സെക്കന്‍റ് ഇന്നിംഗസ് ഹോം പ്രോജക്ട്


സാമൂഹ്യനീതി വകുപ്പിന്റെ കീഴില്‍ 16 വൃദ്ധസദനങ്ങള്‍ ഇപ്പോള്‍ പ്രവര്‍ത്തിച്ചു വരുന്നു. ഈ വൃദ്ധസദനങ്ങള്‍ മിനിമം ഭൗതിക സേവന സൗകര്യങ്ങളോടുകൂടി പ്രവര്‍ത്തിക്കുകയാണ്. കേരളത്തെ വയോജന സൗഹൃദ സംസ്ഥാനമായി മാറ്റുക എന്ന ലക്ഷ്യത്തോടെ വായോജനങ്ങള്‍ക്കായി വിവിധ പദ്ധതികള്‍ വകുപ്പിന്‍റെ നേതൃത്വത്തില്‍ നടപ്പിലാക്കി വരുന്നു. വകുപ്പിന്റെ നിയന്ത്രണത്തില്‍ പ്രവര്‍ത്തിച്ചുവരുന്ന 16 വൃദ്ധസദനങ്ങളെ വയോജന സൗഹൃദപരമാക്കി ആധുനിക സൗകര്യങ്ങളോടുകൂടി മെച്ചപ്പെട്ട സേവനം താമസക്കാര്‍ക്കും സ്ഥാപനത്തിന്‍റെ ചുറ്റളവിലെ വയോജനങ്ങള്‍ക്കും ലഭ്യമാക്കാവുന്ന ലക്ഷ്യത്തോടെ ആരംഭിച്ച പദ്ധതിയാണ് സെക്കന്‍റ് ഇന്നിംഗ്സ് ഹോം.

ഈ പദ്ധതി പ്രകാരം 2018-19-ല്‍ കണ്ണൂര്‍ ജില്ലയിലെ സര്‍ക്കാര്‍ വൃദ്ധസദനത്തെ സെക്കന്‍റ് ഇന്നിംഗ്സ് ഹോമായി ആധുനികവല്‍ക്കരിക്കുകയും ചെയ്തു.  

ടാർജെറ്റ്‌ ഗ്രൂപ്പ്

വയോജനങ്ങള്‍