സഹജീവനം ഭിന്നശേഷി സഹായ കേന്ദ്രങ്ങള്‍


കോവിഡ് 19 മഹാമാരി കാരണം വീടുകളില്‍ തന്നെ അടച്ചു കഴിയേണ്ടി വന്ന ഭിന്നശേഷിക്കാരും അവരെ സംരക്ഷിക്കുന്ന കുടുംബങ്ങളും കടുത്ത മാനസിക സമ്മര്‍ദ്ദം അനുഭവിക്കുന്നതായും പലപ്പോഴും ഇത് അക്രമങ്ങളിലേക്കും സ്വഭാവ പ്രശ്നങ്ങളിലേക്കും നയിക്കുന്നതായും മനസ്സിലാക്കാന്‍ സാധിച്ചിട്ടുണ്ട്. സര്‍ക്കാരിന്റെ  വാതില്‍പ്പടി സേവനം ഭിന്നശേഷിക്കാര്‍ക്ക് ലഭ്യമാകുന്നു എന്ന് ഉറപ്പ് വരുത്തുന്നതിനും ഇവര്‍ക്ക് മാനസിക പിന്തുണയും, അവശ്യ സേവനങ്ങളും, സഹായങ്ങളും ലഭ്യമാക്കുന്നതിനുമായാണ് സാമൂഹ്യനീതി വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ‘സഹജീവനം’ ഭിന്നശേഷി സഹായ കേന്ദ്രങ്ങള്‍ സംസ്ഥാനത്തെ മുഴുവന്‍ ബ്ലോക്കുകളിലും ആരംഭിച്ചിരിക്കുന്നത്. സര്‍ക്കാര്‍ വകുപ്പുകളായ വിദ്യാഭ്യാസം, തദ്ദേശ സ്വയംഭരണം, ആരോഗ്യം, വനിതാ-ശിശു വികസനം എന്നിവരുടെ  സഹകരണത്തോടും എകോപനത്തോടും കൂടി ആണ് സാമൂഹ്യനീതി വകുപ്പ് ഈ പദ്ധതി നടപ്പിലാക്കുന്നത്. 

സംസ്ഥാനത്ത് നാഷണല്‍ ട്രസ്റ്റ് ലോക്കല്‍ ലെവല്‍ കമ്മറ്റികളുടെ നേതൃത്വത്തില്‍ സ്പെഷ്യല്‍ സ്കൂള്‍, ബഡ്സ് സ്കൂള്‍, സമഗ്ര ശിക്ഷ കേരളയിലെ സ്പെഷ്യല്‍ എഡുക്കേറ്റര്‍മാര്‍ എന്നിവരെ വളണ്ടിയര്‍മാരായി തെരഞ്ഞെടുത്ത് എല്ലാ പഞ്ചായത്തിലും ഈ പദ്ധതി നടപ്പിലാക്കുന്നു. പദ്ധതിയിലേക്ക് സന്നദ്ധരായി എത്തിയ മൂവായിരത്തോളം വളണ്ടിയര്‍മാരെ ഇതിനായി പരിശീലനം നല്‍കി സജ്ജരാക്കിയിട്ടുണ്ട്. 

ടാർജെറ്റ്‌ ഗ്രൂപ്പ്

ഭിന്നശേഷിക്കാര്‍

പ്രമാണങ്ങൾ

GOs Sahajeevanam help-desk for PwDs