You are here : Home സാമൂഹ്യനീതി/ശാക്തീകരണം എന്‍ .ജി.ഒ സ്കീമുകള്‍ മുതിര്‍ന്ന പൗരന്മാര്‍

PostHeaderIcon മുതിര്‍ന്ന പൗരന്മാര്‍ -സര്‍ക്കാരേതര സംഘടനകള്‍ക്കുള്ള

കേന്ദ്ര പദ്ധതി

1. മുതിര്‍ന്ന പൗരന്മാര്‍ക്ക് വേണ്ടിയുള്ള സംയോജിത പരിപാടി - മുതിര്‍ പൗരന്മാരുടെ ജീവിത നിലവാരം ഉയര്‍ത്താന്‍ വേണ്ടിയുള്ള ഒരു കേന്ദ്ര സര്‍ക്കാര്‍ പദ്ധതി

പാര്‍പ്പിടം, ഭക്ഷണം, ആരോഗ്യ ശിശ്രൂഷ, വിനോദാവസരങ്ങള്‍ തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങള്‍ നല്‍കികൊണ്ട് മുതിര്‍ന്ന പൗരന്മരുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുകയും സര്‍ക്കാര്‍/സര്‍ക്കാരിതര സംഘടനകള്‍/പഞ്ചായത്തീരാജ് സ്ഥാപനങ്ങള്‍/പ്രാദേശിക ഭരണനിര്‍വഹണ സ്ഥാപനങ്ങള്‍ തുടങ്ങി മൊത്തിത്തില്‍ സമൂഹത്തിന്റെ തന്നെ ശേഷി വികസനത്തിന് സംഭാവന നല്‍കികൊണ്ട് ഉല്‍പാദനക്ഷമവും പ്രവര്‍ത്തനനിര്‍ഭരവുമായ പ്രായവര്‍ദ്ധനയെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുക എന്നതാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം.
താഴെ പറയുന്ന ഉദ്ദേശങ്ങള്‍ക്കായി പഞ്ചായത്തീരാജ് സ്ഥാപനങ്ങള്‍/പ്രാദേശിക ഭരണകൂടങ്ങള്‍, അര്‍ഹരായ സര്‍ക്കാരിതര സന്നദ്ധ സംഘടനകള്‍ എന്നിവയ്ക്കാണ് പദ്ധതി പ്രകാരമുള്ള സഹായങ്ങള്‍ നല്‍കുന്നത്:

(1) ഭക്ഷണം, പാര്‍പ്പിടം, ഉപേക്ഷിക്കപ്പെട്ട മുതിര്‍ന്നവരുടെ ആരോഗ്യ ശിശ്രൂഷ എന്നിങ്ങനെ മുതിര്‍ന്ന പൗരന്മാര്‍ക്കുള്ള അടിസ്ഥാന സൗകര്യങ്ങള്‍ പ്രദാനം ചെയ്യുന്ന പരിപാടികള്‍;
(2) തലമുറാനന്തര ബന്ധം, പ്രത്യേകിച്ചും കുട്ടികള്‍/യുവാക്കളും മുതിര്‍ന്ന പൌരന്മാരും തമ്മിലുള്ള ബന്ധം സൃഷ്ടിക്കുന്നതിനും ശക്തിപ്പെടുത്തുന്നതിനുമുള്ള പരിപാടികള്‍;
(3) പ്രവര്‍ത്തനനിരഭരവും ഉല്‍പാദനക്ഷമവുമായ പ്രായ വര്‍ദ്ധനയെ പ്രോത്സാഹിപ്പിക്കുന്ന പരിപാടികള്‍;
(4) മുതിരന്‍ പൌരന്മാര്‍ക്ക് സ്ഥാപനപരവും സ്ഥാപനേതരവുമായ ശ്രദ്ധ/സേവനങ്ങള്‍ പ്രദാനം ചെയ്യുന്നതിനുള്ള പരിപാടികള്‍;
(5) പ്രായ വര്‍ദ്ധനയുടെ മേഖലയില്‍ ഗവേഷണവും പക്ഷസമര്‍ദ്ധനവും ബോധവല്‍ക്കരണ പരിപാടികളും;
(6) മുതിര്‍ പൗരന്മാരുടെ താല്‍പര്യം സംരക്ഷിക്കുന്ന മറ്റേതൊരു പരിപാടിയും

പദ്ധതിക്കുള്ള പിന്തുണയുടെ അളവ്

(1) പദ്ധതിയില്‍ സൂചിപ്പിച്ചിരിക്കുന്ന പരിപാടിയുടെ ചിലവിന്റെ 90% വരെ കേന്ദ്ര സര്‍ക്കാര്‍ വഹിക്കുകയും ബാക്കി ബന്ധപ്പെട്ട സംഘടന/സ്ഥാപനം വഹിക്കുകയും വേണം.
(2) മുതിര്‍ന്ന പൗരന്മാരുടെ പരിപാടികളും സേവനങ്ങളും ഏറ്റെടുക്കുന്ന സ്കൂളുകള്‍, കോളേജുകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, അംഗീകൃത യുവജനസംഘടനകളായ നെഹ്രു യുവക് കേന്ദ്ര സംഘദന്‍ (NYKS), നാഷണല്‍ സര്‍വ്വീസ് സ്കീം (NSS) എന്നിവയ്ക്ക് പദ്ധതിയില്‍ സൂചിപ്പിച്ചിരിക്കുന്ന പരിപാടികള്‍ക്ക് ചിലവാകുന്ന 100% തുകയും സര്‍ക്കാര്‍ നല്‍കും.

നടപ്പിലാക്കല്‍ ഏജന്‍സികള്‍

മന്ത്രാലയം നിര്‍ദ്ദേശിച്ചിട്ടുള്ള നിര്‍ദ്ദേശങ്ങള്‍ക്കും വ്യവസ്തകള്‍ക്കും അനുസരിച്ച് താഴെ പറയുന്ന ഏജന്‍സികള്‍ക്ക് പദ്ധതി പ്രകാരമുള്ള സഹായം അനുവദിക്കും;
(1) പഞ്ചായത്തീരാജ് സ്ഥാപനങ്ങള്‍/പ്രാദേശിക ഭരണസ്ഥാപനങ്ങള്‍
(2) സര്‍ക്കാരിതര സന്നദ്ധ സംഘടനകള്‍
(3) സ്വയംഭരണ/അനുബന്ധ സ്ഥാപനങ്ങളായി സര്‍ക്കാര്‍ രൂപം കൊടുത്ത സംഘടനകള്‍ അല്ലെങ്കില്‍ സ്ഥാപനങ്ങള്‍.
(4) സര്‍ക്കാര്‍ അംഗീകരിച്ച വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ചാരിറ്റബിള്‍ ആശുപത്രികള്‍/നേഴ്സിംഗ് ഹോമുകള്‍, അംഗീകൃത യുവജനസംഘടനകളായ നെഹ്രു യുവകേന്ദ സംഘദന്‍ മുതലായവ (NYKS).
(5) ചില പ്രത്യേക സാഹചര്യങ്ങളില്‍ സംസ്ഥാന സര്‍ക്കാരുകള്‍/ കേന്ദ്രഭരണ പ്രദേശങ്ങളിലെ ഭരണകൂടങ്ങള്‍ എന്നിവയ്ക്കും പദ്ധതി പ്രകാരമുള്ള സാമ്പത്തിക സഹായം നല്‍കാറുണ്ട്.

കൂടുതല്‍
 വിവരങ്ങള്‍ക്ക് ഇവിടെ ക്ലിക്ക് ചെയ്യുക >>