തണലിടം പ്രൊബേഷന്‍ ഹോം


കേരള പ്രൊബേഷന്‍ ഓഫ് ഒഫന്‍റെഴ്സ് ചട്ടങ്ങള്‍ 1960 ചട്ടം 20 (1) പ്രകാരമാണ് തണലിടം പ്രൊബേഷന്‍ ഹോമിന്റെ രൂപീകരണം സാധ്യമാക്കിയിരിക്കുന്നത്. സാമൂഹ്യനീതി വകുപ്പിന്റെ നേതൃത്വത്തില്‍ എന്‍.ജി.ഒ സഹകരണത്തോടെ കൊല്ലം ജില്ലയിലെ വാളകത്തു പുരുഷന്മാര്‍ക്കായി ‘തണലിടം’ എന്ന പേരില്‍ ഒരു പ്രൊബേഷന്‍ ഹോം ആരംഭിക്കുകയാണ്.

എന്താണ് തണലിടം പ്രൊബേഷൻ ഹോം

കുടുംബമോ ബന്ധു മിത്രാദികളോ ഏറ്റെടുക്കാൻ തയ്യാറാകാത്ത പ്രൊബേഷണർമാർ, മുൻതടവുകാർ, കേസില്‍ പെട്ട് താമസിക്കാന്‍ ഇടമില്ലാതെ വിചാരണ നേരിടുന്നവര്‍, ജയിലില്‍ നിന്നും വിവിധ അവധികള്‍ക്കായി പുറത്തിറങ്ങുന്നവര്‍ തുടങ്ങിയവരെ സമൂഹത്തിലേക്ക്  പുനരധിവസിപ്പിക്കാൻ സാധിക്കുന്നത് വരെ (താല്‍ക്കാലികമോ - സ്ഥിരമോ ആയ താമസസൗകര്യം ഉണ്ടാകുന്നതുവരെ) താമസിപ്പിക്കുന്നതിനുവേണ്ടിയുള്ള ഇടക്കാല സംരക്ഷണകേന്ദ്രമാണ് പ്രൊബേഷൻ ഹോം.

പ്രസ്തുത ഹോമിലേക്ക് താഴെ പറയുന്ന നിബന്ധനകള്‍ക്കനുസൃതമായി ജില്ലാ  പ്രൊബേഷന്‍ ഓഫീസര്‍/ ജയില്‍സൂപ്രണ്ടുമാര്‍ക്ക്  താല്‍ക്കാലികമായി താമസക്കാരെ പ്രവേശിപ്പിക്കാവുന്നതാണ്. 

ഉദ്ദേശ്യങ്ങൾ

(a) ശിക്ഷാകാലാവധി കഴിഞ്ഞ തടവുകാർക്ക് വാസസ്ഥലമില്ലാത്ത സാഹചര്യവും, നിയമ വിധേയമായ തുടർ ജീവിതം ഉണ്ടാകുന്നതിന് പിന്തുണ ആവശ്യമാണെന്ന് ബോദ്ധ്യപ്പെടുകയും ചെയ്യുന്ന സാഹചര്യത്തിൽ മറ്റൊരു താമസസ്ഥലം ക്രമീകരിക്കുന്നത് വരെ താത്ക്കാലിക താമസ സൗകര്യം ലഭ്യമാക്കുക.

(b) താമസസ്ഥലമില്ലാത്തതിനാല്‍ ജാമ്യം ലഭിക്കാതെ ദീർഘനാളായി വിചാരണ നേരിടുന്ന തടവുകാരന് മറ്റൊരു താമസസൗകര്യം കണ്ടെത്തുന്നത് വരെ താമസ സൗകര്യം ലഭ്യമാക്കുക.

(c) സാമൂഹ്യ പുനരധിവാസത്തിന്റെ ഭാഗമായി കുറ്റകൃത്യം ചെയ്ത മുതിര്‍ന്നവര്‍ക്ക് (18 വയസു കഴിഞ്ഞവര്‍) താമസ  സ്ഥലമില്ലെങ്കില്‍ അവർക്ക് താത്ക്കാലികമായോ സ്ഥിരമായോ വാസസ്ഥലം ഉണ്ടാകുന്നത് വരെ താമസ സൗകര്യമൊരുക്കുക.

(d) ജയിലില്‍ നിന്നും വിവിധ അവധികള്‍ക്കായി വിടുന്നവര്‍ക്ക് താമസ സ്ഥലമില്ലെങ്കില്‍ അവര്‍ക്ക് രാത്രി ഷെല്‍ട്ടര്‍ നല്‍കുന്നതിന് സൗകര്യം ഒരുക്കുക.

(e) പ്രൊബേഷൻ ഓഫ് ഒഫന്റേഴ്സ് ആക്ട് പ്രകാരം വിടുതൽ ചെയ്യുവാൻ യോഗ്യരായ കേസുകളിൽപ്പെട്ട കുറ്റവാളികൾക്ക് വാസസ്ഥലമില്ലെങ്കിൽ അവർക്ക് താത്ക്കാലികമായോ സ്ഥിരമായോ വാസസ്ഥലം ഉണ്ടാകുന്നത് വരെ താമസ സൗകര്യമൊരുക്കുക. സാമൂഹ്യ പുനരധിവാസത്തിനായുള്ള പിന്തുണ നൽകുക.

(f) ജീവപര്യന്തം തടവ് ശിക്ഷ അനുഭവിച്ച് ദീർഘനാളായി ജയിലിൽ കഴിയുന്നതും അകാല വിടുതലിന് യോഗ്യരായവരുമായ തടവുകാർക്ക് വാസസ്ഥലമില്ലാത്തത് കൊണ്ടോ ബന്ധുക്കള്‍ ഏറ്റെടുക്കാത്തതോ ആയ സാഹചര്യത്തിൽ അത്തരം തടവുകാർക്ക് താത്ക്കാലികമോ, സ്ഥിരമോ ആയ വാസസ്ഥലം ഉണ്ടാകുന്നത് വരെ താമസ സൗകര്യം ഉറപ്പാക്കുക. സാമൂഹ്യ പുനരധിവാസത്തിനുള്ള സഹായം ലഭ്യമാക്കുക.

 

പ്രവേശനവും പുനരധിവാസവും

(1) കുടുംബമോ ബന്ധു മിത്രാദികളോ ഏറ്റെടുക്കാൻ തയ്യാറാകാത്ത പ്രൊബേഷണർമാർ, മുൻതടവുകാർ, കേസില്‍ പെട്ട് താമസിക്കാന്‍ ഇടമില്ലാതെ വിചാരണ നേരിടുന്നവര്‍, ജയിലില്‍ നിന്നും വിവിധ അവധികള്‍ക്കായി വിടുന്നവര്‍ തുടങ്ങിയവരെയാണ്  ‘തണലിടം’ പ്രൊബേഷന്‍ ഹോമില്‍ പ്രവേശിപ്പിക്കേണ്ടത്.   

(2) കിടപ്പുരോഗികളോ, മാനസിക രോഗികളോ അല്ലാത്തവരും 18-70 വയസിനിടയിലുള്ളവരും ആയിരിക്കണം. ദൈനംദിന കാര്യങ്ങള്‍ സ്വന്തമായി ചെയ്യാന്‍ കഴിയുന്നവരായിരിക്കണം.

(3) ജയിലില്‍ നിന്നും വിവിധ അവധികള്‍ക്കായി വിടുന്നവര്‍ക്ക് താമസ സ്ഥലമില്ലെങ്കില്‍ അവര്‍ക്ക് രാത്രി ഷെല്‍ട്ടര്‍ നല്‍കുന്നതിന് ജില്ല പ്രൊബേഷന്‍ ഓഫീസര്‍മാരുടെ പരോള്‍ റിപ്പോര്‍ട്ടില്‍ ശുപാര്‍ശ നല്‍കാവുന്നതും ആയതിന്റെ അടിസ്ഥാനത്തില്‍ ജയില്‍ സൂപ്രണ്ട്   വിശദാംശങ്ങള്‍  അടങ്ങിയ കത്ത്  ‘തണലിടം’ ഹോം മാനേജര്‍ക്ക് നല്‍കേണ്ടതുമാണ്‌.

(4) ജില്ലാ  പ്രൊബേഷന്‍ ഓഫീസര്‍മാരുടെ / ജയില്‍സൂപ്രണ്ടുമാരുടെ കത്തിന്റെ അടിസ്ഥാനത്തില്‍  ‘തണലിടം’ ഹോം മാനേജര്‍ക്ക്  താല്‍ക്കാലികമായി താമസക്കാരെ പ്രവേശിപ്പിക്കാവുന്നതാണ്‌.

(5) തണലിടം’ ഹോമിലേക്കുള്ള പ്രവേശന സ്ഥിരീകരണം നല്‍കേണ്ടത് കൊല്ലം ജില്ല പ്രൊബേഷന്‍ ഉപദേശക സമിതിയാണ്. ഇതിനായി ഉപദേശക സമിതിയില്‍ പ്രൊബേഷന്‍ ഹോം മാനേജറെ ജില്ല പ്രൊബേഷന്‍ ഓഫീസര്‍ പങ്കെടുപ്പിക്കേണ്ടതാണ്.  പ്രൊബേഷന്‍ ഹോം മാനേജര്‍ ഓരോ താമസക്കാരനെ സംബന്ധിച്ചും പുനരധിവാസ സാധ്യതകള്‍ ഉള്‍പെടെയുള്ള വിശദമായ റിപ്പോര്‍ട്ട്‌ സമിതിക്ക് മുന്നില്‍ അവതരിപ്പിക്കുകയും തീരുമാനം ഉണ്ടായി എന്ന് ഉറപ്പാക്കുകയും ചെയ്യേണ്ടതാണ്. സമിതിയുടെ തീരുമാനങ്ങള്‍ ‘തണലിടം’ ഹോം മാനേജര്‍ ജില്ല പ്രൊബേഷന്‍ ഓഫീസറുടെ സഹായത്തോടെ എത്രയും പെട്ടെന്ന് നടപ്പാക്കേണ്ടതാണ്.

ടാർജെറ്റ്‌ ഗ്രൂപ്പ്

സാമൂഹ്യ പ്രതിരോധം