ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികള്‍ക്ക് സ്വയം തൊഴില്‍ കണ്ടെത്തുന്നതിന് ധനസഹായ പദ്ധതി


സാമൂഹ്യനീതി വകുപ്പ് മുഖേന നടപ്പിലാക്കി വരുന്ന ട്രാന്‍സ്ജെന്‍ഡര്‍ പോളിസിയുടെ ഭാഗമായി നിരവധിക്ഷേമ പദ്ധതികള്‍ വകുപ്പ് ആവിഷ്കരിച്ച് നടപ്പാക്കി വരുന്നുണ്ട്. എന്നാല്‍ ട്രാന്‍സ്ജെന്‍ഡര്‍ സമൂഹം നിലവില്‍ പലവിധത്തിലുള്ള വിവേചനങ്ങള്‍ക്കും അവകാശ ലംഘനങ്ങള്‍ക്കും വിധേയരാകേണ്ടി വരുന്നുണ്ട് എന്നത് ഒരു വര്‍ത്തമാനകാല യാഥാര്‍ത്ഥ്യമാണ്. ആയതിനാല്‍ ഇത്തരക്കാര്‍ക്ക് പ്രത്യേക പരിഗണന നല്‍കി സാമൂഹ്യ പുനരധിവാസം സാധ്യമാക്കുക എന്നത് വകുപ്പിന്റെ പ്രഖ്യാപിത ലക്ഷ്യമാണ്‌. സാമ്പത്തിക പ്രതിസന്ധികള്‍ക്കൊപ്പം സാമൂഹ്യമായ ഒറ്റപ്പെടലുകള്‍, വിദ്യാഭ്യാസപരമായ പിന്നോക്കാവസ്ഥ, തൊഴില്‍ രാഹിത്യം എന്നിവ ഇവരുടെ അതിജീവനത്തെ പ്രതികൂലമായി ബാധിക്കുന്നു എന്ന തിരിച്ചറിവിന്റെ വെളിച്ചത്തില്‍ ഇവര്‍ക്ക് സ്വന്തമായി തൊഴില്‍ കണ്ടെത്തുന്നതിനായി സാമ്പത്തിക സഹായം അനുവദിക്കേണ്ടതുണ്ട്. ഇത് ട്രാന്‍സ്ജെന്‍ഡര്‍ സമൂഹത്തിന്റെ സാമൂഹ്യ പുനരധിവാസത്തിന് ഫലപ്രദമായ ഒരു മാര്‍ഗ്ഗം കൂടിയാണ്. ഈ പദ്ധതിയുടെ ഭാഗമായി ഒരു ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തിയ്ക്ക് സ്വയംതൊഴില്‍ കണ്ടെത്തുന്നതിനായി പരമാവധി 50,000/-രൂപ അനുവദിച്ചിട്ടുണ്ട്.

നിബന്ധനകള്‍:-

• ട്രാന്‍സ്ജെന്‍ഡര്‍ ഐ.ഡി കാര്‍ഡ് നിര്‍ബന്ധമായും ഉണ്ടായിരിക്കണം.
• മേല്‍വിലാസം തെളിയിക്കുന്ന രേഖ (ഇലക്ഷന്‍ ഐ.ഡി/ആധാര്‍/ഡ്രൈവിംഗ് ലൈസന്‍സ് /പാസ് പോര്‍ട്ട്‌ /സി.ബി.ഒയുടെ അംഗത്വം തെളിയിക്കുന്ന രേഖ (അംഗത്വ നമ്പര്‍ സഹിതം)
• ബാങ്ക് പാസ്‌ ബുക്കിന്റെ മുന്‍പേജിന്റെ പകര്‍പ്പ് (ബാങ്കിന്റെ പേര്, ബ്രാഞ്ച്, IFSC ഉള്‍പ്പെടുന്നത് )
• ചെയ്യാനുദ്ദേശിക്കുന്ന സ്വയംതൊഴിലിന്റെ വിശദമായ പ്രോജക്ട് പ്രൊപ്പോസല്‍.
• പ്രായ പരിധി 18-നും 55-നും മദ്ധ്യേ.

അപേക്ഷ സ്വീകരിക്കല്‍‍:-
നിശ്ചിതമാതൃകയിലുള്ള അപേക്ഷ പ്രൊജക്റ്റിന്റെ വിശദമായ രൂപരേഖ സഹിതം സാമൂഹ്യനീതി ഡയറക്ടര്‍ക്ക് സമര്‍പ്പിക്കേണ്ടതാണ്.

ടാർജെറ്റ്‌ ഗ്രൂപ്പ്

ട്രാന്‍സ് ജെന്‍ഡര്‍

പ്രമാണങ്ങൾ

Application Forms Financial assistance to Transgenders for self-employment