സമന്വയ തുടര്‍വിദ്യാഭ്യാസ പദ്ധതി


പാതി വഴിയില്‍ വിദ്യാഭ്യാസം ഉപേക്ഷിക്കേണ്ടി വന്ന മുഴുവന്‍ ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികള്‍ക്കും തുടര്‍വിദ്യാഭ്യാസം സാധ്യമാക്കുന്നതിനായി കേരള സംസ്ഥാന സാക്ഷരത മിഷന്‍ അതോറിറ്റി മുഖേന സര്‍വ്വേ നടത്തുകയുണ്ടായി. ഇതിന്‍പ്രകാരം  തുല്യതാപരീക്ഷ എഴുതുന്നതിന് സന്നദ്ധരായ 914 പേരെ കണ്ടെത്തുകയും അവര്‍ക്ക് തുടര്‍വിദ്യാഭ്യാസം നല്‍കുന്നതിനുമായുള്ള പദ്ധതികള്‍ നടപ്പിലാക്കി വരുന്നു.

  • അദൃശ്യവല്‍ക്കരിക്കപ്പെട്ടവരെ ദൃശ്യരാക്കി മാറ്റുവാന്‍ തുടര്‍വിദ്യാഭ്യാസത്തിലൂടെ അവസരമൊരുക്കുന്ന പ്രസ്തുത പദ്ധതി, ‘സമന്വയ’ എന്നപേരില്‍ സാക്ഷരത മിഷനുമായി ബന്ധപ്പെട്ട് നടപ്പിലാക്കി വരുന്നു.

  • അടിസ്ഥാന സാക്ഷരത, നാലാം തരം, എഴാം തരം, പത്താം തരം, പന്ത്രണ്ടാം തരം എന്നീ വിദ്യാഭ്യാസ പദ്ധതികള്‍ ആണ് നടപ്പിലാക്കി വരുന്നത്.

  • പഠിതാക്കള്‍ക്ക്‌ വിദ്യാഭ്യാസ സഹായവും താമസസൗകര്യവും ഇതോടൊപ്പം നടപ്പിലാക്കി വരുന്നു.

  • വിദ്യാഭ്യാസത്തിലൂടെ മെച്ചപ്പെട്ട ജീവിതസാഹചര്യം സൃഷ്ട്ടിക്കാനും, അതിലൂടെ അവരെ  പ്രാപ്തരാക്കാനും പ്രസ്തുത പദ്ധതിയിലൂടെ  കഴിയും.

  • ഇതിനായി 35 ലക്ഷം രൂപ വകുപ്പ് സംസ്ഥാന സാക്ഷരതാ മിഷന്‍ അതോറിട്ടിക്ക് നല്‍കിയിട്ടുണ്ട്.

ടാർജെറ്റ്‌ ഗ്രൂപ്പ്

ട്രാന്‍സ് ജെന്‍ഡര്‍

പ്രമാണങ്ങൾ

GOs Samanwaya continuing education programme for Transgenders