You are here : Home സ്ഥാപനങ്ങള്‍ വിഭിന്നശേഷിയുള്ളവര്‍

PostHeaderIcon വിവിധശേഷിയുള്ളവര്‍

ഹോം ഫോര്‍ മെന്റല്ലി ഡഫിഷ്യന്റ് ചില്‍ഡ്രന്‍ (HMDC)

ബുദ്ധിവൈകല്യമുള്ള നാലിനും പതിനാറിനുമിടയില്‍ പ്രായമുള്ള കുട്ടികള്‍ക്ക് സംരക്ഷണം നല്‍കുന്ന സ്ഥാപനമാണ്‌ കോഴിക്കോട് പ്രവര്‍ത്തിക്കുന്ന ഹോം ഫോര്‍ മെന്റല്ലി ഡഫിഷ്യന്റ് ചില്‍ഡ്രന്‍ അപേക്ഷയോടൊപ്പം മുമ്പ് കുട്ടി താമസിച്ചിരുന്ന സ്ഥാപനത്തിന്റെ മേധാവിയുടെ ശുപാര്‍ശ കത്തോ അല്ലെങ്കില്‍ ആഫ്റ്റര്‍ കെയര്‍ ഓഫീസറുടെ സുപാര്‍ശ കത്തോ ഹാജരാക്കേണ്ടതാണ്. പ്രവേശനം ലഭിക്കുന്ന കുട്ടികള്‍ക്ക് വസ്ത്രങ്ങളും കിടക്കയും ആഹാരവും നല്‍കിവരുന്നു. ദൈനംദിന ആവശ്യങ്ങള്‍, വിദ്യാഭ്യാസം, കരകൗശലം എന്നിവ സംയോജിതമായുള്ള പരിശീലന പരിപാടിയും ഇവിടെ നടത്തിവരുന്നു. സ്ഥാപനം സംബന്ധിച്ച് വിശദവിവരം അറിയുന്നതിന് സ്ഥാപന സുപ്രണ്ടിനെ സമീപിക്കേണ്ടതാണ്. വകുപ്പിന്റെ വെബ്‌സൈറ്റിലും വിവരങ്ങള്‍ ലഭ്യമാണ്.

 

പ്രതീക്ഷാ ഭവന്‍

ബുദ്ധിവൈകല്യമുള്ള പ്രായപൂര്‍ത്തിയായ പുരുഷന്മാര്‍ക്കുള്ള സ്ഥാപനമാണ്‌ മലപ്പുറം ജില്ലയിലെ തവനൂരില്‍ പ്രവര്‍ത്തിക്കുന്ന പ്രതീക്ഷാ ഭവന്‍ . മെഡിക്കല്‍ ഓഫീസറുടെ ശുപാര്‍ശ ചെയ്തുള്ള കത്ത് സഹിതം അപേക്ഷ സമര്‍പ്പിക്കുന്നതിലൂടെ പ്രവേശനം ലഭ്യമാക്കാം. അന്തേവാസികള്‍ക്ക് വസ്ത്രവും കിടക്കയും ഭക്ഷണവും ആരോഗ്യ പരിപാലനവും ആവശ്യമായ വൈദ്യചികിത്സയും നല്‍കുന്നു. അന്തേവാസികള്‍ക്ക് മാനസികോല്ലാസത്തിനും അവരവരുടെ മതവിശ്വാസം സംരക്ഷിക്കുന്നതിനുമുള്ള സൗകര്യങ്ങള്‍ ചെയ്തുകൊടുക്കുന്നു. വിശദവിവരങ്ങള്‍ക്ക് സ്ഥാപനത്തിന്റെ സുപ്രണ്ടിനെ സമീപിക്കേണ്ടതാണ്. വകുപ്പിന്റെ വെബ്‌സൈറ്റിലും വിവരങ്ങള്‍ ലഭ്യമാണ്.

 

പ്രത്യാശാ ഭവന്‍


ബുദ്ധിവൈകല്യമുള്ള പ്രായപൂര്‍ത്തിയായ സ്ത്രീകള്‍ക്ക് വേണ്ടിയുള്ള സ്ഥാപനമാണ്‌ തൃശൂര്‍ രാമവര്‍മപുരത്ത് പ്രവര്‍ത്തിക്കുന്ന പ്രത്യാശാ ഭവന്‍ എന്ന സ്ഥാപനം. സ്ഥാപന സുപ്രണ്ടിന് അപേക്ഷ സമര്‍പ്പിക്കുന്നതിലൂടെ സ്ഥാപനത്തിലേക്ക് പ്രവേശനം നേടാവുന്നതാണ്. മെഡിക്കല്‍ ഓഫീസറുടെ ശുപാര്‍ശ ചെയ്തുള്ള കത്തും അപേക്ഷയോടൊത്ത് സമര്‍പ്പിക്കേണ്ടതാണ്. മറ്റ് സ്ഥാപനങ്ങളില്‍ നിന്ന് പ്രവേശനം ലഭിക്കുന്ന അന്തേവാസികള്‍ക്ക് വസ്ത്രവും, കിടക്കയും, ഭക്ഷണവും, ആരോഗ്യപരിപാലനവും, സംരക്ഷണവും, ആവശ്യമായ വൈദ്യചികിത്സയും നല്‍കിവരുന്നു. അന്തേവാസികള്‍ക്ക് മാനസികോല്ലാസത്തിനും അവരവരുടെ മതവിശ്വാസം സംരക്ഷിക്കുന്നതിനുമുള്ള സൗകര്യങ്ങളും ഇവിടെയുണ്ട്. വിശദവിവരങ്ങള്‍ക്ക് സ്ഥാപനസുപ്രണ്ടിനെ സമീപിക്കുകയോ സാമൂഹ്യനീതി വകുപ്പിന്റെ വെബ്സൈറ്റ്  സന്ദര്‍ശിക്കുകയോ ചെയ്യേണ്ടതാണ്.

 

വികലാംഗ സദനം


വികലാംഗരായ സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും വേണ്ടി വികലാംഗ സദനങ്ങള്‍ പ്രവര്‍ത്തിച്ചുവരുന്നു. വനിതാ വികലാംഗ സദനങ്ങള്‍ തിരുവനന്തപുരത്തും എറണാകുളത്തും പുരുഷന്മാര്‍ക്കുള്ള വികലാംഗ സദനം കോഴിക്കോടും പ്രവര്‍ത്തിച്ചുവരുന്നു. പ്രവേശനത്തിന് സ്ഥാപനത്തിന്റെ സുപ്രണ്ടിന് അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്. മെഡിക്കല്‍ ഓഫീസര്‍ ശുപാര്‍ശ ചെയ്തിട്ടുള്ള കത്തും അപേക്ഷയോടൊപ്പം സമര്‍പ്പിക്കണം. സ്ഥാപനങ്ങളിലെ അന്തേവാസികള്‍ക്ക് വസ്ത്രവും, കിടക്കയും, ഭക്ഷണവും, ആരോഗ്യ പരിപാലനവും സംരക്ഷണവും നല്‍കിവരുന്നു. അന്തേ വാസികള്‍ക്ക് മനസികോല്ല്ലാസത്തിനും അവരവരുടെ മതവിശ്വാസം സംരക്ഷിക്കുന്നതിനുള്ള സൗകര്യങ്ങള്‍ ചെയ്തുകൊടുക്കുന്നു. വിശദവിവരങ്ങള്‍ക്ക് സ്ഥാപനത്തിന്റെ സുപ്രണ്ടിനെ സമീപിക്കേണ്ടതാണ്. വകുപ്പിന്റെ വെബ്സൈറ്റിലും വിവരങ്ങള്‍ ലഭ്യമാണ്.

വിവിധശേഷിയുള്ളവര്‍ക്ക് വേണ്ടിയുള്ള സ്ഥാപനങ്ങള്‍

1  
ശാരീരികവൈകല്യമുള്ളവരുടെ ഹോം (പ്രായമായവര്‍ ),
മായിത്തറ, ആലപ്പുഴ 
ഫോണ്‍ : 0478-2157696
2
ശാരീരികവൈകല്യമുള്ളവരുടെ ഹോം (പ്രായമായവര്‍ )
മുതലക്കുളം, മടത്തിക്കണ്ടം ഇടുക്കി
ഫോണ്‍ : 0486-2211024
3
ശാരീരികവൈകല്യമുള്ളവരുടെ ഹോം (പ്രായമായവര്‍ )
കൊടുവായൂര്‍ പി.ഒ, പാലക്കാട്‌
ഫോണ്‍ : 0492-3205672
4
ശാരീരികവൈകല്യമുള്ളവരുടെ ഹോം (പ്രായമായവര്‍ )
കനിയാംപറ്റ, വയനാട്
ഫോണ്‍ : 0493-6285900
5 പ്രതീക്ഷാ ഭവന്‍, തവനൂര്‍, മലപ്പുറം ഫോണ്‍ : 0494-2103507
6
ഗവണ്‍മെന്റ് വികലാംഗ സദനം, മായനാട് പി.ഒ
കോഴിക്കോട്
ഫോണ്‍ : 0495-2351498