ഗുണഭോക്താവ്

ഭിന്നശേഷിക്കാര്‍

പങ്കാളിത്തവും അവസര സമത്വവും

സമൂഹത്തിലെ മറ്റ് ജനവിഭാഗങ്ങളെ അപേക്ഷിച്ച് നിത്യജീവിതത്തില്‍ വ്യത്യസ്തമായ വെല്ലുവിളികളെ നേരിടുന്നവരാണ് ഭിന്നശേഷിയുള്ളവര്‍. സാധാരണ മനുഷ്യര്‍ക്ക് പൊതുവേ നിര്‍വ്വഹിക്കാന്‍ കഴിയുന്ന മാനസികവും ശാരീരികവും സാമൂഹികവുമായ പ്രവര്‍ത്തനങ്ങള്‍ അതേ വിധം നിര്‍വ്വഹിക്കാന്‍ കഴിയാത്ത അവസ്ഥയെ ഭിന്നശേഷിയെന്ന് പറയാം. 2001 വര്‍ഷത്തെ സെന്‍സസ് പ്രകാരം ഭാരതത്തിലെ ജനസംഖ്യയുടെ ഏകദേശം 2.1 ശതമാനത്തോളം അംഗപരിമിതരാണെന്ന് കണക്കാക്കപ്പെട്ടിരിക്കുന്നത്. സംസ്ഥാനത്ത് 2015-ല്‍ പ്രസിദ്ധീകരിച്ച ഭിന്നശേഷിക്കാരുടെ സര്‍വ്വേ റിപ്പോര്‍ട്ട്‌ പ്രകാരം 22 തരം ഭിന്നശേഷി വിഭാഗത്തില്‍പ്പെട്ട 7,94,834 പേരെ കണ്ടെത്തിയിട്ടുണ്ട്. ഭരണഘടന അനുശാസിക്കുംവിധം ഇവര്‍ക്ക് സമൂഹത്തിന്റെ മുഖ്യധാര പ്രവര്‍ത്തനങ്ങളില്‍ വ്യാപരിക്കുന്നതിനായി പ്രത്യേക പരിഗണനയോടുകൂടിയുള്ള പദ്ധതികള്‍ നടപ്പിലാക്കേണ്ടത് സമൂഹത്തിന്റെ കടമയാണ്. എല്ലാ പൗരന്മാര്‍ക്കുമൊപ്പം ഭരണഘടന അനുശാസിക്കുന്ന സമത്വം, സ്വാതന്ത്ര്യം, തുല്യ അവസരം, നീതി, എന്നിവ ഉറപ്പുവരുത്തുന്നതിന് അംഗപരിമിതര്‍ക്ക് ഒട്ടനവധി  സമഗ്ര പദ്ധതികള്‍ സര്‍ക്കാര്‍ നടപ്പിലാക്കി വരുന്നു.

സ്കീമുകൾ

കലാ-കായിക രംഗത്ത് മികവ് പുലര്‍ത്തുന്ന ഭിന്നശേഷിക്കാര്‍ക്കായി ശ്രേഷ്ഠം പദ്ധതി
സഹജീവനം ഭിന്നശേഷി സഹായ കേന്ദ്രങ്ങള്‍
ഭിന്നശേഷിക്കാരുടെ നിര്‍ധനരായ അമ്മമാര്‍ക്ക് സ്നേഹയാനം പദ്ധതി
നിരാമയ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി
നിയമപരമായ രക്ഷാകര്‍തൃത്വം
പ്രത്യാശ പദ്ധതി
ഇംപ്രസ്ററ്‌ മണി പദ്ധതി
അതിജീവനം പദ്ധതി
പ്രതീക്ഷ പദ്ധതി
വിജയാമൃതം പദ്ധതി- ഭിന്നശേഷിക്കാരായ വിദ്യാര്‍ത്ഥികള്‍ക്ക് ക്യാഷ് അവാര്‍ഡ്
സഹചാരി പദ്ധതി- NSS/NCC/SPC യൂണിറ്റിനെ ആദരിക്കുന്ന പദ്ധതി
അംഗപരിമിതര്‍ക്ക് അടിയന്തിര ഘട്ടങ്ങളില്‍ സഹായം നല്‍കുന്ന പരിരക്ഷ പദ്ധതി
സൈക്കോ-സോഷ്യല്‍ ഗ്രാന്‍റ് ഇന്‍ എയ്ഡ് പദ്ധതി
സ്വാശ്രയ പദ്ധതി
വിദ്യാജ്യോതി പദ്ധതി
വിദ്യാകിരണം പദ്ധതി
ഭിന്നശേഷിക്കാര്‍ക്ക് സഹായഉപകരണങ്ങള്‍ നല്‍കുന്ന പദ്ധതി
വികലാംഗ ദുരിതാശ്വാസ നിധിയില്‍ നിന്നും ചികിത്സാധനസഹായം നല്‍കുന്ന പദ്ധതി
കാഴ്ച്ച വൈകല്യമുള്ള അഭിഭാഷകര്‍ക്ക് ധനസഹായ പദ്ധതി
ഭിന്നശേഷിക്കാരായ കുട്ടികള്‍ക്കുള്ള സ്കോളര്‍ഷിപ്പ്‌ പദ്ധതി
പരിണയം പദ്ധതി
ഭിന്നശേഷിയുള്ള വിദ്യാര്‍ത്ഥികള്‍ക്കുള്ള സ്കോളര്‍ഷിപ്പ്‌ പദ്ധതി (വിദൂര വിദ്യാഭ്യാസം)
ഭിന്നശേഷിക്കാര്‍ക്ക് പത്താം ക്ലാസ്/ പന്ത്രണ്ടാം ക്ലാസ് തുല്യതാ പരീക്ഷ എഴുതുന്നതിന് ധനസഹായം നല്‍കുന്ന പദ്ധതി
മാതൃജ്യോതി പദ്ധതി

പ്രമാണങ്ങൾ

സംസ്ഥാന നയം ഭിന്നശേഷിയുള്ളവര്‍ക്ക് വേണ്ടിയുള്ള സംസ്ഥാന നയം 2015
നിയമം ഭിന്നശേഷിക്കാരുടെ അവകാശ സംരക്ഷണ നിയമം 2016
നിയമം നാഷണല്‍ ട്രസ്റ്റ്‌ നിയമം 1999
ചട്ടങ്ങള്‍ ഭിന്നശേഷിക്കാരുടെ അവകാശ സംരക്ഷണ (കേരള) ചട്ടങ്ങള്‍ 2020
ചട്ടങ്ങള്‍ നാഷണല്‍ ട്രസ്റ്റ്‌ ചട്ടങ്ങള്‍ 2000
ഉത്തരവുകള്‍ ഭിന്നശേഷി 4% സംവരണം- കണ്ടെത്തിയ തസ്തികകള്‍- കൈപ്പുസ്തകം
പ്രോട്ടോകോള്‍ ഭിന്നശേഷി സ്ഥാപനങ്ങള്‍ക്കുള്ള രജിസ്ട്രേഷന്‍- മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ സംബ
സര്‍ക്കാര്‍ ഉത്തരവ് എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ച് മുഖേനയുള്ള ഭിന്നശേഷി നിയമനം- 16.8.99 to 31.12.2003
സെന്‍സസ് റിപ്പോര്‍ട്ട്‌ ഭിന്നശേഷി സെന്‍സസ് റിപ്പോര്‍ട്ട്‌ 2015