അംഗപരിമിതര്‍ക്ക് അടിയന്തിര ഘട്ടങ്ങളില്‍ സഹായം നല്‍കുന്ന പരിരക്ഷ പദ്ധതി


അടിയന്തര സാഹചര്യങ്ങള്‍ അഭിമുഖീകരിക്കേണ്ടിവരുന്ന അംഗപരിമിതർക്ക് മറ്റുള്ളവരെക്കാൾ കൂടുതൽ ശ്രദ്ധയും പരിചരണവും ആവശ്യമാണ്. ആയത് ഉറപ്പാക്കുന്ന തരത്തിൽ ഒരു പദ്ധതി ആവിഷ്കരിച്ച് നടപ്പാക്കേണ്ടത് അനിവാര്യമാണ്. പരിരക്ഷ എന്നപേരിൽ ഒരു പദ്ധതി അംഗപരിമിതരുടെ ക്ഷേമത്തിനായി നടപ്പിലാക്കിവരുന്നു..

പരിരക്ഷാ പദ്ധതി നടപ്പാക്കുന്നതിന് എല്ലാ ജില്ലകളിലും ചുവടെ ചേർത്തിട്ടുള്ള പ്രകാരം അംഗങ്ങളെ ഉൾപ്പെടുത്തി ഒരു മോണിറ്ററിങ് കമ്മിറ്റി രൂപീകരിക്കേണ്ടതാണ്.

ജില്ലാ കളക്ടർ / പ്രതിനിധി- ചെയർമാൻ
ജില്ലാ സാമൂഹ്യനീതി ഓഫീസർ - കൺവീനർ
ജില്ലാ മെഡിക്കൽ ഓഫീസർ/ പ്രതിനിധി - മെമ്പർ
ജില്ലാ ക്രൈം റെക്കോർഡ്സ് ബ്യൂറോ (Dy.SP)- പ്രതിനിധി
ഡെല്‍സാ പ്രതിനിധി - മെമ്പർ
അംഗപരിമിതരുടെ സംഘടനയിലെ 2 പ്രതിനിധികൾ -മെമ്പർ

1. സ്ത്രീ /പുരുഷ/ ട്രാൻസ്ജെൻഡർ ഭേദമന്യേ എല്ലാ അംഗപരിമിതർക്ക് പ്രസ്തുത സേവനം ലഭ്യമാക്കേണ്ടതാണ്.
2. അടിയന്തര സാഹചര്യത്തിൽ നൽകുന്ന സേവനം ആയതിനാൽ ദാരിദ്ര്യരേഖ പരിധി വേർതിരിവ് ഒഴിവാക്കേണ്ടതാണ്.
3. അടിയന്തര പ്രാഥമിക ശുശ്രൂഷ നൽകൽ അടിയന്തര ശസ്ത്രക്രിയ, ആംബുലൻസ് സേവനം, വസ്ത്രം, ഭക്ഷണം നൽകൽ എന്നിവയ്ക്ക് തുക വിനിയോഗിക്കാവുന്നതാണ്.
4. ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തുന്ന അംഗപരിമിതർ അലഞ്ഞു തിരിഞ്ഞു കാണപ്പെടുന്ന അംഗപരിമിതർ സുരക്ഷിതമായി പുനരധിവാസകേന്ദ്രത്തിൽ എത്തിക്കുന്നതിനും അതിനു മുൻപ് ഉള്ള മെഡിക്കൽ പരിശോധനയ്ക്കും ഭക്ഷണത്തിനും വസ്ത്രത്തിനും വിനിയോഗിക്കാവുന്നതാണ്.
5. പ്രകൃതി ദുരന്തത്തിന് ഇരയാകുന്ന അംഗപരിമിതർക്ക് അടിയന്തര വൈദ്യസഹായം, ഭക്ഷണം എന്നിവ നൽകുന്നതിന് വിനിയോഗിക്കാവുന്നതാണ്.
6. ആസിഡ് ആക്രമണമോ മറ്റ് ഗുരുതര പൊള്ളല്‍ ഏല്‍ക്കുക എന്നിവയ്ക്ക് അടിയന്തിര വൈദ്യസഹായം നല്‍കുന്നതിന് തുക വിനിയോഗിക്കാവുന്നതാണ്.
7. അംഗപരിമിതരുടെ ജീവനോ സ്വത്തിനോ അപകടം ഉള്ളതായി ശ്രദ്ധയിൽപ്പെട്ടാൽ അടിയന്തര പരിരക്ഷ നൽകുന്നതിനും തുക വിനിയോഗിക്കാവുന്നതാണ്.
8. വളരെ അത്യാവശ്യഘട്ടങ്ങളിൽ വ്യവസ്ഥകൾ കൂടാതെയുള്ള അനാഥരായ അംഗപരിമിതരുടെ അടിയന്തിരാവശ്യങ്ങൾ മോണിറ്ററിംഗ് കമ്മിറ്റി തീരുമാനത്തിന് വിധേയമായി മോണിറ്ററിംഗ് കമ്മിറ്റിയെ ബോധ്യപ്പെടുത്താനാകുന്ന രീതിയിലോ തുക വിനിയോഗിക്കാവുന്നതാണ്.
9. ആകെ ചിലവാക്കുന്ന തുകയിൽ 25,000/- രൂപവരെ ജില്ലാ സാമൂഹ്യനീതി ഓഫീസർക്ക് മോണിറ്ററിംഗ് കമ്മിറ്റിയുടെ അനുമതി ലഭ്യമാകാതെ ചെലവാക്കാവുന്നതും ആയതിനു മുകളിലുള്ള ചെലവിന് മോണിറ്ററിംഗ് കമ്മിറ്റിയുടെ അനുമതി മുൻകൂർ ലഭ്യമാക്കിയിരിക്കേണ്ടതുമാണ്.
10. 40 ശതമാനത്തിനു മുകളിൽ വൈകല്യമുള്ളവർക്കും വൈകല്യ സർട്ടിഫിക്കറ്റ് ലഭ്യമാക്കിയിട്ടുള്ളവര്‍ക്കും മാത്രം മേല്‍ സേവനം നൽകിയാൽ മതിയാകുന്നതാണ്.
11. പ്രാഥമിക ചികിത്സ നൽകുന്നതിന് സ്വകാര്യ ആശുപത്രികളെയും സമീപിക്കാവുന്നതാണ്. എന്നാൽ വിദഗ്ധ ചികിത്സ ശുപാർശ ചെയ്യുന്ന പക്ഷം ആയത് സർക്കാർ ആശുപത്രികളിൽ നിന്നും ലഭ്യമാക്കേണ്ടതാണ്. പരിചാരകർ ആരുമില്ലാത്ത പക്ഷം ഒരു കെയര്‍ഗിവറെ നിയോഗിക്കുന്നതിനും തുക വിനിയോഗിക്കാവുന്നതാണ്.

ടാർജെറ്റ്‌ ഗ്രൂപ്പ്

ഭിന്നശേഷിക്കാര്‍

പ്രമാണങ്ങൾ

GOs Pariraksha scheme for Differently abled persons
GOs Pariraksha scheme for Differently abled persons