You are here : Home സ്ഥാപനങ്ങള്‍ സ്ത്രീകള്‍

PostHeaderIcon ക്ഷേമ സ്ഥാപനങ്ങള്‍ - സ്ത്രീകള്‍

1. മഹിളാമന്ദിരം

വിധവകള്‍, വിവാഹബന്ധം വേര്‍പ്പെടുത്തിയവര്‍ ദുരിതബാധിതരും അഗതികളുമായ ആരും നോക്കുവാനില്ലാത്ത 13 വയസ്സിന് മേല്‍ പ്രായമുള്ള സ്ത്രീകളെയാണ് മഹിളാമന്ദിരത്തില്‍ പ്രവേശിപ്പിക്കുന്നത്.  കുട്ടികളുമായി സ്ഥാപനത്തില്‍ എത്തുന്ന സ്ത്രീകള്‍ക്ക്, കുട്ടിക്ക് ആറ് വയസാകുന്നതുവരെ അവിടെ താമസിക്കുന്നതിന് അനുവദിക്കുന്നുണ്ട്.  പിന്നീട് ഇത്തരം കുട്ടികളെ മറ്റ് ക്ഷേമസ്ഥാപനങ്ങള്‍ ഏറ്റെടുക്കുകയും അവര്‍ക്ക് വിദ്യാഭ്യാസവും മറ്റ് സൗകര്യങ്ങളും നല്‍കുകയും ചെയ്യും.

 മഹിളാമന്ദിരങ്ങളുടെ പേരും മേല്‍വിലാസവും
ഇടുക്കി, വയനാട് ജില്ലകളിലൊഴികെഎല്ലായിടത്തും ഓരോ മഹിളാമന്ദിരങ്ങളുണ്ട്.

സൂപ്രണ്ട്,
ഗവ.മഹിളാമന്ദിരം, ജയില്‍ കോമ്പൌണ്ടിന് സമീപം,പൂജപ്പുര

0471-2340126

സൂപ്രണ്ട്,
ഗവ.മഹിളാമന്ദിരം, അഞ്ചുകല്ലുംമൂട്, തൃഗുമുള്ളവാരം. പി.ഒ., കൊല്ലം

0474 - 2793890

സൂപ്രണ്ട്,
ഗവ.മഹിളാമന്ദിരം, എ.എച്ച്. വാര്‍ഡ്, ആലപ്പുഴ

0477-2245261

സൂപ്രണ്ട്,
ഗവ.മഹിളാമന്ദിരം,കോഴഞ്ചേരി, പത്തനംതിട്ട

0468 - 2260057

സൂപ്രണ്ട്,
ഗവ.മഹിളാമന്ദിരം, കല്ലറ. പി.ഒ., പുത്തന്‍പള്ളി കോട്ടയം

04829-269420

സൂപ്രണ്ട്,
ഗവ.മഹിളാമന്ദിരം, പണിത്തുറ. പി.ഒ., ചമ്പക്കര, എറണാകുളം

0484 2303664

സൂപ്രണ്ട്,
ഗവ.മഹിളാമന്ദിരം, രാമവര്‍മ്മപുരം. പി.ഒ.. തൃശൂര്‍ - 680 631

0487 2693847

സൂപ്രണ്ട്,
ഗവ.മഹിളാമന്ദിരം, മുട്ടിക്കുളങ്ങര, പാലക്കാട്

0491-2801658

സൂപ്രണ്ട്,
ഗവ.മഹിളാമന്ദിരം, മാരിക്കുന്ന്. പി.ഒ., കോഴിക്കോട് - 12

0495 2731119

സൂപ്രണ്ട്,
ഗവ.മഹിളാമന്ദിരം, മലപ്പുറം

0483 210671

സൂപ്രണ്ട്,
ഗവ.മഹിളാമന്ദിരം, ചിറക്കാര. പി.ഒ., തലശ്ശേരി, കണ്ണൂര്‍

0490 2321511

സൂപ്രണ്ട്,
ഗവ.മഹിളാമന്ദിരം, പരവനടുക്കം. പി.ഒ., കാസര്‍കോട്

04994 245349

2. ആശാ ഭവന്‍

മാനസികാരോഗ്യം വീണ്ടെടുത്തെങ്കിലും നോക്കുവാനാളില്ലാത്ത രോഗികളുടെ പരിചരണത്തിനും സംരക്ഷണത്തിനുമുള്ളതാണ് ആശാഭവന്‍.  ഇവിടെ പ്രവേശനം നേടുന്നവര്‍ ഒരു മെഡിക്കല്‍ ആഫീസറുടെ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം.  ഇത്തരം മൂന്ന് സ്ഥാപനങ്ങള്‍ ഉണ്ട്.  തിരുവനന്തപുരത്തും കോഴിക്കോട്ടുമുള്ള ആശാഭവനുകളില്‍ 13 വയസ്സിനുമേല്‍ പ്രായമുള്ള സ്ത്രീകള്‍ക്കാണ് പ്രവേശനം നല്‍കുന്നത്.  ഇവിടെ പ്രവേശനം നേടുന്നവര്‍ മാനസികാരോഗ്യം വീണ്ടെടുത്തവരാണെന്ന് തെളിയിക്കുന്ന മെഡിക്കല്‍ ആഫീസറുടെ സര്‍ട്ടിഫിക്കറ്റ് കാണിക്കണം.  ഏതെങ്കിലും സ്ഥാപനത്തില്‍ നിന്നും മോചിപ്പക്കപ്പെട്ടവര്‍ അതേ സ്ഥാപനമേധാവിയുടെ സര്‍ട്ടിഫിക്കറ്റോ ശുപാര്‍ശ കത്തോ ഹാജരാക്കണം.   ഭക്ഷണം ഉള്‍പ്പെടെ ഒരു ദിവസത്തെ വാടക 50 രൂപയാണ്.
തൃശൂരിലെ ആശാഭവനില്‍ 15 വയസ്സിനുമേല്‍ പ്രായമുള്ള പുരുഷര്‍ക്ക് പ്രവേശനം നല്‍കും.

സൂപ്രണ്ട്,
ഗവ. ആശാഭവന്‍ (സ്ത്രീകള്‍‍),
പൂജപ്പുര,
തിരുവനന്തപുരം - 695012
ഫോണ്‍ - 0471 2341944

സൂപ്രണ്ട്,
ഗവ. ആശാഭവന്‍ (സ്ത്രീകള്‍)
മയ്യനാട്. പി.ഒ.,
കോഴിക്കോട്

3. റസ്ക്യൂഹോമുകള്‍

അനാശാസ്യ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുകയും അപകടത്തെ നേരിടുകയും ചെയ്ത സ്ത്രീകള്‍ക്ക് പരിചരണവും സംരക്ഷണവും നല്‍കി പുനരധിവസിപ്പിക്കുകയും സമൂഹത്തിന്റെ മുഖ്യധാരയിലെത്തിക്കുകയും ചെയ്യുന്ന സ്ഥാപനങ്ങളാണ് റസ്ക്യൂഹോമുകള്‍.

താഴെപറയുന്ന വിഭാഗത്തിലുള്ള സ്ത്രീകള്‍ക്ക് റസ്ക്യൂഹോമുകളില്‍ നിന്നും സഹായം ലഭിക്കും.

  • ഇമ്മോറല്‍ ട്രാഫിക് പ്രിവന്‍ഷന്‍ ആക്ട് (അനാശാസ്യ പ്രവര്‍ത്തനം തടയുന്ന നിയമം) അനുസരിച്ച് അറസ്റിലായ സ്ത്രീകള്‍
  • അനാശാസ്യ വിപത്തില്‍ നിന്നും പോലീസോ വ്യക്തികളോ രക്ഷപ്പെടുത്തിയവര്‍, സൊസൈറ്റീസ് രജിസ്ട്രേഷന്‍ ആക്ടനുസരിച്ച് രജിസ്റര്‍ ചെയ്ത ഏജന്‍സികളില്‍ നിന്നുള്ള ശുപാര്‍ശ കത്തുമായി വരുന്ന സ്ത്രീകള്‍
  • അനാശാസ്യ വിപത്തിനെ ഭയന്ന് സ്വമേധയാ പ്രവേശനത്തിന് സന്നദ്ധരായി വരുന്ന സ്ത്രീകള്‍
  • ആദ്യത്തെ വിഭാഗത്തിലുള്ള സ്ത്രീകളെ പ്രവേശിപ്പിച്ചിരിക്കുന്ന റസ്ക്യൂഹോമുകളെ ‘പ്രൊട്ടക്ടീവ് ഹോമുകളായി ’ പ്രഖ്യാപിക്കപ്പെടുന്നു.  സംരക്ഷണം, ആതുരസേവനം, വിദ്യാഭ്യാസം, കൗണ്‍സിലിംഗ്, മനശാസ്ത്രപരമായ കൗണ്‍സിലിംഗ് തുടങ്ങിയ സേവനങ്ങളാണ് റസ്ക്യൂഹോമുകള്‍ നല്‍കുന്നത്.

റസ്ക്യൂഹോം, ആലപ്പുഴ
സൗത്ത് പോലീസ് സ്റ്റേഷന് സമീപം
ആലപ്പുഴ - 688001,
ഫോണ്‍ - 0477 2252428

റസ്ക്യൂഹോം, മലപ്പുറം
തവനൂര്‍,
തൃക്കണാപുരം. പി.ഒ
മലപ്പുറം,
ഫോണ്‍-0494 - 2698341

4. ആഫ്റ്റര്‍ കെയര്‍ ഹോം
സാമൂഹ്യ നീതി വകുപ്പിന് കീഴിലുള്ള ബാലമന്ദിരം, പുവര്‍ഹോം, മറ്റ് റസ്ക്യൂഹോമുകള്‍, അനാഥാലയങ്ങള്‍ എന്നീ സ്ഥാപനങ്ങളില്‍ നിന്നും പുറത്തിറങ്ങിയവരെ ആഫ്റ്റര്‍ കെയര്‍ ഹോമുകളില്‍ പുനരധിവസിപ്പിക്കും.

14-21 വയസിനിടയിലുള്ള പെണ്‍കുട്ടികളും 18-23 വയസിനിടയിലുള്ള ആണ്‍കുട്ടികളും പ്രവേശനത്തിന് അര്‍ഹരാണ്.  ഇവിടത്തെ ആന്തേവാസികള്‍ക്ക് അവരുടെ വിദ്യാഭ്യാസം തുടരുന്നതിനും, പിന്നീടുള്ള ജീവിതത്തിനാവശ്യമായ തൊഴില്‍ പരിശീലനത്തിനും സഹായിക്കും.  ഇവിടെ പ്രവേശനം തേടുന്നവര്‍ അവര്‍ പുറത്തിറങ്ങിയ സ്ഥാപനത്തിന്റെ സൂപ്രണ്ട് നല്‍കുന്ന ശുപാര്‍ശയോ ജില്ലാ പ്രൊബേഷന്‍ ഓഫീസറുടെ ശുപാര്‍ശ കത്തോ ഹാജരാക്കണം.  ആ സ്ഥാപനത്തിന്റെ സൂപ്രണ്ടിന് അപേക്ഷ സമര്‍പ്പിച്ചിരിക്കണം.  ഇത്തരം രണ്ടു സ്ഥാപനങ്ങളിലായി 100 വീതം അന്തേവാസികളുണ്ട്.

ഗവ: ആഫ്റ്റര്‍ കെയര്‍ ഹോം (ആണ്‍കുട്ടികള്‍)
തലശ്ശേരി,
കണ്ണൂര്‍,
ഫോണ്‍:  0490-2320105

ഗവ: ആഫ്റ്റര്‍ കെയര്‍ ഹോം (പെണ്‍കുട്ടികള്‍)
അഞ്ചാലുംമൂട്,
കൊല്ലം - 691 601
ഫോണ്‍ - 0474 2072500

5. ഷോര്‍ട്ട് സ്റേ ഹോമുകള്‍

തകര്‍ന്ന കുടുംബത്താല്‍ സാമൂഹിക പിന്തുണ ലഭിക്കാത്തവര്‍ മാനസിക സമ്മര്‍ദ്ദമുള്ളവര്‍, സമൂഹം ബഹിഷ്ക്കരിച്ചവര്‍, ചൂഷണം ചെയ്യപ്പെട്ടവര്‍, അനാശാസ്യ വിപത്തില്‍ ഭയപ്പെടുന്നവര്‍ എന്നിങ്ങനെയുള്ള സ്ത്രീകളേയും പെണ്‍കുട്ടികളേയും പുനരധിവസിപ്പിക്കുന്നതിനുള്ള താല്‍ക്കാലിക അഭയകേന്ദ്രങ്ങളാണ് ഷോര്‍ട്ട് സ്റ്റേ ഹോമുകള്‍.  സ്ത്രീകള്‍ സ്വന്തം താല്‍പര്യപ്രകാരം ഇവിടെ പ്രവേശിക്കപ്പെടും.  ഈ സ്ഥാപനത്തില്‍ അവര്‍ക്ക് അവരുടെ വിദ്യാഭ്യാസം തുടരുവാനും അല്ലെങ്കില്‍ പുനരധിവാസത്തിനു മുമ്പുള്ള തൊഴില്‍ പരീശീലനത്തിലും ഏര്‍പ്പെടാന്‍ കഴിയും.  അവരുടെ ബന്ധുക്കള്‍ എത്തിയാല്‍ മോചിപ്പിക്കപ്പെടുകയും കൂടുതല്‍ കാലം താമസം വേണ്ടി  വരുന്നവരെ മറ്റ് സ്ഥാപനങ്ങളിലേക്ക് നീക്കുകയും ചെയ്യും.

സമൂഹത്തിന്റെ പിന്തുണയില്ലാത്ത 15-35നും മധ്യേ പ്രായമുള്ള സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും അവരുടെ കുഞ്ഞുങ്ങള്‍ക്കും ഇത്തരം ഹോമുകളില്‍ സഹായം ലഭ്യമാണ്.  സംസ്ഥാന സര്‍ക്കാരിന്റെ ശുപാര്‍ശയോടെ നിശ്ചിത മാതൃകയില്‍ സമര്‍പ്പിക്കുന്ന അപേക്ഷകളിന്‍മേല്‍ പുതിയ ഹോമുകള്‍ തുടങ്ങുന്നതിന് അനുമതി ലഭിക്കും.

ഗവ: ഷോര്‍ട്ട് സ്റ്റേ ഹോം
ചെറികുന്ന്. പി.ഒ.,
കോഴിക്കോട് - 12

6.വണ്‍ഡേ ഹോമുകള്‍ (ഏകദിന ഹോമുകള്‍)

13 വയസിനുമേല്‍ പ്രായമുള്ള പെണ്‍കുട്ടികള്‍ക്കുവേണ്ടിയുള്ളതാണ് ഇത്തരം സ്ഥാപനങ്ങള്‍.  മറ്റ് സ്ഥലങ്ങളില്‍ നിന്നും തിരുവനന്തപുരം കൊച്ചി നഗരങ്ങളില്‍ ടെസ്റ്റ്‌, ഇന്റര്‍വ്യൂ, മീറ്റിംഗുകള്‍ തുടങ്ങിയ വിവിധ ആവശ്യങ്ങള്‍ക്കായി എത്തുന്ന സ്ത്രീകള്‍ക്ക് ഒരു നിശ്ചിത കാലയളവില്‍ വണ്‍ഡേ ഹോമുകളില്‍ താമസിക്കാന്‍ കഴിയും.

വണ്‍ഡേ ഹോം
സെന്‍ട്രല്‍ ജയിലിന് സമീപം
പൂജപ്പുര, തിരുവനന്തപുരം
ഫോണ്‍ - 0471  2340126