You are here : Home സ്ത്രീകളുടെയും-കുട്ടികളുടെയും വികസനം പദ്ധതികള്‍ / പരിപാടികള്‍ കുട്ടികള്‍ - സംസ്ഥാന പദ്ധതികള്‍

PostHeaderIcon കുട്ടികള്‍ - സംസ്ഥാന പദ്ധതികള്‍

1. സ്റ്റേറ്റ് പ്ളാന്‍ ഓഫ് ആക്ഷന്‍ ഫോര്‍ ചില്‍ഡ്രന്‍ (കുട്ടികള്‍ക്കായുള്ള സംസ്ഥാന പ്രവര്‍ത്തന പരിപാടി (SPAC)

ഒരു വ്യക്തിയുടെ മൊത്തത്തിലുള്ള ശാരീരികവും മാനസികവുമായ നിലവാരം അവന്‍/അവള്‍ വളരുന്ന സാഹചര്യവുമായി ബന്ധപ്പെട്ടാണിരിക്കുന്നത്. രക്ഷകര്‍തൃ ശ്രദ്ധയ്ക്കും സംരക്ഷണത്തിനും ഉപരിയായി ഗര്‍ഭധാരണത്തിന്റെ സമയം മുതല്‍ അമ്മമാര്‍ക്ക് യുക്തമായ പിന്തുണാ സേവനങ്ങള്‍ നല്‍കാന്‍ ഓരോ സര്‍ക്കാരിനും ബാധ്യതയുണ്ട്. വിവിധ മേഖലകളിലുള്ള സമീപനത്തിനുപരിയായി, സാമൂഹികാടിസ്ഥാനത്തിലുള്ള ഒരു സംയോജിത ഇടപെടലാണ് ഇതിനാവശ്യം. സംയോജിത ശിശു വികസന പരിപാടി ഇത്തരത്തില്‍ ഒന്നാണ് (ICDS). കുട്ടികള്‍ക്കായുള്ള സംസ്ഥാന പ്രവര്‍ത്തന പരിപാടി (SPAC), വിവിധ സാഹചര്യങ്ങളിലുള്ള ശിശുക്കളെയും കുട്ടികളെയും ഉള്‍ക്കൊള്ളിക്കുകയും എല്ലാ ഏജന്‍സികളെയും വകുപ്പുകളെയും പങ്കാളികളാക്കുകയും ചെയ്യുന്നു.

കേരളം പല കാര്യങ്ങളിലും ഒരു മാതൃകയാണെന്ന് മാത്രമല്ല ശിശുമരണ നിരക്ക്, മാതൃമരണ നിരക്ക്, ജനസംഖ്യാ വളര്‍ച്ച, ജനന രജിസ്ട്രേഷന്‍, സാക്ഷരത, കുട്ടികളിലെ പോഷകാഹാരക്കുറവ് എന്നീ വികസന സൂചകങ്ങളുടെ കാര്യത്തില്‍ ദേശീയ ശരാശരിയെക്കാള്‍ വളരെ മുന്നിലുമാണ്. എന്നാല്‍ ചില മേഖലകളില്‍ കൂടുതല്‍ ശ്രദ്ധ ആവശ്യമാണ്. ജനന സമയത്തെ കുറഞ്ഞ ഭാരം, ഭാരക്കുറവ്, ബലക്കുറവ്, മുരടിപ്പ്, വിളര്‍ച്ച, സൂക്ഷമപോഷക ന്യൂനത എന്നീങ്ങനെയുള്ള പോഷാകാഹാര പ്രശ്നങ്ങള്‍ അമ്മമാരിലും കുഞ്ഞുങ്ങളിലും വ്യാപകമാണ്. മുതിര്‍ന്ന കുട്ടികളെ സംബന്ധിച്ചിടത്തോളം സ്കൂളുകളില്‍ നിന്നുള്ള കൊഴിഞ്ഞുപോക്ക്, ബാലപീഢനം, കൗമാരകാല പ്രശ്നങ്ങള്‍, എച്ച് ഐ വി ബാധ, ബാലവേല, കുട്ടികളെ കടത്തല്‍, തെരുവ് ബാല്യം, ശാരീരിക വെല്ലുവിളികള്‍ നേരിടുന്ന കുട്ടികള്‍ എന്നിവയാണ് പ്രധാന പ്രശ്നങ്ങള്‍. ഇത്തരത്തിലുള്ള എല്ലാ പ്രശ്നങ്ങളെയും അഭിസംബോധന ചെയ്യുന്ന തരത്തിലുള്ള തന്ത്രം മെനയുന്നതിന് സംസ്ഥാനത്ത് കുട്ടികളുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്ന എല്ലാ ഏജന്‍സികളുടെയും ഉപവകുപ്പുകളുടെയും (Line Departments) സ്റ്റേക്ക്ഹോള്‍ഡര്‍മാരുടെയും ഏകോപനം ആവശ്യമാണ്. കുട്ടികളുടെ ആരോഗ്യം, മാനസിക ആരോഗ്യം, ആരോഗ്യ ശിശ്രൂഷാ സേവനങ്ങള്‍, പോഷകാഹാരം, വിദ്യാലയപൂര്‍വ വിദ്യാഭ്യാസവും ഹൈസ്കൂള്‍ വിദ്യാഭ്യാസവും, ശാരീരിക പരിതസ്ഥിതി, വൈകല്യങ്ങള്‍, കൌമാരം, പ്രത്യേക ശ്രദ്ധ ആവശ്യമുള്ള കുട്ടികള്‍, കുട്ടികള്‍ക്കായുള്ള നീതിനിര്‍വഹണം, എച്ച് ഐ വി ബാധ എന്നിവയാണ് എസ് പി എ സി കൈകാര്യം ചെയ്യുന്ന പ്രധാന മേഖലകള്‍.

2. ക്യാന്‍സര്‍ സുരക്ഷാ പദ്ധതി
കൊലയാളി രോഗമായ ക്യാന്‍സര്‍ ചികിത്സാതീതമാണെന്ന് ഒരു കാലത്ത് വിശ്വസിച്ചിരുന്നു. എന്നാല്‍ ആരോഗ്യരംഗത്ത് ഉണ്ടായിട്ടുള്ള മുന്നേറ്റേങ്ങള്‍ വഴി ഒരു വലിയ അളവുവരെ ഈ രോഗത്തെ കീഴടക്കാന്‍ സാധിച്ചിട്ടുണ്ട്. വളരെ നേരത്തെ കണ്ടെത്തി ചികിത്സിക്കുകയാണെങ്കില്‍ ശിശുക്കള്‍ക്കിടയിലെ ക്യാസര്‍ രോഗം ചികിത്സിച്ചു മാറ്റാനാവും എന്ന് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടുണ്ട്. ചികിത്സാ ചിലവ് താങ്ങാനാവാത്തവിധം ദരിദ്രകുടുംബങ്ങളില്‍ നിന്നും വരുന്ന ക്യാന്‍സര്‍ ബാധിത കുട്ടികള്‍ക്ക് പുറമെ നിന്നുള്ള സാമ്പത്തിക സഹായത്തിന്റെ അടിയന്തിരാവശ്യം മുന്നില്‍ കണ്ടുകൊണ്ട്, ഇത്തരം കുടുംബങ്ങളില്‍ നിന്നു വരുന്ന 18 വയസ്സില്‍ താഴെയുള്ള ക്യാന്‍സര്‍ ബാധിതരായ കുട്ടികള്‍ക്കായി 2008 നവംബര്‍ 1ന് കേരള സര്‍ക്കാര്‍ ക്യാന്‍സര്‍ സുരക്ഷാ പദ്ധതി ആവിഷ്കരിച്ചു.

തിരുവന്തപുരം റീജണല്‍ ക്യാന്‍സര്‍ സെന്ററിന്റെ കണക്ക് പ്രകാരം ഈ പ്രായ പരിധിയില്‍ പെടുന്ന 800 മുതല്‍ 850 വരെ കുട്ടികളാണ് ഓരോ വര്‍ഷവും രോഗബാധിതരാവുന്നത്. കേരളാ സാമൂഹ്യ സുരക്ഷാ മിഷന്‍ നടപ്പിലാക്കുന്ന ഈ പദ്ധതി പ്രകാരം അര്‍ഹരായ കുട്ടികളെ ഇതിനായി തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ള സര്‍ക്കാര്‍ ആശുപത്രികളില്‍ സൗജന്യമായി ചികിത്സിക്കുന്നു. അപേക്ഷകര്‍ യഥാര്‍ത്ഥത്തില്‍ സൗജന്യ ചികിത്സയ്ക്ക് യോഗ്യരാണോ എന്ന് വിലയിരുത്തുന്നതിനും അവര്‍ക്ക് മറ്റ് കൗണ്‍സിലിംഗ് സേവനങ്ങള്‍ നല്‍കുന്നതിനുമായി ഈ 9 ആശുപത്രികളിലും കൗണ്‍സിലര്‍മാരെ നിയമിച്ചിട്ടുണ്ട്. സാമൂഹ്യ സുരക്ഷാ മിഷനാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്.

കാന്‍സര്‍ സുരക്ഷാ പദ്ധതിയ്ക്കായി തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ള ആശുപത്രികള്‍

  • റീജണല്‍ ക്യാന്‍സര്‍ സെന്റര്‍, തിരുവന്തപുരം
  • മെഡിക്കല്‍ കോളേജ്, തിരുവനന്തപുരം
  • മെഡിക്കല്‍ കോളേജ്, ആലപ്പുഴ
  • മെഡിക്കല്‍ കോളേജ്, കോട്ടയം
  • മെഡിക്കല്‍ കോളേജ്, തൃശ്ശൂര്‍
  • മെഡിക്കല്‍ കോളേജ്, കോഴിക്കോട്
  • മെഡിക്കല്‍ കോളേജ്, പരിയാരം
  • മലബാര്‍ മെഡിക്കല്‍ സെന്റര്‍, തലശ്ശേരി
  • ജനറല്‍ ഹോസ്പിറ്റല്‍, കൊച്ചി

4. എച്ച് ഐ വി ബാധിതരായ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമുള്ള പോഷകാഹാര പൂരകങ്ങള്‍
എച്ച് ഐ വി ബാധയുമായി ജീവിക്കുന്ന സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും പോഷകാഹാര പൂരകങ്ങള്‍ പ്രദാനം ചെയ്യാനായി സാമൂഹ്യ നീതി ഡയറക്ടറേറ്റ് 2008 ഡിസംബറില്‍ നടപ്പിലാക്കിയ പദ്ധതിയോടുകൂടി കേരളത്തിലെ എച്ച് ഐ വി നിയന്ത്രണ തന്ത്രങ്ങള്‍ക്ക് ഒരു പുതിയ ഉത്തേജനം കൈവരിച്ചു. പോഷകരാഹിത്യം എച്ച് ഐ വിയുടെ ഫലങ്ങളെ രൂക്ഷമാക്കുമെന്നതിനാലും അണുബാധ എയ്ഡ്സിലേക്ക് വഴി തെളിക്കാനുള്ള വേഗത വര്‍ദ്ധിപ്പിക്കുമെന്നതിനാലും പോഷകാഹാര വിതരണം എച്ച് ഐ വി നിയന്ത്രണത്തിലെയും ശുശ്രൂഷാ തന്ത്രങ്ങളിലെയും ഒരു നിര്‍ണ്ണായക ഘടകമായി മാറുന്നു. എച്ച് ഐ വി/എയ്ഡ്സ് ബാധിതരില്‍ നല്ലൊരു ശതമാനവും സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവരായതുകൊണ്ട് അവരുടെ പോഷകാഹാര നിലവാരം ദരിദ്രമാണ്. എച്ച് ഐ വി ബാധിതരുടെ പ്രതിരോധശേഷി വളരെ താഴ്ന്ന നിലയിലായതിനാല്‍ അവര്‍ക്ക് മറ്റ് അണുബാധകള്‍ ഉണ്ടാവാനുള്ള സാധ്യത വളരെ കൂടുതലാണ്. വിശപ്പില്ലായ്മയെ തുടര്‍ന്ന് ശരീരഭാരം നഷ്ട്ടപ്പെടുന്നത് പകര്‍ച്ച വ്യാധികള്‍ ബാധിക്കാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നു. ഇത്തരത്തിലുള്ള സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും പോഷകാഹാര പിന്തുണ നല്‍കുക എന്ന ഉദ്ദേശത്തോടെയാണ് സാമൂഹ്യ നീതി വകുപ്പ് ഈ പദ്ധതിക്ക് രൂപം നല്‍കിയിരിക്കുന്നത്. കേരള സംസ്ഥന എയ്ഡ്സ് കണ്‍ട്രോള്‍ സൊസൈറ്റി (KSACS) നടത്തുന്ന ആന്റി-റെട്രോവൈറല്‍ തെറാപ്പി (ART) ക്ളിനിക്കുകളിലും ലിങ്ക് ആര്‍ട്ട് (ART) ക്ളിനിക്കുകളിലും രജിസ്റ്റര്‍ ചെയ്തിട്ടുള്ള 2,800 സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും തുടക്കത്തില്‍ പോഷകാഹാര പൂരകങ്ങള്‍ വിതരണം ചെയ്തിട്ടുണ്ട്.


ലോകാരോഗ്യ സംഘടനയുടെ  (WHO) മാര്‍ഗ്ഗനിര്‍ദ്ദേശ പ്രകാരമുള്ള ഭക്ഷണമിശ്രിതം വിതരണം ചെയ്യുന്ന പരിപാടിക്കായി ഏകദേശം 49.6 ലക്ഷം രൂപ ചിലവാക്കിയിട്ടുണ്ട്. കുടുംബശ്രീ യുണിറ്റിലെ സ്ത്രീകള്‍ക്ക് ഒരു വരുമാനമാര്‍ഗ്ഗം എന്ന നിലയില്‍ അത്തരം യൂണിറ്റുകള്‍ വഴിയാണ് പോഷകാഹാര മിശ്രിതം വിതരണം ചെയ്യുന്നത്. തുടക്ക പരിപാടി എന്ന നിലയില്‍ സ്ത്രീകളിലും കുട്ടികളിലുമാണ് പദ്ധതി ശ്രദ്ധ കേന്ദ്രീകരിക്കുന്നതെങ്കിലും ഭാവിയില്‍ സംസ്ഥാനത്തുള്ള എല്ലാ എച്ച് ഐ വി രോഗികളെയും ഉള്‍പ്പെടുത്താന്‍ ഉദ്ദേശിക്കുന്നു.

4. ശൈശവ വിവാഹ നിരോധനനിയമം, 2006 നടപ്പാക്കല്‍

കേന്ദ്ര സര്‍ക്കാര്‍ 1929-ലെ ശൈശവ വിവാഹ നിയന്ത്രണ നിയമം (CMRA) പിന്‍വലിക്കുകയും പകരം ശൈശവ വിവാഹ നിരോധന നിയമം, 2006 (PCMA) നടപ്പാക്കുകയുമുണ്ടായി. ജഇങഅ  2007 ജനുവരി 11 ലെ കേന്ദ്ര ഗസറ്റില്‍ പ്രസിദ്ധീകരിക്കുകയും 2007 നവംബര്‍ 1 മുതല്‍ നിലവില്‍ വരികയും ചെയ്തു. PCMA നേരത്തെ നടത്തിയ നിയമനിര്‍മാണത്തിലെ രണ്ട് സുപ്രധാന വിടവുകള്‍ നികത്തുന്ന ഒന്നാണ്.   ഒന്നാമതായി, ശൈശവ വിവാഹം നിയന്ത്രിക്കുക എന്നതിലുപരി തടയുക എന്നതാണ് PCMA ലക്ഷ്യമിടുന്നത്; രണ്ടാമതായി, ശൈശവ വിവാഹം തടയാനും നിയമം ലംഘിക്കുന്നവരെ കുറ്റവിചാരണ ചെയ്യാനും അധികാരപ്പെട്ട ഉദ്യോഗസ്ഥാരെ കുറിച്ച് ഇത് വ്യക്തമായി നിര്‍വചിക്കുന്നു.

ശൈശവ വിവാഹ നിരോധനനിയമം 2006-ന്റെ സ്വഭാവ സവിശേഷതകളെ മൂന്നു വിശാല മേഖലകളായി തരംതിരിക്കാം. ശൈശവ വിവാഹ നിരോധമനം, ശൈശവ വിവാഹത്തിന് ഇരകളായവരുടെ സംരക്ഷണം, നിയമലംഘകരുടെ വിചാരണ എന്നിവയാണവ.

ശിശുവികസന പദ്ധതി ഓഫീസര്‍മാരെയാണ് ശൈശവ വിവാഹ നിരോധന ഉദ്യോഗസ്ഥാരായി സംസ്ഥാന സര്‍ക്കാര്‍ നിയമിച്ചിരിക്കുന്നത്. ഡയറക്ടര്‍, സാമൂഹ്യ നീതി വകുപ്പ്, തിരുവന്തപുരമാണ് ശൈശവ വിവാഹ നിരോധന ഉദ്യോഗസ്ഥന്‍. 2007 നവംബറിനും 2009 നവംബറിനുമിടയില്‍ ഇത്തരത്തിലുള്ള 2223 കേസുകളാണ് രേഖപ്പെടുത്തിയിട്ടുള്ളത്.

കൂടുതല്‍ വിവരങ്ങള്‍ക്ക് ഇവിടെ ക്ലിക്ക് ചെയ്യുക >>

അനുബന്ധ സര്‍ക്കാര്‍ ഉത്തരവുകള്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.

5. ദത്തെടുക്കല്‍

6. സനാഥ ബാല്യം

കേരളത്തിലെ 1,400-ല്‍ പരം അംഗീകൃത അനാഥാലയങ്ങളില്‍ നിന്നുള്ള കുട്ടികളെ ദത്തെടുക്കുന്നതിനായി സാമൂഹ്യ നീതി വകുപ്പ് 2007 ഏപ്രിലില്‍ സനാഥ ബാല്യം പദ്ധതി നടപ്പിലാക്കി. അനാഥരോ ഉപേക്ഷിക്കപ്പെട്ടവരോ ആയ കുട്ടികള്‍ക്ക് പരിപാലനശ്രദ്ധ (fostercare) ഉറപ്പുവരുത്തുക എന്നതായിരുന്നു പദ്ധതിയുടെ ലക്ഷ്യം. തങ്ങള്‍ സംരക്ഷിക്കുന്ന കുട്ടികളെ എങ്ങനെ പരിപാലിക്കണം എന്ന് സംസ്ഥാനത്തെ ശിശു-പരിപാലന കേന്ദ്രങ്ങള്‍ക്ക് വ്യക്തമായ ധാരണ ലഭിച്ചു എന്നുള്ളതാണ് ഈ പദ്ധതിയുടെ പ്രധാന നേട്ടം.

പരിപാടി നടപ്പിലായതിന് ശേഷം ഇത്തരം കുട്ടികളില്‍ നല്ലൊരു പങ്കിനെയും അര്‍ഹരായ കുടുംബങ്ങള്‍ ദത്തെടുത്തിട്ടുണ്ട്. ദത്തെടുക്കപ്പെടാവുന്ന കുട്ടികളെകുറിച്ചുള്ള വിവരങ്ങള്‍ ജില്ലാ അടിസ്ഥാനത്തില്‍ തയ്യാറാക്കിയിട്ടുണ്ട്. അനാഥരോ നിരര്‍ദ്ധനരോ ഉപേക്ഷിക്കപ്പെട്ടവരോ ആയ ഓരോ കുട്ടിക്കും ആരോഗ്യകരവും സന്തോഷകരവുമായ ഒരു കുടുംബ ജീവിതം ഉറപ്പാക്കുക എന്നതാണ് പരിപാടിയുടെ വീക്ഷണം. സ്ഥാപനങ്ങളില്‍ നിന്നും ഇത്തരം കുട്ടികളെ പുറത്തു കൊണ്ടുവരികയും അനാഥത്വത്തിലേക്ക് നയിക്കുന്ന സാമൂഹിക ഘടകങ്ങളെ നിയന്ത്രിക്കുകയും ചെയ്യുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. ജുവലനൈല്‍ ജസ്റ്റിസ് ആക്ട് ആന്റ് ഓര്‍ഫനേജസ് ആന്റ് അഥര്‍ ചാരിറ്റബിള്‍ ഹോം (സൂപ്പര്‍വിഷന്‍ ആന്റ് കണ്‍ട്രോള്‍) ആക്ടിലെ ചട്ടങ്ങള്‍ കര്‍ശനമായി നടപ്പിലാക്കിക്കൊണ്ട് ഈ ലക്ഷ്യം നേടിയെടുക്കാനാണ് ഉദ്ദേശിക്കുന്നത്.

പ്രവര്‍ത്തന പദ്ധതി
1) എല്ലാ സര്‍ക്കാര്‍, സര്‍ക്കാരിതര സ്ഥാപനങ്ങളിലുമുള്ള ദത്തെടുക്കപ്പെടാവുന്ന കുട്ടികളുടെ വിവരങ്ങള്‍ ക്രോഢീകരിക്കുക
2) സ്ഥാപനവല്‍ക്കരിക്കപ്പെട്ട കുട്ടികളെ ദത്തെടുക്കലിന് അല്ലെങ്കില്‍ പരിപാലനശ്രദ്ധയിലേക്ക് മാറാന്‍ തയ്യാറെടുപ്പിക്കുക.
3) ഓരോ ജില്ലയിലും ദത്തെടുക്കല്‍ ബോധവല്‍ക്കരണ പരിപാടികള്‍ സംഘടിപ്പിക്കുകയും പ്രധാന നിര്‍വാഹകരെയും വകുപ്പികളെയും സംവേദനക്ഷമമാക്കുകയും ചെയ്യുക.
4) പരിപാലിക്കാന്‍ സന്നദ്ധരായവരെ (താല്‍കാലിക പോറ്റമ്മമാര്‍, സ്പോണ്‍സര്‍മാര്‍) പഞ്ചായത്ത് തലത്തില്‍ കണ്ടെത്തുകയും ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരം അവര്‍ യോഗ്യരാണ് എന്ന് പ്രഖ്യാപിക്കുകയും ചെയ്യുക.
5) സാമൂഹ്യ സേവന സ്ഥാപനങ്ങളുടെ സഹായത്തോടെ പരിപാലന സന്നദ്ധര്‍ക്കുള്ള ശേഷി വികസനം.
6) ദത്തെടുക്കാന്‍ സന്നദ്ധരായ രക്ഷകര്‍ത്താക്കളെ കണ്ടെത്തലും അവരെ ദത്തെടുക്കാന്‍ തയ്യാറാക്കുകയും ചെയ്യുക.
7) ഓണ്‍ലൈന്‍ രജിസ്ട്രേഷനും ദത്തെടുക്കാന്‍ തയ്യാറുള്ള രക്ഷകര്‍ത്താക്കള്‍ക്ക് അനുയോജ്യരായ കുട്ടികളെ കണ്ടെത്തലും പരിചയപ്പെടുത്തല്‍ പ്രക്രിയകളും.
8) കുട്ടികളെ കൈമാറലും തുടര്‍നടപടികളും
9) സ്ഥാപനങ്ങളിലുള്ള ദത്തെടുക്കപ്പെടാവുന്ന കുട്ടികളുടെ പട്ടിക ദത്തെടുക്കല്‍ ഏകോപന ഏജന്‍സികളില്‍ രേഖപ്പെടുത്തുകയും എല്ലാ ദത്തെടുക്കല്‍ സഹായ ഏജന്‍സികള്‍ക്കും (ACAs) വിവരങ്ങള്‍ കൈമാറുകയും ചെയ്യുക.
10) എല്ലാ അനധികൃത ശിശു സംരക്ഷണകേന്ദ്രങ്ങളെയും തിരിച്ചറിയുകയും ഓര്‍ഫനേജ് ആന്റ് അഥര്‍ ചാരിറ്റബിള്‍ ഹോം (സൂപ്പര്‍വിഷന്‍ ആന്റ് കണ്‍ട്രോള്‍) ആക്ട് ആന്റ് ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരം നിയമനടപടികള്‍ സ്വീകരിക്കുകയും ചെയ്യുക.
11) പഞ്ചായത്ത് തലത്തില്‍ സ്പോണ്‍സര്‍മാരെ കണ്ടെത്തുകയും ശ്രദ്ധയും സംരക്ഷണവും ആവശ്യമുള്ള കുട്ടികള്‍ക്ക് ഒരു പിന്തുണ സംവിധാനം ആവിഷ്കരിച്ചുകൊണ്ട് അപകടസാധ്യതയുള്ള കുടുംബങ്ങളെ ശക്തിപ്പെടുത്തുകയും ചെയ്യുക.

7. സ്ത്രീകള്‍ നാഥമാരായുള്ള കുടുംബങ്ങളിലെ കുട്ടികള്‍ക്കുള്ള വിദ്യാഭ്യാസ സഹായം

പദ്ധതി ഇനം സംസ്ഥാന സര്‍ക്കാര്‍
ധനസഹായ രീതി സംസ്ഥാന സര്‍ക്കാര്‍
വിതരണം കേരളത്തില്‍ സ്ത്രീകള്‍ നാഥമാരായുളള കുടുംബങ്ങളുടെ എണ്ണം വളരെ കൂടുതലാണ്. ഇതില്‍ ഭൂരിപക്ഷവും ശോചനീയ അവസ്ഥകളില്‍ ജീവിക്കുന്നവരാണ്. ഇവരുടെ കുട്ടികള്‍ക്ക് സാമ്പത്തിക സഹായം നല്‍കികൊണ്ട് ഈ കുടുംബങ്ങളെ സഹായിക്കാനാണ് പദ്ധതി ലക്ഷ്യമിടുന്നത്. ഇത് ഒരു ഒറ്റത്തവണ സഹായമാണ്.
ഗുണഭോക്താക്കള്‍ സ്ത്രീകള്‍ നാഥകളായ കുടുംബത്തിലെ കുട്ടികള്‍
നേട്ടങ്ങള്‍ എസ് എസ് എല്‍ സി മുതല്‍ പ്ളസ് ടു വരെ 250/ രൂപയും ഡിഗ്രി മുതല്‍ മേലോട്ട് 500/ രൂപയും സഹായമായി ലഭിക്കും.
യോഗ്യതാ മാനദണ്ഡം 1) ബി പി എല്‍ കുടുംബങ്ങള്‍-(എച്ച് ഐ വി/എയ്ഡ്സ് ബാധിച്ചവര്‍, സാമൂഹികമായി വിവേചനം നേരിടുന്നവര്‍, യുദ്ധ വിധവകള്‍ എന്നിവര്‍ ദാരിദ്യ്ര രേഖയ്ക്ക് മുകളിലാണെങ്കിലും സഹായത്തിന് അര്‍ഹരാണ്).
2) ഒരു കുടുംബത്തിലെ രണ്ട് കുട്ടികള്‍ക്ക് മാത്രമേ സഹായത്തിന് അര്‍ഹത ഉണ്ടായിരിക്കു.
3) എതെങ്കിലും സ്കോളര്‍ഷിപ്പുകള്‍ ലഭിക്കുന്ന കുട്ടികള്‍ സഹായത്തിന് അര്‍ഹരായിരിക്കില്ല. ഇത് തെളിയിക്കുന്നതിനായി കുട്ടികള്‍ പഠിക്കുന്ന സ്കൂള്‍ മേധാവിയുടെ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതാണ്.
എങ്ങനെ ലഭ്യമാക്കാം അംഗന്‍വാടി പ്രവര്‍ത്തകര്‍ വഴി ശിശു വികസന പ്രൊജക്ട് ഓഫീസര്‍ അപേക്ഷകള്‍ സ്വീകരിക്കുകയും ജില്ലാ സാമൂഹ്യ നീതി ഓഫീസുകളിലേക്ക് അയയ്ക്കുകയും ചെയ്യുന്നു.


സര്‍ക്കാര്‍ ഉത്തരവുകള്‍, അപേക്ഷ ഫോം ലഭിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


5. തടവുകാരുടെ മക്കള്‍ക്കുള്ള വിദ്യാഭ്യാസ സഹായം

പദ്ധതി ഇനം      സംസ്ഥാന സര്‍ക്കാര്‍
ധനസഹായ രീതി സംസ്ഥാന സര്‍ക്കാര്‍
വിവരണം അറിയാവുന്നതും അറിയപ്പെടാത്തതുമായ കാരണങ്ങളുടെ പേരില്‍ നിരവധി പേര്‍ തടവിലാക്കപ്പെട്ടിട്ടുണ്ട്. തടവിലാക്കപ്പെടുന്നവരുടെ കുടുംബങ്ങളാണ് ഇതിന്റെ തിരിച്ചടികള്‍ ഏറ്റവും നേരിടുന്നത്. പലപ്പോഴും ഇവര്‍ സാമൂഹ്യ വിലക്കിന് ഇരയാവുന്നു. സാമ്പത്തിക പരാധീനതകള്‍ മൂലം ഇവരുടെ കുട്ടികള്‍ക്ക് ശൈശവ കാലത്തുതന്നെ വിദ്യാഭ്യാസം നിഷേധിക്കപ്പെടുന്നു. ഇത് ഭാവിയില്‍ നിരവധി തിരിച്ചടികള്‍ക്ക് കാരണമാവുകയും ഒരു പക്ഷെ അതുവഴി സമൂഹത്തില്‍ പുതിയ കുറ്റവാളികള്‍ സൃഷ്ടിക്കപ്പെടുകയും ചെയ്യാം. അതുകൊണ്ട് ഇത്തരം ആളുകളെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരിക എന്ന ഉദ്ദേശത്തോടെയാണ് സര്‍ക്കാര്‍ ഇത്തരം ഒരു പരിപാടി നടപ്പിലാക്കുന്നത്.
ഗുണഭോക്താക്കള്‍ തടവുകാരുടെ കുട്ടികള്‍
നേട്ടങ്ങള്‍ 1) പത്താം ക്ളാസുവരെയുള്ള കുട്ടികള്‍ക്ക് പ്രതിവര്‍ഷം പരമാവധി 6000/ രൂപ നിരക്കില്‍ പ്രതിമാസം 500/ രൂപ വീതം നല്‍കും.
2) പ്ളസ് ടു മുതല്‍ മുകളിലോട്ട് പ്രതിവര്‍ഷം പരമാവധി 12,000/ രൂപ നിരക്കില്‍ പ്രതിമാസം 1000/ രൂപ വീതം നല്‍കും.
യോഗ്യതാ മാനദണ്ഡം 1) 2 വര്‍ഷത്തില്‍ കൂടുതല്‍ തടവിന് ശിക്ഷിക്കപ്പെട്ടിട്ടുള്ള സ്ത്രീകളുടെയും മറ്റ് തടവുകാരുടെയും മക്കള്‍.
2) ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള കുടുംബം.
3) ഒരു തവണ മാത്രമേ സഹായം ലഭിക്കു.
എങ്ങനെ ലഭ്യമാക്കാം ജയില്‍ സൂപ്രണ്ടുമാര്‍ വഴി ജില്ലാ സാമൂഹ്യ നീതി ഓഫീസുകളില്‍ അപേക്ഷകള്‍ സമര്‍പ്പിക്കാം.