അതിജീവനം പദ്ധതി


പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുടെ പുനരധിവാസം ഉറപ്പുവരുത്തുന്നതിനായി സാമൂഹ്യനീതി വകുപ്പ് മുഖേന നിരവധി ക്ഷേമ പദ്ധതികള്‍ നടപ്പിലാക്കി വരുന്നു. ഭിന്നശേഷിക്കാരുടെ പുനരധിവാസവും ഉന്നമനവും NGO സഹകരണത്തോടെ നടപ്പിലാക്കുന്നതിന് കേന്ദ്ര സര്‍ക്കാരിന്റെ ദീനദയാല്‍ പുനരധിവാസ പദ്ധതിയുടെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയിരിക്കുന്ന സമഗ്ര പദ്ധതിയാണ് ‘അതിജീവനം’. വിവിധ ശാരീരിക /മാനസിക വെല്ലുവിളി നേരിടുന്നവരുടെ സാമൂഹ്യസുരക്ഷാ മേഖലയിലെ വ്യത്യസ്തങ്ങളായ ആവശ്യങ്ങള്‍ ഉള്‍ക്കൊണ്ട് പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടനകള്‍/പ്രാദേശിക സര്‍ക്കാരുകള്‍/ സര്‍ക്കാരിതര ഏജന്‍സികളിലൂടെ അംഗപരിമിതര്‍ക്ക് സമ്പൂര്‍ണ്ണ സുരക്ഷിതത്വം നല്‍കി മുഖ്യധാരയിലെത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് അതിജീവനം പദ്ധതിക്ക് രൂപം നല്‍കി ഒരു കുടക്കീഴിലേക്ക് കൊണ്ട് വന്നത്.

പദ്ധതി ലക്ഷ്യങ്ങള്‍

(1) The Rights of Persons with Disabilities Act, 2016 നടപ്പാക്കുന്നതിന് സന്നദ്ധ സംഘടനകളുടെ ഇടപെടല്‍ ശക്തമാക്കുക.

(2) വ്യക്തിഗത പരിപാലന പദ്ധതിയെ തുടര്‍ന്നുള്ള പ്രവര്‍ത്തനങ്ങള്‍ സന്നദ്ധ സംഘടനകള്‍/ പ്രാദേശിക സര്‍ക്കാരുകള്‍/സര്‍ക്കാരിതര ഏജന്‍സികളിലൂടെ നടപ്പാക്കുക.

(3) അംഗപരിമിതരുടെ മുഖ്യധാരാവല്‍ക്കരണത്തിനും അവകാശ സംരക്ഷണത്തിനും സ്വമേധയാ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന സന്നദ്ധ സംഘടനകളെ പ്രോത്സാഹിപ്പിക്കുക.

(4) അംഗപരിമിതര്‍ക്ക് ഏകീകൃത മാതൃകയില്‍ സേവനം നല്‍കുക.

(5) ഭിന്നശേഷിക്കാര്‍ക്ക് സാമൂഹ്യാധിഷ്ഠിത പുനരധിവാസം ഉറപ്പാക്കുക, കുടുംബജീവിതം സാധ്യമാക്കുക.

മാതൃക പദ്ധതികള്‍

(a) അംഗപരിമിതര്‍ക്കുള്ള തൊഴില്‍ പരിശീലന കേന്ദ്രങ്ങള്‍.

(b) അംഗപരിമിതര്‍ക്കുള്ള പകല്‍ പരിപാലന കേന്ദ്രങ്ങള്‍

(c) കാഴ്ച്ചവൈകല്യമുള്ളവര്‍ക്കും, ബുദ്ധിപരമായ വെല്ലുവിളി നേരിടുന്നവര്‍ക്കും വിവര സാങ്കേതിക വിദ്യയിലൂടെ ഉന്നമനം ലക്ഷ്യമിടുന്ന പദ്ധതി.

(d) മാനസിക വെല്ലുവിളി നേരിടുന്നവര്‍ക്കുള്ള മാതൃക പുനരധിവാസ പരിപാടി.

(e) അംഗപരിമിതര്‍ക്ക് മുഖ്യധാര പുനരധിവാസം ഉറപ്പുവരുത്തുന്നതിനുള്ള നൂതന പദ്ധതികള്‍ നടപ്പാക്കല്‍.

ടാർജെറ്റ്‌ ഗ്രൂപ്പ്

ഭിന്നശേഷിക്കാര്‍

പ്രമാണങ്ങൾ

GOs Athijeevanam- Comprehensive Scheme for mainstreaming of PwDs
Internal Orders APPLICATION FOR ATHIJEEVANAM PROJECT- EOI INVITED