You are here : Home സാമൂഹ്യനീതി/ശാക്തീകരണം എന്‍ .ജി.ഒ സ്കീമുകള്‍ വിഭിന്നശേഷിയുള്ളവര്‍

PostHeaderIcon ശാരീരിക വെല്ലുവിളികള്‍ നേരിടുന്നവര്‍ക്കുള്ള- സര്ക്കാരേതര സംഘടനകള്‍ക്കുള്ള

കേന്ദ്ര പദ്ധതികള്‍

1. ശാരീരിക വെല്ലുവിളികള്‍ നേരിടുന്നവര്‍ക്ക് യന്ത്രങ്ങളും അനുബന്ധ ഉപകരണങ്ങളും വാങ്ങുന്നതിന്/ഘടിപ്പിക്കുന്നതിനുള്ള സഹായം (ADPI Scheme)

ശാരീരിക വെല്ലുവിളികള്‍ നേരിടുന്നവരുടെ ശാരീരിക വൈഷമ്യങ്ങള്‍ ലഘൂകരിക്കുകയും സാമ്പത്തിക നിലവാരം വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നതിന് സഹായിക്കുന്ന ഈടുറ്റതും യന്ത്രവല്‍കൃതവും ശാസ്ത്രീയമായി നിര്‍മ്മിക്കപ്പെട്ടതും ആധുനികവും നിലവാരമുള്ളതുമായ യന്ത്രങ്ങളും അനുബന്ധ ഉപകരണങ്ങളും സ്വന്തമാക്കാന്‍ അര്‍ഹതയുള്ളവര്‍ക്ക് സഹായം നല്‍കുക വഴി അവരുടെ ശാരീരികവും സാമൂഹികവും മാനസികവുമായ പുനരധിവാസം പ്രോത്സാഹിപ്പിക്കുകയാണ് പദ്ധതികൊണ്ട് ഉദ്ദേശിക്കുന്നത്.

വാഹനാപകടത്തില്‍ അംഗവൈകല്യം സംഭവിച്ചവര്‍, മാനസികമായി അംഗവൈകല്യം സംഭവിച്ചവര്‍, കേള്‍വിക്ക് വൈകല്യമുള്ളവര്‍, കാഴ്ചയ്ക്ക് വൈകല്യമുള്ളവര്‍ മുതലായവര്‍ക്കാണ് യന്ത്രങ്ങളും അനുബന്ധ ഉപകരണങ്ങളും ലഭ്യമാക്കേണ്ടത്.

യോഗ്യതാ മാനദണ്ഡം
1) ഏതു പ്രായത്തിലുമുള്ള ഇന്ത്യന്‍ പൗരന്മാര്‍ക്ക് അപേക്ഷിക്കാം
2) ശാരീരിക വെല്ലുവിളികള്‍ നേരിടുന്നവരാണെന്നും നിശ്ചിത ഉപകരണം ഉപയോഗിക്കാന്‍ സജ്ജരാണെന്നും കാണിക്കുന്ന മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം.
3) തൊഴിലുള്ള/സ്വയം തൊഴില്‍ കണ്ടെത്തിയ അല്ലെങ്കില്‍ പെന്‍ഷന് അര്‍ഹതയുള്ള വ്യക്തികളും മാസ വരുമാനം 10000/ രൂപയില്‍ കവിയാത്തവരും.
4) ആശ്രതരെ സംബന്ധിച്ചിടത്തോളം മാതാപിതാക്കളുടെ/രക്ഷകര്‍ത്താക്കളുടെ മാസവരുമാനം 10000/ രൂപയില്‍ കവിയരുത്.
5) ഇതേ ആവശ്യത്തിനായി കഴിഞ്ഞ മൂന്നു വര്‍ഷത്തിനുള്ളില്‍ സര്‍ക്കാര്‍, പ്രാദേശിക ഭരണ സ്ഥാപനങ്ങള്‍, സര്‍ക്കാരിതര സ്ഥാപനങ്ങള്‍ എന്നിവയില്‍ നിന്നും സഹായം ലഭിച്ചവരായിക്കരുത് അപേക്ഷകര്‍. എന്നാല്‍ 12 വയസ്സില്‍ താഴെയുള്ള കുട്ടികള്‍കള്‍ ഈ സമയപരിധി 1 വര്‍ഷമായി നിജപ്പെടുത്തിയിട്ടുണ്ട്.

എ ഡി പി ഐ പദ്ധതിയുടെ കീഴില്‍ വരുന്ന സ്ഥാപനങ്ങള്‍
1) നിഷ് (NISH), പൂജപ്പുര
2) കേരള സംസ്ഥാന വികലാംഗ കോര്‍പ്പറേഷന്‍, തിരുവനന്തപുരം
3) ട്രോപ്പില്‍ ഹെല്‍ത്ത് ഫൗണ്ടേഷന്‍ ഓഫ് ഇന്ത്യ, തൃശ്ശൂര്‍

എ ഡി പി ഐ പദ്ധതി പ്രകാരം വിതരണം ചെയ്യപ്പെട്ടിട്ടുള്ള തുകയും വരുമാന പരിധിയും താഴെ പറയുന്നു:     

ആകെ വരുമാനം സഹായധനം
പ്രതിമാസം 6500/ രൂപ വരെ മുഴുവന്‍ ചിലവും
പ്രതിമാസം 6501/ രൂപ മുതല്‍ 10000/ രൂപ വരെ യന്ത്രം/ഉപകരണത്തിന്റെ വിലയുടെ 50%

 

 

 

 

  കൂടുതല്‍ വിവരങ്ങള്‍ക്ക് ഇവിടെ ക്ലിക്ക് ചെയ്യുക >>

2.ശാരീരിക വെല്ലുവിളികള്‍ നേരിടുന്നവര്‍ക്കായുള്ള സന്നദ്ധ പ്രവര്‍ത്തനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടിയുള്ള ദീനദയാല്‍ ഡിസേബിള്‍ഡ് റീഹാബിലിറ്റേഷന്‍ സ്കീം പ്രകാരമുള്ള ഗ്രാന്റ് ഇന്‍ എയ്ഡ്  - (Revised DDRS Scheme) 

ദീനദയാല്‍ ഡിസേബിള്‍ഡ് റീഹാബിലിറ്റേഷന്‍ സ്കീം പ്രകാരം, അന്ധ, ബധിര, ശാരീരിക, മാനസിക വൈകല്യമുള്ളവര്‍ക്കു വേണ്ടിയുള്ള പ്രത്യേക സ്കൂളുകള്‍ മുതലായ പദ്ധതികള്‍ നടപ്പിലാക്കുന്ന സര്‍ക്കാരിതര സംഘടനകള്‍ക്ക് ഗ്രാന്റ് ഇന്‍ എയ്ഡ് വിതരണം ചെയ്തുവരുന്നു.

ഡി ഡി ആര്‍ എസ് പദ്ധതിക്ക് സാമൂഹിക നീതി-ശാക്തീകരണ മന്ത്രാലയം മേല്‍നോട്ടം വഹിക്കുകയും താഴെ പറയുന്നവയുമായി ബന്ധപ്പെട്ട പദ്ധതികള്‍ നടപ്പിലാക്കുന്ന സര്‍ക്കാരിതര സംഘടനകള്‍ക്ക് ഗ്രാന്റ ഇന്‍ എയ്ഡ് നല്‍കുകയും ചെയ്യുന്നു:

1) വൊക്കേഷണല്‍ ട്രയ്നിംഗ് സെന്ററുകള്‍
2) താമസ സൗകര്യത്തോടുകൂടിയ വര്‍ക്ക്ഷോപ്പുകള്‍
3)ശാരീരിക വെല്ലുവിളികള്‍ നേരിടുന്നവര്‍ക്കായുള്ള പ്രത്യേക സ്കൂളുകള്‍
4) മസ്തിഷ്കാഘാതം ബാധിച്ച കുട്ടികള്‍ക്ക് വേണ്ടിയുള്ള പരിപാടി
5) വിദ്യാലയപൂര്‍വ പരിപാടിയും തുടക്കത്തിലെയുള്ള ഇടപെടലും പരിശീലനവും
6) ഗാര്‍ഹിക അടിസ്ഥാനത്തിലുള്ള പുനരധിവാസ പരിപാടി/ഗാര്‍ഹിക പരിപാലന പരിപാടി
7) കുഷ്ഠരോഗം ഭേദമായവര്‍ക്ക് (LCPs) വേണ്ടിയുള്ള പുനരധിവാസ പരിപാടി
8) സര്‍വേ, തിരിച്ചറിയല്‍, ബോധവല്‍ക്കരണം, സംവേദനക്ഷമമാക്കല്‍ എന്നിവയുമായി ബന്ധപ്പെട്ട പരിപാടികള്‍
9) സാമൂഹിക അടിസ്ഥാനത്തിലുള്ള പുനരധിവാസത്തിനുള്ള പരിപാടികള്‍
10) മനുഷ്യ വിഭവ വികസനത്തിനുവേണ്ടിയുള്ള പരിപാടി.
11) സെമിനാറുകള്‍/വര്‍ക്ക്ഷോപ്പുകള്‍/ഗ്രാമീണ ക്യാമ്പുകള്‍
12) നിയമ കൗണ്‍സിലിംഗ്, നിയമ സഹായം, നിലവിലുള്ള നിയമങ്ങളുടെ പരിശോധനയും വേണ്ടിയുള്ള പരിപാടി
18) മാനസികരോഗം സുഖപ്പെട്ടവരുടെയും നിയന്ത്രിക്കപ്പെട്ടവരുടെയും പുനരധിവാസത്തിനുവേണ്ടിയുള്ള ഹാഫ് വേ ഹോമുകള്‍
19) വ്യത്യസ്ത ശാരീരിക സവിശേഷതകള്‍ ഉള്ളവര്‍ക്കുവേണ്ടിയുള്ള ജില്ലാ പുനരധിവാസ കേന്ദ്രങ്ങള്‍ (DDRCs). പദ്ധതിയ്ക്കു വേണ്ടിയുള്ള അര്‍ഹമായ ധനസഹായത്തിന്റെ 90 ശതമാനം വരെ പരാമാവധി പിന്തുണ.

കൂടുതല്‍ വിവരങ്ങള്‍ക്ക് ഇവിടെ ക്ലിക്ക് ചെയ്യുക >>

സംസ്ഥാന പദ്ധതി

ശാരീരിക വെല്ലുവിളികള്‍ നേരിടുന്നവര്‍ക്കായി അഭയകേന്ദ്രങ്ങള്‍ നടത്തുന്ന സന്നദ്ധ സംഘടനകള്‍ക്കുള്ള ഗ്രാന്റ് ഇന്‍ എയ്ഡ്

ശാരീരിക വെല്ലുവിളികള്‍ നേരിടുന്നവര്‍ക്കായി അഭയകേന്ദ്രങ്ങള്‍ നടത്തുന്ന സന്നദ്ധ സംഘടനകള്‍ക്ക് ധനസഹായം നല്‍കുകയാണ് ഈ പദ്ധതിയുടെ ലക്ഷ്യം. ഒരു അന്തേവാസിക്ക് 200/ രൂപ ക്രമത്തിലാണ് ധനസഹായം നല്‍കുന്നത്. സ്ഥാപനത്തിലെ അന്തേവാസികളുടെ എണ്ണം സര്‍ക്കാര്‍ അംഗീകരിച്ചിരിക്കണം. 2009-10 സാമ്പത്തിക വര്‍ഷത്തിലെ മൊത്തം ബഡ്ജറ്റ് വിഹിതം 2.66 ലക്ഷം രൂപയായിരുന്നു. ഇതില്‍ 2,29,367/ രൂപ വിനിയോഗിച്ചു.