ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികള്‍ക്കുള്ള വിവാഹധനസഹായ പദ്ധതി


സാമൂഹ്യനീതി വകുപ്പ് മുഖേന നടപ്പിലാക്കി വരുന്ന ട്രാന്‍സ്ജെന്‍ഡര്‍ പോളിസിയുടെ ഭാഗമായി സംസ്ഥാനത്ത് ആകമാനമുള്ള ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികളുടെ സര്‍വ്വോന്‍മുഖമായ പുരോഗതിയ്ക്കുതകുന്ന വിവിധ ക്ഷേമ പദ്ധതികള്‍ വകുപ്പ് ആവിഷ്ക്കരിച്ച് നടപ്പിലാക്കി വരുന്നുണ്ട്. ഇന്ത്യയില്‍ ആദ്യമായി സ്പെഷ്യല്‍ മാര്യേജ് ആക്ട് പ്രകാരം 2 ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികള്‍ വിവാഹിതരായിട്ടുണ്ട്. സമൂഹത്തില്‍ പുറംതള്ളപ്പെട്ടുപോയ ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികള്‍ നിയമപരമായി വിവാഹം കഴിച്ച് കുടുംബജീവിതം നയിക്കാന്‍ സന്നദ്ധരാകുന്ന പക്ഷം അവരുടെ സാമൂഹ്യജീവിതത്തിന്റെ തുടര്‍ച്ച സാദ്ധ്യമാക്കുന്നതിന് വിവാഹധനസഹായം ഒരു പരിധി വരെ സഹായകരമാകുമെന്ന് വിലയിരുത്തപ്പെടുന്നു. ഈ സാഹചര്യത്തില്‍ ശസ്ത്രക്രിയയിലൂടെ പൂര്‍ണ്ണമായി സ്ത്രീ/പുരുഷന്‍ ആയി മാറിയിട്ടുള്ളവരും നിയമപരമായി വിവാഹം ചെയ്തവരുമായ ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികള്‍ക്ക് 30,000/- രൂപ (മുപ്പതിനായിരം രൂപ മാത്രം) വിവാഹധനസഹായമായി അനുവദിക്കുന്നതാണ്‌.

അര്‍ഹത നിശ്ചയിക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍:-

1. ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികള്‍ക്ക് നിര്‍ബന്ധമായും ട്രാന്‍സ്ജെന്‍ഡര്‍ തിരിച്ചറിയല്‍ കാര്‍ഡ് ഉണ്ടായിരിക്കണം.
2. വിവാഹശേഷം ആറുമാസത്തിനുശേഷവും ഒരുവര്‍ഷത്തിനകവും ധനസഹായത്തിനുള്ള അപേക്ഷ സമര്‍പ്പിച്ചിരിക്കണം.
3. വിവാഹസര്‍ട്ടിഫിക്കറ്റിന്റെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് അപേക്ഷയോടൊപ്പം ഹാജരാക്കണം.
4. അപേക്ഷയോടൊപ്പം നിലവില്‍ ദമ്പതികള്‍ ഒന്നിച്ചുതാമസിച്ചുവരുന്നതായി ബന്ധപ്പെട്ട ജനപ്രതിനിധിയുടെ (വാര്‍ഡ്‌മെമ്പര്‍/കൗണ്‍സിലര്‍) സാക്ഷ്യപത്രം ഹാജരാക്കണം.
5. അപേക്ഷകരില്‍ ഒരാള്‍ മാത്രം ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തിയാണെങ്കിലും ധനസഹായത്തിന് അര്‍ഹതയുണ്ടായിരിക്കും.
6. വിവാഹധനസഹായം ഒരിക്കല്‍ ലഭിച്ചുകഴിഞ്ഞാല്‍ ഏതെങ്കിലും കാരണവശാല്‍ നിലവിലുള്ള വിവാഹബന്ധം വേര്‍പെടുത്തി പുനര്‍വിവാഹം കഴിക്കുകയാണെങ്കില്‍ വിവാഹധനസഹായത്തിന് അര്‍ഹതയുണ്ടായിരിക്കില്ല.

നിവ്വഹണരീതി:-

വിവാഹധനസഹായത്തിനുള്ള അപേക്ഷകള്‍ ബന്ധപ്പെട്ട ജില്ലാ സാമൂഹ്യനീതി ഓഫീസര്‍മാര്‍ക്ക് സമര്‍പ്പിക്കേണ്ടതാണ്.

ടാർജെറ്റ്‌ ഗ്രൂപ്പ്

ട്രാന്‍സ് ജെന്‍ഡര്‍

പ്രമാണങ്ങൾ

GOs Marriage assistance for legally married Transgender couples
Application Forms Marriage assistance for legally married Transgender couples