You are here : Home സാമൂഹ്യനീതി/ശാക്തീകരണം എന്‍ .ജി.ഒ സ്കീമുകള്‍ ഡി- അഡിക്ഷന്‍‌

PostHeaderIcon ഡി- അഡിക്ഷന്‍‌

1. മദ്യാസക്തിയും മയക്കുമരുന്നു ദുരുപയോഗവും തടയാനുള്ള പദ്ധതി
കേന്ദ്ര സാമൂഹ്യ നീതി-ശാക്തീകരണ മന്ത്രാലയം നടപ്പിലാക്കിയ മദ്യാസക്തിയും പദാര്‍ത്ഥങ്ങളുടെ (മയക്ക് മരുന്ന്) ദുരുപയോഗവും തടയാനുള്ള പദ്ധതിയുടെ കീഴില്‍, സേവനങ്ങളുടെ വിതരണത്തിന്റെ ഉത്തരവാദിത്വം സര്‍ക്കാരിതര സംഘടനകളില്‍ നിക്ഷിപ്തമാക്കുകയും നിര്‍ദ്ദിഷ്ട ഗ്രാന്റ് തുകയുടെ സാമ്പത്തിക ഉത്തരവാദിത്വത്തിന്റെ സിംഹഭാഗവും (90%) മന്ത്രാലയം ഏറ്റെടുക്കുകയും ചെയ്യുന്നു.

മദ്യാസക്തിയും മയക്കുമരുന്നു ദുരുപയോഗവും തടയാനുള്ള പദ്ധതിയുടെ ഉദ്ദേശ്യവും ലക്ഷ്യവും താഴെ പറയുന്നു:

1) ആസക്തി തടയുന്നതിനും ആസക്തരായവരെ പുനരധിവസിപ്പിക്കുന്നതിനും വേണ്ടി പ്രവര്‍ത്തിക്കുന്ന സര്‍ക്കാരിതര സംഘടനകളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ നല്‍കുക.
2) മദ്യാസക്തിയും മയക്കുമരുന്നു ദുരുപയോഗവും വ്യക്തിക്കും കുടുംബത്തിനും സമൂഹത്തിനാകെ തന്നെയും സൃഷ്ടിക്കുന്ന ദോഷവശങ്ങളെ കുറിച്ച് ബോധവല്‍ക്കരണം നടത്തുകയും ജനങ്ങള്‍ക്ക് വിദ്യാഭ്യാസം നല്‍കുകയും ചെയ്യുക.
3) ആസക്തി തടയുന്നതിനും ആസക്തരായവരെ പുനരധിവസിപ്പിക്കുന്നതിനുമായി സംസ്കാരാധിഷ്ഠിത മാതൃകകള്‍ സൃഷ്ടിക്കുക.
4) ആസക്തരെ തിരിച്ചറിയുന്നതിനും ഉപയോഗം കുറയ്ക്കുന്നതിനും കൌണ്‍സിലിംഗിനും രോഗാനന്തര പരിചരണത്തിനും പുനരധിവാസത്തിനുമായി സമ്പൂര്‍ണ സാമൂഹികാധിഷ്ഠിത സേവനങ്ങള്‍ വികസിപ്പിക്കുകയും ലഭ്യമാക്കുകയും ചെയ്യുക.
5) ആസക്തി ഉല്‍പാദിപ്പിക്കുന്ന വസ്തുക്കളുടെ ഉപയോഗം കുറയ്ക്കുന്നതിനായി സാമൂഹിക പങ്കാളിത്തവും പൊതുജന സഹകരണവും പ്രോത്സാഹിപ്പിക്കുക.
6) ആസക്തിയിലേക്ക് നയിക്കപ്പെടാന്‍ സാധ്യതയുള്ളവരും അങ്ങനെ ആപകട സാധ്യത കൂടിയവരുമായ വ്യക്തികള്‍ക്കും കൂട്ടായ്മകള്‍ക്കുമിടയില്‍ കൂട്ടായ മുന്‍കൈകളും സ്വയം സഹായ സംരംഭങ്ങളും പ്രോത്സാഹിപ്പിക്കുക.
7) ആസക്തി നിര്‍മ്മാര്‍ജന മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടനകളും സര്‍ക്കാര്‍ സ്ഥാപനങ്ങളും തമ്മില്‍ പ്രായോഗിക ബന്ധം സ്ഥാപിക്കുക.

പദ്ധതി പ്രകാരം താഴെ പറയുന്ന നിയമ സ്ഥാപനങ്ങള്‍ക്ക് സഹായം ലഭിക്കാന്‍ അര്‍ഹതയുണ്ട്:
1) സൊസൈറ്റീസ് രജിസ്ട്രേഷന്‍ ആക്ട്, 1860 (XXI of 1860) പ്രകാരമോ അല്ലെങ്കില്‍ സംസ്ഥാന സര്‍ക്കാരുകളുടെ/കേന്ദ്രഭരണ പ്രദേശങ്ങളുടെ തതുല്യമായ ഏതെങ്കിലും ചട്ടത്തിനോ അല്ലെങ്കില്‍ ചാരിറ്റബിള്‍ സൊസൈറ്റികളുടെ രജിസ്ട്രേഷനുമായി ബന്ധപ്പെട്ട സംസ്ഥാന സര്‍ക്കാര്‍ ചട്ടത്തിനോ കീഴില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള സൊസൈറ്റികള്‍.  
2) രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഒരു പൊതു ട്രസ്റ്റ്.
3) കമ്പനി ആക്ട്, 1956-ലെ സെക്ഷന്‍ 25ന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ഏതെങ്കിലും കമ്പനി.
4) ഒരു സര്‍ക്കാരോ പ്രാദേശികഭരണ സ്ഥാപനമോ പൂര്‍ണമായും സാമ്പത്തിക സഹായം നല്‍കുന്ന അല്ലെങ്കില്‍ ഭരണ നിര്‍വഹണം നടത്തുന്ന ഒരു സംഘടന/സ്ഥാപനം.
5) സാമൂഹിക നീതി-ശാക്തീകരണ മന്ത്രാലയം അംഗീകരിച്ചിട്ടുള്ള ഒരു സംഘടന അല്ലെങ്കില്‍ സ്ഥാപനം.
മുകളില്‍ നിര്‍വചിച്ചിട്ടുള്ള അര്‍ഹരായ സംഘടനകള്‍ താഴെ പറയുന്ന കാര്യങ്ങള്‍ കൂടി പാലിക്കുന്നവയായിരിക്കണം:
1) കൃത്യമായ ഭരണനിര്‍വഹണ സംവിധാനം ഉണ്ടായിരിക്കുകയും അതിന്റെ അധികാരം, കടമകള്‍, ഉത്തരവാദിത്വം എന്നിവ വ്യക്തമായി നിര്‍വചിക്കപ്പെടുകയും എഴുതി തയ്യാറാക്കപ്പെടുകയും ചെയ്തവ ആയിരിക്കണം.
2) പരിപാടി ഏറ്റെടുക്കാനുള്ള വിഭവങ്ങളും സംവിധാനങ്ങളും അനുഭവജ്ഞാനവും ഉള്ളവരായിരിക്കണം.
3) ഒരു വ്യക്തിയുടെയോ കൂട്ടായ്മയുടെയോ സാമ്പത്തിക ലാഭത്തിനുവേണ്ടി നടത്തുന്നതാവരുത്.
4) കുറഞ്ഞത് മൂന്നു വര്‍ഷമായെങ്കിലും പ്രവര്‍ത്തിക്കുന്നതാവണം.
5) ശക്തമായ സാമ്പത്തിക അടിത്തറ ഉളളതായിരിക്കണം. ഗ്രാന്റ് സംഖ്യയുടെ 90 ശതമാനത്തില്‍ കൂടുതല്‍ സഹായം ലഭിക്കില്ല. അംഗീകൃത ചിലവുകളുടെ ബാക്കി തുക നടപ്പാക്കല്‍ ഏജന്‍സിയുടെ സ്വന്തം വിഭവങ്ങളില്‍ നിന്നും കണ്ടെത്തണം. യൂണിവേഴ്സിറ്റികള്‍, സാമൂഹിക സേവന മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്കൂളുകള്‍ തുടങ്ങിയ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അംഗീകൃത ചിലവിന്റെ 100 ശതമാനവും തിരികെ ലഭിക്കും.

സാമ്പത്തിക സഹായത്തിന് താഴെ പറയുന്ന ഘടകങ്ങളാണ് പരിഗണിക്കുക:
1) ബോധവല്‍ക്കരണത്തിനും നിയന്ത്രണത്തിനുമുള്ള വിദ്യാഭ്യാസം
2) മയക്കുമരുന്നിനെ കുറിച്ച് ബോധവല്‍ക്കരണത്തിനുമുള്ള കേന്ദ്രങ്ങള്‍
3) ചികിത്സാ-പുനരധിവാസ കേന്ദ്രങ്ങള്‍
4) തൊഴില്‍ സ്ഥലങ്ങളിലെ ഉപയോഗം തടയുന്നതിനുള്ള പരിപാടികള്‍
5) ലഹരി മുക്തി ക്യാമ്പുകള്‍
6) മയക്കുമരുന്ന് ദുരുപയോഗം തടയുന്നതിനുള്ള എന്‍ ജി ഒ ഫോറം
7) സാമൂഹികാടിസ്ഥാനത്തിലുള്ള പുനരധിവാസം ശക്തിപ്പെടുത്തുന്നതിനായി ക്രിയാത്മക ഇടപെടലുകള്‍
8) സാങ്കേതിക കൈമാറ്റവും മനുഷ്യവിഭവ വികസനവും
9) സര്‍വേകള്‍, പഠനങ്ങള്‍, വിലയിരുത്തലുകള്‍, ഗവേഷണം
10) പദ്ധതിയുടെ ലക്ഷ്യങ്ങള്‍ക്ക് അനുയോജ്യമായി പരിഗണിക്കപ്പെടാവുന്ന മറ്റേതെങ്കിലും പ്രവര്‍ത്തനങ്ങള്‍
11) പദ്ധതിയുടെ കീഴില്‍ സാമ്പത്തിക സഹായം ലഭിക്കുന്നതിനായി സംഘടനകള്‍/സ്ഥാപനങ്ങള്‍, സംസ്ഥാന സര്‍ക്കാരിന്റെ/കേന്ദ്രഭരണ പ്രദേശങ്ങളിലെ ഭരണകൂടത്തിന്റെ സാക്ഷ്യപത്രത്തോടൊപ്പം നിര്‍ദ്ദിഷ്ട ഫോറത്തില്‍ അപേക്ഷ സമര്‍പ്പിക്കണം.

കൂടുതല്
വിവരങ്ങള്‍ക്ക് ഇവിടെ ക്ലിക്ക് ചെയ്യുക >>