You are here : Home സ്ഥാപനങ്ങള്‍ മുതിര്‍ന്ന പൗരന്മാര്‍

PostHeaderIcon മുതിര്‍ന്ന പൗരന്മാര്‍

വികലാംഗരായ വൃദ്ധര്‍ക്കുവേണ്ടിയുള്ള ഹോം


അന്‍പത്തഞ്ചു വയസ്സായ വികലാംഗരയ വൃദ്ധര്‍ക്കാണ് ഇവിടെ പ്രവേശനം ലഭിക്കുക. ജില്ലാ പ്രോബേഷന്‍ ഓഫീസര്‍ അല്ലെങ്കില്‍ മെഡിക്കല്‍ ഓഫീസര്‍ നല്‍കുന്ന ശുപാര്‍ശ കത്തുമായി വേണം പ്രവേശനത്തിനായി സുപ്രണ്ടിനെ സമീപിക്കേണ്ടത്. ആലപ്പുഴ,ഇടുക്കി, വയനാട്, പാലക്കാട്‌ ജില്ലകളിലും ഈ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നു.

 

വൃദ്ധസദനം

സംരക്ഷിക്കുവനാളില്ലാത്ത വൃദ്ധജനങ്ങള്‍ക്ക്‌ സംരക്ഷണവും പരിചരണവും നല്‍കുന്നതിനാണ് ഇത്തരം സ്ഥാപനങ്ങള്‍ . സാമൂഹ്യ നീതി വകുപ്പിന് കീഴില്‍ ഉള്ള വൃദ്ധസദനങ്ങളില്‍ 55 വയസ്സിനു മുകളില്‍ പ്രായമുള്ള എല്ലാ വയോജനങ്ങള്‍ക്കും പ്രവേശനം ലഭിക്കും. അതാത് സ്ഥാപന സുപ്രണ്ടുമാര്‍ക്ക് അപേക്ഷ നല്‍കേണ്ടതാണ്. സാമൂഹ്യ നീതി വകുപ്പിനു കീഴില്‍ സംസ്ഥാനത്തെ എല്ലാ ജില്ലകളിലും വൃദ്ധര്‍ക്കുവേണ്ടി സര്‍ക്കാര്‍ വൃദ്ധസദനങ്ങള്‍ പ്രവര്‍ത്തിക്കുന്നു.

 

വൃദ്ധജനങ്ങള്‍ക്കായുള്ള ഡേകെയര്‍ സെന്ററുകള്‍

ആണുകുടുംബ സംവിധാനത്തില്‍ വൃദ്ധര്‍ക്ക് ശരിയായ സംരക്ഷണവും ശ്രദ്ധയും ലഭിക്കാത്ത സാഹചര്യത്തില്‍ പകല്‍സമയങ്ങളില്‍ അവര്‍ക്കുള്ള പരിപാലനം ഉറപ്പാക്കുകയാണ് ഇത്തരം സ്ഥാപനങ്ങളിലൂടെ. ലഘുഭക്ഷണവും ആതുരശുശ്രുഷയും പരിപാലനവും ഇവിടെ ലഭിക്കുന്നു. തിരുവനന്തപുരം എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളിലായി മൂന്ന് സ്ഥാപനങ്ങള്‍ സര്‍ക്കാര്‍ അംഗീകരിച്ച് ഉത്തരവായിട്ടുണ്ട്.

 

വൃദ്ധജനങ്ങള്‍ക്കുവേണ്ടിയുള്ള സ്ഥാപനങ്ങള്‍

1 കെയര്‍ ഹോം, ചാക്ക, തിരുവനന്തപുരം ഫോണ്‍ : 0471-2500747
2
ഡേകെയര്‍ സെന്റര്‍ & ഓള്‍ഡ്‌ എയ്ജ് ഹോം (സ്ത്രീകള്‍ ),  
പൂജപ്പുര, തിരുവനന്തപുരം
ഫോണ്‍ : 0471-2340566
3 ഓള്‍ഡ്‌ എയ്ജ് ഹോം, ഇഞ്ചവിള പി.ഒ പെരിനാട്, കൊല്ലം ഫോണ്‍ : 0474-2701516
4 ഓള്‍ഡ്‌ എയ്ജ് ഹോം, വയലത്തല പി.ഒ, പുതമല്‍ ജംഗ്ഷന്‍, പത്തനംതിട്ട ഫോണ്‍ : 0473-5246558
5 ഓള്‍ഡ്‌ എയ്ജ് ഹോം, ഇത്തിത്താനം പി.ഒ ചങ്ങനാശ്ശേരി, കോട്ടയം ഫോണ്‍ : 0481-2465434
6 ഓള്‍ഡ്‌ എയ്ജ് ഹോം, തേവര, കൊച്ചി-13 ഫോണ്‍ : 0484-2663641
7 ഓള്‍ഡ്‌ എയ്ജ് ഹോം, രാമവര്‍മ്മപുരം പി.ഒ, തൃശൂര്‍ ഫോണ്‍ : 0487-2693734
8 ഓള്‍ഡ്‌ എയ്ജ് ഹോം,  തൃക്കണ്ണാപുരം, തവനൂര്‍, മലപ്പുറം ഫോണ്‍ : 0494-2103540
9
ഓള്‍ഡ്‌ എയ്ജ് ഹോം, സോഷ്യല്‍ വെല്‍ഫെയര്‍ കോംപ്ലക്സ്‌,
ബാലസദനം ബില്‍ഡിംഗ്‌, വെള്ളിമാട്കുന്ന്, കോഴിക്കോട്-12
ഫോണ്‍ : 0495-2731111
10
ഓള്‍ഡ്‌ എയ്ജ് ഹോം, അഴിക്കോട് പി.ഒ, ഒണ്ടേന്‍ റോഡ്‌ ജംഗ്ഷന്‍,
ചാലിനു സമീപം, കണ്ണൂര്‍
ഫോണ്‍ : 0497-2771300
11 ഓള്‍ഡ്‌ എയ്ജ് ഹോം, പരവനടുക്കം പി.ഒ, കലനാട്, കാസര്‍ഗോഡ്‌ ഫോണ്‍ : 0499-4239726