ട്രാന്‍സ് ജെന്‍ഡര്‍ വ്യക്തികള്‍ക്ക് നൈപുണ്യ തൊഴില്‍ പരിശീലന പദ്ധതി


ജീവിത ദുരിതങ്ങള്‍ക്ക് ഇടയില്‍ വീര്‍പ്പുമുട്ടുന്ന ട്രാന്‍സ് ജെന്‍ഡര്‍മാര്‍ക്ക് അതിജീവനത്തിനായി സ്വയംതൊഴില്‍ കണ്ടെത്തുന്നതിന് തൊഴില്‍ നൈപുണ്യ പരിശീലനം നല്‍കുന്ന പദ്ധതി. ട്രാന്‍സ് ജെന്‍ഡര്‍ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് അഭികാമ്യമായ തൊഴില്‍ പരിശീലനം നേടുന്നതിനുള്ള ഫീസ്‌, താമസം, ഭക്ഷണം എന്നീ ചെലവുകള്‍ക്കായി 5 ലക്ഷം രൂപ വീതം ഓരോ ജില്ലാ സാമൂഹ്യനീതി ഓഫീസര്‍മാര്‍ക്കും മുന്‍കൂര്‍ ആയി അനുവദിക്കുന്ന പദ്ധതിയാണിത്.

ട്രാന്‍സ് ജെന്‍ഡര്‍മാര്‍ക്ക് തൊഴില്‍ നൈപുണ്യ പരിശീലനം നല്‍കുന്നതിനായി തെരഞ്ഞെടുക്കുന്ന കോഴ്സ്സുകള്‍ സംസ്ഥാന സര്‍ക്കാര്‍ യൂണിവേഴ്സിറ്റികള്‍/ സര്‍ക്കാര്‍ ഏജന്‍സികള്‍ ആംഗീകരിച്ചിട്ടുള്ളതായിരിക്കണമെന്ന വ്യവസ്ഥയില്‍ ആണ് തുക അനുവദിക്കുന്നത്. അതാത് ജില്ലകളിലെ ട്രാന്‍സ് ജെന്‍ഡര്‍ ബോര്‍ഡിന്‍റെ ശുപാര്‍ശയോടെ ആയിരിക്കണം അനുയോജ്യമായ പരിശീലന പരിപാടി തീരുമാനിക്കേണ്ടത്. ഇത് അവര്‍ക്ക് സ്വയംപര്യാപ്തത കൈവരിക്കുന്നതിനുള്ള നൈപുണ്യ പരിശീലനം ആയിരിക്കണം.

ടാർജെറ്റ്‌ ഗ്രൂപ്പ്

ട്രാന്‍സ് ജെന്‍ഡര്‍

പ്രമാണങ്ങൾ

GOs SKILL DEVELOPMENT TRAINING PROGRAMME FOR TRANSGENDERS