ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികള്‍ക്ക് ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് ധനസഹായ പദ്ധതി


സാമൂഹ്യനീതി വകുപ്പ് മുഖേന ട്രാന്‍സ്ജെന്‍ഡര്‍ സമൂഹത്തിന്റെ ഉന്നമനത്തിനായി നിരവധി പദ്ധതികള്‍ ആവിഷക്കരിച്ച് നടപ്പിലാക്കി വരുന്നുണ്ട്. രാജ്യത്തെ ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികളുടെ മനുഷ്യാവകാശങ്ങള്‍ സംരക്ഷിക്കുന്നതിനും ഭരണഘടന മുന്നോട്ട് വയ്ക്കുന്ന ലിംഗനീതിയും ലിംഗസമത്വവും ഉറപ്പാക്കുന്നതിനുമായി 2014 ഏപ്രിലില്‍ സുപ്രീംകോടതി പുറപ്പെടുവിച്ച ഇടക്കാല ഉത്തരവിന്റെ പശ്ചാത്തലത്തില്‍ കേരളം ട്രാന്‍സ്ജെന്‍ഡര്‍ നയം നടപ്പിലാക്കുന്ന രാജ്യത്തെ ആദ്യസംസ്ഥാനമായി മാറിയിരുന്നു. ആണ്‍, പെണ്‍ ലിംഗപദവികള്‍ മാത്രം അംഗീകരിക്കപ്പെട്ടിരുന്ന പൊതുസമൂഹത്തില്‍ ഈ രണ്ട് ലിംഗാവസ്ഥകള്‍ക്ക് പുറമെ മറ്റ് ചില യാഥാര്‍ഥ്യങ്ങള്‍ കൂടി ഉണ്ട് എന്ന വസ്തുത അംഗീകരിക്കുന്നതിന് ഈ നയം വളരെയേറെ സഹായിച്ചിട്ടുണ്ട്. ലിംഗഭേദവുമായി ബന്ധപ്പെട്ട് ട്രാന്‍സ്ജെന്‍ഡര്‍ സമൂഹം നേരിടേണ്ടി വരുന്ന വൈകാരിക പ്രതിസന്ധികള്‍ക്ക് ഒരളവ് വരെ പരിഹാരമാണ് ലിംഗമാറ്റ ശസ്ത്രക്രിയകള്‍. ഇവരുടെ നൈസര്‍ഗികമായ രൂപഘടനയ്ക്കാവശ്യമായ മാറ്റത്തിനുതകുന്ന ഇത്തരം ശസ്ത്രക്രിയകള്‍ക്ക് ധനസ ഹായം ലഭ്യമാകുക എന്നത് ഈ സമൂഹത്തിന്റെ ദീര്‍ഘകാല ആവശ്യങ്ങളില്‍ പ്രമുഖവുമാണ്. നടപ്പുസാമ്പത്തിക വര്‍ഷത്തെ പ്ലാന്‍റൈറ്റപ്പില്‍ ലിംഗമാറ്റശസ്ത്രക്രിയയ്ക്കുള്ള തുക വകയിരുത്തി യിട്ടുണ്ട്. മേല്‍ വിവരിച്ച സാഹചര്യങ്ങള്‍ പരിഗണിച്ചും താഴെപ്പറയുന്ന നിബന്ധനകള്‍ക്ക് വിധേയ മായും ലിംഗമാറ്റശസ്ത്രക്രിയയ്ക്ക് വിധേയരാകുന്ന ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികള്‍ക്ക് പരമാവധി 2 ലക്ഷം രൂപാ ക്രമത്തില്‍ തുക അനുവദിക്കുന്നത് ഉചിതമായിരിക്കും. പദ്ധതിയെ സംബന്ധിച്ച വിശദാംശങ്ങള്‍ ചുവടെ ചേര്‍ക്കുന്നു.

നിബന്ധനകള്‍:

• അപേക്ഷകന് വകുപ്പ് നല്‍കുന്ന ട്രാന്‍സ്ജെന്‍ഡര്‍ ID card, മേല്‍ വിലാസം തെളിയിക്കുന്നതിനുള്ള രേഖ (Voters ID, Aadhaar) എന്നിവ ഉണ്ടായിരിക്കണം.
• ലിംഗമാറ്റ ശസ്ത്രക്രിയകള്‍ക്ക് അനുയോജ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ ലഭ്യമായിട്ടുള്ള ഏതെങ്കിലും ആശുപത്രിയില്‍ ലിംഗമാറ്റ ശസ്ത്രക്രിയ നടത്തിയ ശേഷം വ്യക്തമായ ചികിത്സാ റിപ്പോര്‍ട്ട്, ഡോക്ടറുടെ സാക്ഷ്യപത്രം, അസ്സല്‍ ബില്ലുകള്‍, എന്നിവ ഹാജരാക്കേണ്ടതാണ്‌.
• ലിംഗമാറ്റത്തിനായുള്ള ആദ്യഘട്ട ശസ്ത്രക്രിയയ്ക്ക് വിധേയരായവര്‍ക്കും എല്ലാഘട്ടങ്ങളും പൂര്‍ത്തികരിച്ചവര്‍ക്കും വ്യക്തമായ രേഖകളുടെ അടിസ്ഥാനത്തില്‍ അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്.
• പ്രായ പരിധി 18 വയസ്സ് പൂർത്തിയായിരിക്കണം.

അപേക്ഷ സ്വീകരിക്കലും തുടര്‍ നടപടികളും:

നിശ്ചിത മാതൃകയിലുള്ള അപേക്ഷകള്‍ ആവശ്യമായ രേഖകള്‍, ബാങ്ക് അക്കൗണ്ട്‌ നമ്പര്‍ (IFSC ഉള്‍പ്പെടെ) സഹിതം സാമൂഹ്യനീതി ഡയറക്ടര്‍ക്ക് സമര്‍പ്പിക്കേണ്ടതാണ്‌.

ടാർജെറ്റ്‌ ഗ്രൂപ്പ്

ട്രാന്‍സ് ജെന്‍ഡര്‍

പ്രമാണങ്ങൾ

GOs Financial aid to Transgenders for Sex Reassignment Surgery
Application Forms Financial aid to Transgenders for Sex Reassignment Surgery