ വ്യക്തികള്‍ക്ക് ജീവിത മാര്‍ഗ്ഗം ഒരുക്കുക.
3. സമൂഹം അംഗീകരിക്കാത്ത തൊഴില്‍ ചെയ്ത് ജീവിക്കുന്നതില്‍ നിന്നും മോചിപ്പിച്ച്‌ സ്വയം പ്രാപ്തരാക്കുന്നതിനു സഹായിക്കുക.

മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍

1. ഓരോ ജില്ലകളില്‍ നിന്നും 10 ട്രാന്‍സ് ജെന്‍ഡര്‍ വ്യക്തികളെ വീതം തിരഞ്ഞെടുക്കാവുന്നതാണ്.
2. ഓരോ വ്യക്തിയുടെയും അഭിരുചിക്കനുസരിച്ചുള്ള കോഴ്സ് തിരഞ്ഞെടുക്കാവുന്നതാണ്.
3. കോഴ്സ് നല്‍കുന്ന സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് മുന്‍ഗണന നല്‍കുക.
4.വൊക്കേഷണല്‍ ട്രെയിനിംഗ് നല്‍കിവരുന്ന സര്‍ക്കാര്‍ ഏജന്‍സികള്‍ മുഖേന പദ്ധതി നടപ്പിലാക്കവുന്നതാണ്.
5.കോഴ്സുകള്‍ ലഭ്യമാകുന്ന സര്‍ക്കാര്‍ രജിസ്ട്രേഷന്‍ ഉള്ള സ്വകാര്യ സ്ഥാപനങ്ങളിലും പഠനം നടത്താവുന്നതാണ്.
6.കോഴ്സുകളില്‍ ചേരുന്നതിനു വിദ്യാഭ്യാസ യോഗ്യത നിര്‍ബന്ധമല്ല.

ടാർജെറ്റ്‌ ഗ്രൂപ്പ്

ട്രാന്‍സ് ജെന്‍ഡര്‍

പ്രമാണങ്ങൾ

GOs Sakalyam scheme for imparting vocational training to Transgenders