You are here : Home സ്ത്രീകളുടെയും-കുട്ടികളുടെയും വികസനം പദ്ധതികള്‍ / പരിപാടികള്‍ കൗമാരപ്രായക്കാര്‍ - സംസ്ഥാനം

PostHeaderIcon കൗമാരപ്രായക്കാര്‍ - സംസ്ഥാന പദ്ധതികള്‍

1. കൗമാരക്കാരായ പെണ്‍ക്കുട്ടികള്‍ക്ക് സ്കൂളുകളില്‍ മാനസിക കൌണ്‍സിലിംഗ്

കൗമാരക്കാരായ പെണ്‍ക്കുട്ടികളുടെ ശാരീരികവും സാമൂഹിക-മാനസിക ആവശ്യങ്ങളോടും പ്രതികരിക്കുക എന്ന രീതിയില്‍ 2008-09 മുതല്‍ സംസ്ഥാനത്തെ കിഷോരി ശക്തി യോജന പുനര്‍ രൂപകല്പന ചെയ്തിട്ടുണ്ട്.

ഐ.സി.ഡി.എസ് ശൃംഖലയിലൂടെ 163 ഐ.സി.ഡി.എസ് പദ്ധതി പ്രദേശങ്ങളിലെ പെണ്‍കുട്ടികള്‍ കൂടുതല്‍ പഠിക്കുന്ന 163 സ്കൂളുകളില്‍ സാമൂഹ്യ നീതി ഡയറക്ടറേറ്റ് സ്കൂള്‍ ആരോഗ്യ ക്ളിനിക്/ കൌണ്‍സിലിംഗ് പരിപാടി ആവിഷ്കരിച്ചിട്ടുണ്ട്. കൗമാരക്കാരായ പെണ്‍കുട്ടികള്‍ക്ക് കൗണ്‍സിലിംഗ്/മാര്‍ഗ്ഗനിര്‍ദ്ദേശം പിന്തുണ നല്‍കുന്നതിനായി ഒരു വിദഗ്ധന്റെയും സ്ത്രീ കൗണ്‍സിലറുടെയും മുഴുവന്‍ സമയ സേവനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ആരോഗ്യം, വിദ്യാഭ്യാസം, പ്രാദേശിക സ്വയംഭരണ സ്ഥാപനങ്ങള്‍ തുടങ്ങിയ വകുപ്പികളുമായി സഹകരിച്ചുകൊണ്ട് ആരോഗ്യ പരിശോധനയും ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളും നടപ്പിലാക്കിയിട്ടുണ്ട്. കൗണ്‍സിലിംഗ് പരിപാടി നടക്കുന്ന തിരഞ്ഞെടുക്കപ്പെട്ട 163 സ്കൂളുകളില്‍, കൗമാര കൗണ്‍ലിംഗിനെ സംബന്ധിച്ച് സ്കൂള്‍ കൗണ്‍സിലിര്‍മാര്‍ക്ക് നാലുദിവസത്തെ അടിസ്ഥാന പരിശീലിനവും ഹെഡ്മാസ്റ്റര്‍മാര്‍ക്കും ഹയര്‍സെക്കണ്ടറി പ്രിന്‍സിപ്പല്‍മാര്‍ക്കുമായി ഒരു ദിവസത്തെ ഓറിയന്റേഷന്‍ പരിപാടിയും സംഘടിപ്പിക്കുകയുണ്ടായി.