ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികള്‍ക്കായുള്ള സ്വയം തൊഴില്‍ ധനസഹായം


സമൂഹത്തില്‍ ഏറ്റവുമധികം അവഗണന അനുഭവിക്കുന്ന വിഭാഗമാണ്‌ ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികള്‍. ഈ വിഭാഗത്തിന് അര്‍ഹിക്കുന്ന പ്രാധാന്യം നല്‍കി അവരെ സമൂഹത്തിന്റെ മുഖ്യധാരയിലേയ്ക്ക് കൊണ്ട് വരുന്നതിനായി ഇന്ത്യയില്‍ ആദ്യമായി ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികള്‍ക്കായുള്ള പോളിസി നടപ്പിലാക്കിയ സംസ്ഥാനം കേരളമാണ്.

ഈ പോളിസിയുടെ ഭാഗമായി ട്രാന്‍സ്ജെന്‍ഡര്‍ സമൂഹത്തിന്റെ ക്ഷേമത്തിനായി സാമൂഹ്യനീതി വകുപ്പ് വിവിധ ക്ഷേമ പദ്ധതികള്‍ ആവിഷ്ക്കരിച്ചു വരുന്നുണ്ട്. സാമൂഹ്യനീതി വകുപ്പ് ട്രാന്‍സ് ജെന്‍ഡര്‍ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ എകോപിപ്പിക്കുന്നതിന് വിപുലമായ ആക്ഷന്‍ പ്ലാന്‍ തയ്യാറാക്കുകയും വ്യക്തിഗത ക്ഷേമ പദ്ധതികള്‍ ആവിഷ്ക്കരിക്കുകയും ചെയ്തിട്ടുണ്ട്. ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികള്‍ക്ക് സ്വയംതൊഴില്‍ സംരംഭങ്ങള്‍ ആരഭിക്കുന്നതിന് വായ്പ്പ നല്‍കി സാമൂഹ്യ പുനര്‍സംയോജനം സാദ്ധ്യമാക്കുന്ന തരത്തിലുള്ള പദ്ധതിയാണ് വകുപ്പ് നടപ്പിലാക്കുന്നത്. ടി പദ്ധതിയുടെ ഭാഗമായി (10 ട്രാന്‍സ് ജെന്‍ഡര്‍ വ്യക്തികള്‍ക്ക് 3 ലക്ഷം രൂപ എന്ന ക്രമത്തില്‍) 30,00,000 രൂപ വനിതാ വികസന കോര്‍പ്പറേഷന് കൈമാറി പദ്ധതി നടപ്പിലാക്കുന്നു.  സാമൂഹ്യനീതി വകുപ്പും വനിതാ വികസന കോര്‍പ്പറേഷനും സംയുക്തമായാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്.

ടാർജെറ്റ്‌ ഗ്രൂപ്പ്

ട്രാന്‍സ് ജെന്‍ഡര്‍

പ്രമാണങ്ങൾ

GOs Self-employment assistance for transgender persons