മന്ദഹാസം പദ്ധതി


ദ്രുതഗതിയില്‍ വളരുന്ന മുതിര്‍ന്ന പൗരന്മാരുടെ ജനസംഖ്യ അടുത്ത കാനേഷുമാരി കണക്കെടുപ്പില്‍ പോതുജനസംഖ്യയുടെ 20% കവിയുമെന്ന് 2013 ലെ 'മുതിര്‍ന്ന പൗരന്മാര്‍ക്കുവേണ്ടിയുള്ള നയം' ചൂണ്ടിക്കാണിക്കുന്നു. മുതിര്‍ന്നവരുടെ വൈവിദ്ധ്യമാര്‍ന്ന പ്രശ്നങ്ങളില്‍ ഏറ്റവും രൂക്ഷവും വ്യാപകവുമായത് ആരോഗ്യ പ്രസ്നങ്ങളാണെന്ന് പ്രസ്തുത നയരേഖ എടുത്തുകാണിക്കുന്നുണ്ട്. ന്യുനപോഷണം ആരോഗ്യ പ്രസ്നങ്ങളുടെ തീവ്രത വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. പോഷണാവശ്യങ്ങള്‍ ഉള്‍പ്പടെയുള്ള ആരോഗ്യ വിഷയങ്ങളില്‍ ഭലപ്രദമായ ഇടപെടലുകള്‍ക്ക് നയരഖ ആഹ്വാനം ചെയ്യുന്നുമുണ്ട്. ന്യുനപോഷണത്തിലേയ്ക്ക് നയിക്കുന്ന വിവിധ ഘടകങ്ങളില്‍ പ്രമുഖമായ ഒന്ന് പല്ലുകളുടെ അഭാവമാണ്. ആഹാര സാധനങ്ങള്‍ ശരിയായി ചവച്ചരയ്ക്കാന്‍ കഴിയാത്തത് ശരിയായ പോഷണാഗിരണത്തെയും ദഹനപ്രക്രിയയെയും ദോഷകരമായി ബാധിക്കുന്നുണ്ട്. മുഖത്തെ സന്ധികളുടെ സന്തുലിത ചലനം, സ്വാഭാവിക വ്യായാമ പ്രക്രിയ തുടങ്ങിയ പല ഘടകങ്ങളും ഇതിലുള്‍പ്പെടുന്നു.

നിര്‍ഭാഗ്യവശാല്‍ പല്ലുകള്‍ നഷ്ടപ്പെട്ടവരെ സംബന്ധിക്കുന്ന അവലംബാര്‍ഹാമായ സ്ഥിതി വിവരക്കണക്കുകളൊന്നും ലഭിച്ചിട്ടില്ല. ലഭ്യമായ വിവരങ്ങളനുസരിച്ച് മുതിര്‍ന്നവരില്‍ മുപ്പതുശതമാനത്തിലധികം പേരും ദന്താരോഗ്യ പ്രശ്നങ്ങളാല്‍ പല്ലുമാറ്റിവെയ്ക്കേണ്ടവരാണ്. സാമ്പത്തിക പരാധീനതയും, സംരക്ഷിക്കാന്‍ ചുമതലപ്പെട്ടവരുടെ ഉദാസീനതയും മറ്റും കൃത്രിമ പല്ലുകള്‍ ലഭ്യമാക്കുന്നത് അപ്രാപ്യമാകുന്നു. ഈ സാഹചര്യത്തില്‍ ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള അര്‍ഹരായ മുതിര്‍ന്ന പൗരന്മാര്‍ക്ക് സൗജന്യമായി സര്‍ക്കാര്‍ കൃത്രിമ ദന്തനിര വെച്ചുകൊടുക്കെണ്ടതുണ്ട്.

താഴെപ്പറയുന്ന വിഭാഗതില്‍പ്പെടുന്നവര്‍ക്ക് കൃത്രിമ ദന്തങ്ങളുടെ പൂര്‍ണ്ണസെറ്റ് (denture) സൗജന്യമായി വെച്ചുകൊടുക്കലാണ് പദ്ധതി ലക്ഷ്യമിടുന്നത്.

1. ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ള 60 വയസ്സു തികഞ്ഞവര്‍
2.പല്ലുകള്‍ പൂര്‍ണ്ണമായും നഷ്ടപ്പെട്ടവരും, അതല്ലെങ്കില്‍ ഭാഗീകമായി നഷ്ടപ്പെട്ട് അവശേഷിക്കുന്നവ ഉപയോഗയോഗ്യമല്ലാത്തതിനാല്‍ പറിച്ചു നീക്കേണ്ട അവസ്ഥയിലുള്ളവര്‍.
3.കൃത്രിമ പല്ലുകള്‍ വെയ്ക്കുന്നതിന് അനുയോജ്യമെന്ന് യോഗ്യത നേടിയ ദന്തിസ്റ്റ് നിശ്ചിത ഫോറത്തില്‍ സക്ഷ്യപ്പെടുതിയവര്‍.

ഒരാള്‍ക്ക്‌ പരമാവധി ലഭിക്കുന്ന ധനസഹായതുക 5,000/- രൂപയാണ്. എന്നാല്‍ ഭാഗീകമായി മാത്രം പല്ലുകള്‍ മാറ്റി വെയ്ക്കുന്നതിന് ഈ പദ്ധതിയുടെ ആനുകുല്യം അനുവദിക്കുന്നതല്ല. ഓരോഘട്ടത്തില്‍ 1500 ഗുണഭോക്താക്കളെ തെരഞ്ഞെടുത്ത് പല്ലുകള്‍ നല്‍കാവുന്നതാണ്. തെരഞ്ഞെടുപ്പിലെ മുന്‍ഗണനാ മാനദണ്ഡം ഏറ്റവും പ്രായം കൂടിയ ആള്‍ക്ക് ഒന്നാമത്തെ പരിഗണന എന്നായിരിക്കും. ഗുണഭോക്താക്കളുടെ എണ്ണം പരിമിതപ്പെടുത്തേണ്ട ഘടകങ്ങലുണ്ടാകുമ്പോള്‍ ഏറ്റവും പ്രായം കൂടിയവര്‍ക്ക് മുന്‍ഗണന നല്‍കുന്നതും പ്രായം കുറഞ്ഞവരെ മാറ്റി നിര്‍ത്തുന്നതുമായിരിക്കും
 

അപേക്ഷയോടൊപ്പം ഹാജരാക്കേണ്ട രേഖകള്‍

(a) യോഗ്യത നേടിയ ദന്തിസ്റ്റ് നല്‍കിയ നിശ്ചിത ഫോറത്തിലുള്ള അനുയോഗ്യതാ സര്‍ട്ടിഫിക്കറ്റ്
(b) BPL തെളിയിക്കാനുള്ള രേഖ (റേഷന്‍ കാര്‍ഡ്‌/ BPL സര്‍ട്ടിഫിക്കറ്റ്/ വില്ലേജ് ഓഫീസറില്‍ നിന്നുള്ള വരുമാന സര്‍ട്ടിഫിക്കറ്റ്.
(c) വയസ്സുതെളിയിക്കുന്ന രേഖ (ആധാര്‍/ഇലക്ഷന്‍ ID/ സ്കൂള്‍ സര്‍ട്ടിഫിക്കറ്റ്/ മെഡിക്കല്‍ ഓഫീസറുടെ സര്‍ട്ടിഫിക്കറ്റ്)
(d) മുതിര്‍ന്നവര്‍ക്കുവേണ്ടിയുള്ള സര്‍ക്കാര്‍ മന്ദിരങ്ങളിലെ വരുമാനമില്ലാത്ത താമസക്കാര്‍ക്ക് പ്രത്യേക പരിഗണന നല്‍കുന്നതായിരിക്കും.

ടാർജെറ്റ്‌ ഗ്രൂപ്പ്

വയോജനങ്ങള്‍

പ്രമാണങ്ങൾ

GOs Mandahasam scheme
Application Forms Mandahasam scheme