സാമൂഹ്യനീതി വകുപ്പ് മുഖേന നടപ്പിലാക്കി വരുന്ന ട്രാന്സ്ജന്ഡര് പോളിസിയുടെ ഭാഗമായി നിരവധി പദ്ധതികള്‍ വകുപ്പ് ആവിഷ്ക്കരിച്ച് നടപ്പിലാക്കി വരുന്നുണ്ട്. നിലവില്‍ പല വിധത്തിലുള്ള വിവേചനങ്ങള്‍ക്കും, അവകാശലംഘനങ്ങള്‍ക്കും വിധേയരാകേണ്ടി വരുന്ന ട്രാന്സ്ജന്ഡര് സമൂഹത്തിന് പ്രത്യേക പരിഗണന നല്കി സാമൂഹ്യ പുന:രധിവാസം ഉറപ്പാക്കേണ്ടതുണ്ട്. ഇതിലേക്കായി ഇവര്‍ക്ക് സ്വന്തമായി തൊഴില്‍ കണ്ടെത്തുന്നതിനുള്ള സാമ്പത്തിക സഹായം അനുവദിക്കുന്നതിനുള്ള നടപടികള്‍ വകുപ്പ് സ്വീകരിച്ചുവരുന്നു. അയതുപ്രകാരം തയ്യല്‍ പഠിച്ച് പ്രവര്‍ത്തിപരിചയമുള്ള ട്രാന്സ്ജന്ഡര് വ്യക്തികള്‍ക്ക് സ്വയം തൊഴില്‍ കണ്ടെത്തുന്നതിനായി തയ്യല്‍ മെഷീന് വിതരണം ചെയ്യുന്ന പദ്ധതിയിലേക്ക് തയ്യല്‍ മെഷീന് ആവശ്യമുള്ള ട്രാന്സ്ജന്ഡര് വ്യക്തികളില്‍ നിന്നും ഇതിനായുള്ള അപേക്ഷകള്‍ സ്വീകരിക്കുന്നതാണ്.
നിബന്ധനകള്‍
(1) അപേക്ഷിക്കുന്ന വ്യക്തിക്ക് ട്രാന്സ്ജന്ഡര് ID കാര്‍ഡ് ഉണ്ടായിരിക്കണം.
(2) നിര്‍ബന്ധമായും മേല്‍വിലാസം തെളിയിക്കുന്ന രേഖ ഉണ്ടായിരിക്കണം. (വോട്ടേഴ്സ് ഐ.ഡി , ആധാര്‍ etc.)
(3) അപേക്ഷിക്കുന്ന വ്യക്തിക്ക് തയ്യല്‍ മേഖലയില്‍ പ്രവീണ്യം ഉണ്ടായിരിക്കണം.
(4) വ്യക്തമായി പൂരിപ്പിച്ച അപേക്ഷകള്‍ക്കൊപ്പം ആവശ്യമായ രേഖകള്‍ ഹാജരാക്കേണ്ടതാണ്.
അപേക്ഷ സ്വീകരിക്കല്‍
അപേക്ഷകള്‍ ജില്ലാ സാമൂഹ്യനീതി ഓഫീസില്‍ സമര്‍പ്പിക്കേണ്ടതാണ്.
ടാർജെറ്റ് ഗ്രൂപ്പ്
ട്രാന്‍സ് ജെന്‍ഡര്‍ |
പ്രമാണങ്ങൾ
Application Forms | Self-employment scheme for Transgenders |
---|