You are here : Home സ്ത്രീകളുടെയും-കുട്ടികളുടെയും വികസനം പദ്ധതികള്‍ / പരിപാടികള്‍ കുട്ടികള്‍ - കേന്ദ്ര പദ്ധതികള്‍

PostHeaderIcon കുട്ടികള്‍ - കേന്ദ്ര പദ്ധതികള്‍

1. സംയോജിത ശിശു വികസന സേവന പദ്ധതി (ഐ.സി.ഡി.എസ്)

2. ജുവനൈല്‍ ജസ്റ്റിസ്

3. ചൈല്‍ഡ് ലൈന്‍

4. കാണാതായ കുട്ടികളെ തിരയലും ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഹോം ലിങ്ക് നെറ്റ്വര്‍ക്കും
സംസ്ഥാനത്ത് കുട്ടികള്‍ കാണാതാവുന്നതിന്റെ നിരവധി കേസുകള്‍ ഉണ്ടാവുന്നുണ്ടെങ്കിലും, സംസ്ഥാന-കേന്ദ്ര തലങ്ങളില്‍ വിഷയത്തെ അഭിമുഖീകരിക്കുന്നതിന് മതിയായ തന്ത്രങ്ങള്‍ ഇല്ലാത്തതിനാല്‍ പലതും തെളിയക്കപ്പെടാതെ പോവുകയാണ്. നിയമം നടപ്പിലാക്കുന്ന ഏജന്‍സികളും സാമുഹിക ക്ഷേമ സംഘടനകളും ചില സ്വതന്ത്ര ഇടപെടലുകള്‍ നടത്തിയിട്ടുണ്ടെങ്കിലും കാണാതായ കുട്ടികളെ കണ്ടെത്തുന്നതിനുള്ള ഇവരുടെ ശ്രമങ്ങളെ ഏകോപിപ്പിക്കുന്നതില്‍ ചില വിള്ളലുകള്‍ നിലനില്‍ക്കുന്നുണ്ട്. കൃത്യമായ വിവരങ്ങളുടെയും ഫലപ്രദമായ തന്ത്രങ്ങളുടെയും അഭാവം നിമിത്തം കാണാതായ കുട്ടികളുടെ കൃത്യമായ എണ്ണം കണ്ടെത്തുന്നതുപോലെ ദുഷ്കരമായിരിക്കുന്ന അവസ്ഥയാണുള്ളത്.

കാണാതായ കുട്ടികളില്‍ പലരും കടുത്ത ചൂഷണത്തിന് വിധേയരാവുന്നു എന്നുള്ള വിവരം വെളിയില്‍ വന്നു കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ഇവരെ കണ്ടെത്തുന്നതിനായി സമഗ്രവും വിവിധ ദിശകളിലേക്ക് നീളുന്ന പ്രവര്‍ത്തനമാണ് ആവശ്യം. ഒരു തുടക്ക പരിപാടി എന്ന നിലയില്‍ ഡോണ്‍ ബോസ്കോ ഫോറം ഫോര്‍ യംഗ് അറ്റ് റിസ്ക്, യുനിസഫിന്റെ (UNICEF) സഹായത്തോടെ ഒരു ദേശീയ വെബ്സൈറ്റും ഹോം ലിങ്ക് നെറ്റ്വര്‍ക്കും സ്ഥാപിച്ചിട്ടുണ്ട്. കാണാതായ കുട്ടികള്‍ കണ്ടെത്തുക എന്ന ഒറ്റ ഉദ്ദേശത്തോടെയുള്ള ഒരു ഓണ്‍ലൈന്‍ സേവനമാണിത്. തന്റെ കുഞ്ഞിനെ നഷ്ട്ടപ്പെടുന്ന ഏതൊരാള്‍ക്കും ഈ സൈറ്റില്‍ പരാതി രേഖപ്പെടുത്താവുന്നതാണ്.

ചൈല്‍ഡ്ലൈന്‍ പരിപാടിയുടെ സഹകര്‍തൃ സ്ഥാപനമായ തിരുവന്തപുരത്തെ ഡോണ്‍ ബോസ്കോ വീട് സൊസൈറ്റി, ഒരു തുടക്ക പരിപാടി എന്ന നിലയില്‍ കാണാതായ കുട്ടികള്‍ക്കായുള്ള അന്വേഷണവും ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഹോം ലിങ്ക് നെറ്റ്വര്‍ക്കും ആരംഭിക്കുകയും സാമൂഹ്യനീതി വകുപ്പിന്റെ സഹകരണത്തോടെ തിരുവനന്തപുരം, എറണാകുളം ജില്ലകളില്‍ നടപ്പിലാക്കുകയും ചെയ്തിട്ടുണ്ട്.
കാണാതായ കുട്ടികളെ കണ്ടെത്തുന്നതിനും അവരെ അവരുടെ രക്ഷകര്‍ത്താക്കളും ബന്ധുക്കളുമായി കൂട്ടിയോജിപ്പിക്കുന്നതിനും ഉദ്ദേശിച്ചുള്ള ഒരു വെബസൈറ്റിനെ കേന്ദ്രീകരിച്ചാണ് സാമൂഹ്യനീതി ഡയറക്ടറേറ്റ് ഈ പദ്ധതി നടപ്പിലാക്കിയിരിക്കുന്നത്. കാണാതായ കുട്ടികളെ കുറിച്ചുള്ള വിശദാംശങ്ങള്‍ www.missingchildsearch.net/www.homelink.in എന്ന സൈറ്റില്‍ ആര്‍ക്കും രേഖപ്പെടുത്താവുന്നതാണ്. കാണാതായ കുട്ടിയെ കണ്ടെത്തുന്നതിന്റെ ഭാഗമായി ഈ സൈറ്റിലുള്ള വിവരങ്ങള്‍ പരിശോധിക്കുന്നു.

5. തെരുവ് കുട്ടികള്‍ക്ക് വേണ്ടിയുള്ള ഒരു സംയോജിത പദ്ധതി
പദ്ധതി ഇനം: കേന്ദ്രവും സംസ്ഥാനവും പങ്കിടുന്നു
ധനസഹായ രീതി: 90:10 (90% കേന്ദ്രവും 10% സംസ്ഥാനവും)
വിവരണം: കുട്ടികളുടെ ദാരിദ്രം തടയുന്നതിനും തെരുവ് ജീവിതത്തില്‍ നിന്നും അവരെ മോചിപ്പിക്കുന്നതിനും ഉദ്ദേശിച്ചുള്ളതാണ് ഈ പദ്ധതി. തെരുവ് കുട്ടികള്‍ക്ക് പാര്‍പ്പിടം, പോഷകാഹാരം, ആരോഗ്യ രക്ഷ, വിദ്യാഭ്യാസം, വിനോദ സൌകര്യങ്ങള്‍ എന്നിവ പ്രദാനം ചെയ്യുന്നതിനും ചൂഷണത്തില്‍ നിന്നും പീഢനത്തില്‍ നിന്നും അവരെ സംരക്ഷിക്കുന്നതിനും പദ്ധതി വിഭാവനം ചെയ്യുന്നു. ജൂവനൈല്‍ ജസ്റിസ് (കുട്ടികള്‍ക്കുള്ള ശ്രദ്ധയും സംരക്ഷണവും) ആക്ട്, 2000, കുട്ടികളുടെ അവകാശങ്ങള്‍ക്കുവേണ്ടിയുള്ള യു എന്‍ കണ്‍വെന്‍ഷന്‍ എന്നിവയില്‍ രേഖപ്പെടുത്തിയിരിക്കുന്ന കുട്ടികളുടെ അവകാശങ്ങള്‍ യാഥാര്‍ത്ഥ്യമാക്കുന്നതിനുള്ള ശേഷി വികസിപ്പിക്കുന്നതിന് സര്‍ക്കാര്‍, സര്‍ക്കാരിതര സംഘടനകളെയും പൊതു സമൂഹത്തെ തന്നെയും സഹായിക്കുകയും അവബോധം വളര്‍ത്തുകയും ചെയ്യുക എന്ന തന്ത്രമാണ് പദ്ധതി പിന്തുടരുന്നത്.
പദ്ധതിയുടെ കീഴില്‍ വരുന്ന ഒരു പരിപാടിയുടെ ഘടകങ്ങള്‍ താഴെ പറയുന്നവയാകാം:
1) നഗരതലത്തിലുള്ള സര്‍വെകള്‍
2) നിലവിലുള്ള സംവിധാനങ്ങള്‍ രേഖപ്പെടുത്തുകയും നഗരതലത്തില്‍ പ്രവര്‍ത്തന പദ്ധതി തയ്യാറാക്കുകയും ചെയ്യുക.
3) കൌണ്‍സിലിംഗ്, മാര്‍ഗ്ഗനിര്‍ദ്ദേശ, റഫറല്‍ സൌകര്യങ്ങളോടു കൂടിയ സമ്പര്‍ക്ക പരിപാടികള്‍
4) 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന പാര്‍പ്പിട സൌകര്യങ്ങള്‍
5) അനൌപചാരിക വിദ്യാഭ്യാസ പരിപാടികള്‍
6) കുട്ടികളെ അവരുടെ കുടുംബങ്ങളുമായി കൂട്ടിയിണക്കുന്നതിനും അനാഥരായ കുട്ടികളെ സംരക്ഷണ പാര്‍പ്പിടങ്ങള്‍/ഹോസ്റലുകള്‍, റെസിഡന്‍ഷ്യല്‍ സ്കൂളുകള്‍ എന്നിവടങ്ങളില്‍ എത്തിക്കുന്നതിനുമുള്ള പരിപാടികള്‍.
7) സ്കൂളുകളില്‍ പ്രവേശിപ്പിക്കുന്നതിനുള്ള പരിപാടികള്‍
8) തൊഴിലധിഷ്ടിത വിദ്യാഭ്യാസത്തിനുള്ള പരിപാടികള്‍
9) തൊഴിലിടങ്ങളില്‍ എത്തിക്കുന്നതിനുള്ള പരിപാടികള്‍
10) രോഗ പ്രതിരോധ സേവനങ്ങള്‍ ഏകോപിപ്പിക്കുന്നതിനുള്ള പരിപാടികള്‍
11) മയക്കുമരുന്നകളുടെയും ലഹരി വസ്തുക്കളുടെയും ദുരുപയോഗം എച്ച് ഐ വി /എയ്ഡ്സ് തുടങ്ങിയവ നിയന്ത്രിക്കാന്‍ ലക്ഷ്യമിട്ടുള്ള പരിപാടികള്‍
12) 6 വയസ്സു കഴിഞ്ഞ കുട്ടികള്‍ക്കായുള്ള ഐ സി ഡി എസ്/അംഗന്‍വാടി അനന്തര പരിപാടികള്‍
13) കുട്ടികളുടെ അവകാശങ്ങളെ കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനും വാദിക്കുന്നതിനും വേണ്ട ശേഷി വികസിപ്പിക്കുന്നതിനുള്ള പരിപാടികള്‍

ഗുണഭോക്താക്കള്‍: കുടുംബത്തിന്റെ കെട്ടുപാടുകള്‍ ഇല്ലാത്ത, ചൂഷണത്തിനും പീഢനത്തിനും ഇരയാവാന്‍ സാധ്യതയുള്ള തെരുവ് കുട്ടികള്‍, പ്രത്യേകിച്ച് ലൈംഗീക തൊഴിലാളികളുടെയും തെരുവില്‍ താമസിക്കുന്നവരുടെയും കുട്ടികളെയാണ് പദ്ധതി ലക്ഷ്യമിടുന്നത്. മാതാപിതാക്കളോടൊപ്പം ചേരികളില്‍ താമസിക്കുന്ന കുട്ടികളെ പദ്ധതിയുടെ പരിധിയില്‍ പെടുത്തിയിട്ടില്ല.
എങ്ങനെ ലഭ്യമാക്കാം: ഈ പദ്ധതി പ്രകാരം സംസ്ഥാന സര്‍ക്കാര്‍, പ്രദേശിക ഭരണ സമിതികള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, സന്നദ്ധ സംഘടനകള്‍ എന്നിവ ധനസഹായത്തിന് അര്‍ഹരാണ്. പരിപാടിയുടെ ചിലവിന്റെ 90% വരെ ഭാരത സര്‍ക്കാര്‍ വഹിക്കുകയും ബാക്കി ബന്ധപ്പെട്ട സംഘടന/സ്ഥാപനം ചിലവഴിക്കുകയും ചെയ്യണം. പദ്ധതി പ്രകാരം മുന്‍നിശ്ചിതമായ ഒരു ചിലവ് ഇനങ്ങളും നിശ്ചയിച്ചിട്ടില്ല. ഏറ്റെടുക്കുന്ന പരിപാടിയുടെ സ്വഭാവം അനുസരിച്ച് പ്രതിവര്‍ഷം 1.5 മില്യണ്‍ വരെ ഓരോ പരിപാടിയുടെയും തുടര്‍ച്ചിലവായി അനുവദിക്കപ്പെടാവുന്നതാണ്. തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്കുള്ള പരിപാടിയുടെ ഗ്രാന്റ് രണ്ട് തുല്യ അര്‍ദ്ധ വാര്‍ഷിക ഗഡുക്കളായി വിതരണം ചെയ്യുന്നതാണ്.

  കൂടുതല് വിവരങ്ങള്ക്ക് ഇവിടെ ക്ലിക്ക് ചെയ്യുക >>
6. ശിശു ഗൃഹ പദ്ധതി
രാജ്യത്തിനകത്തുതന്നെ ദത്തെടുക്കള്‍ പ്രോത്സാഹിപ്പിക്കുന്നതിനായി കുട്ടികള്‍ക്ക് വേണ്ടിയുള്ള പാര്‍പ്പിടങ്ങള്‍ക്ക് (SISUGREH) സഹായം നല്‍കുന്ന പദ്ധതി
പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങള്‍ താഴെ പറയുന്നു:
1) കുട്ടികളുടെ ശ്രദ്ധയില്‍ സാമാന്യ നിലവാരം ഉറപ്പുവരുത്തത്തക്ക രീതിയില്‍ ദത്തെടുക്കല്‍ രാജ്യത്തിനകത്തു തന്നെ  പരിമിതപ്പെടുത്തുക
2) ഉപേക്ഷിക്കപ്പെട്ടവരോ അനാഥര്‍/ദരിദ്രരോ ആയ ശിശുക്കളുടെയും 6 വയസ്സുവരെയുള്ള കുട്ടികളുടെയും ശ്രദ്ധയും സംരക്ഷണവും ഉറപ്പുവരുത്തന്നതിനുള്ള സ്ഥാപവല്‍കൃത ശ്രദ്ധ പ്രദാനം ചെയ്യുകയും രാജ്യത്തിനകത്തുള്ള ദത്തെടുക്കലിലൂടെ അവരുടെ പുനരധിവാസം ഉറപ്പുവരുത്തുകയും ചെയ്യുക.
3) രാജ്യത്തിനകത്ത് തന്നെയുള്ള ദത്തെടുക്കല്‍ പ്രോത്സാഹിപ്പിക്കുക.

കൂടുതല് വിവരങ്ങള്ക്ക് ഇവിടെ ക്ലിക്ക് ചെയ്യുക >>
7. ഉജ്ജ്വല
ഉജ്ജ്വല-കടത്തല്‍ തടയലും രക്ഷപ്പെടുത്തലും, പുനരധിവാസം, വാണീജ്യ ലൈംഗിക ചൂഷണത്തിനായി കടത്തപ്പെട്ടവരുടെ പുനഃസമാഗമത്തിനുമായുള്ള ഒരു സമഗ്ര പദ്ധതി.
പദ്ധതി ഇനം - കേന്ദ്ര സര്‍ക്കാര്‍
പദ്ധതിയുടെ ഉദ്ദേശം
1. സാമൂഹിക കൂട്ടായ്മയും പ്രദേശിക സമൂഹങ്ങളുടെ പങ്കാളിത്തവും, ബോധവല്‍ക്കരണ പരിപാടികള്‍, വര്‍ക്ക്ഷോപ്പുകള്‍/സെമിനാര്‍ തുടങ്ങിയ പരിപാടികളിലൂടെ പൊതുജന സംവാദം, അതുപോലെയുള്ള മറ്റ് നവീകൃത പരിപാടികള്‍ എന്നിവയിലൂടെ വാണീജ്യ ലൈംഗീക ചൂഷണത്തിനായി സ്ത്രീകളെയും കുട്ടികളെയും കടത്തുന്നത് തടയുക.
2. ചൂഷണം നടക്കുന്ന ഇടങ്ങളില്‍ നിന്നും ഇരകളെ രക്ഷപ്പെടുത്തുകയും അവരെ സുരക്ഷിത സ്ഥലങ്ങളില്‍ പാര്‍പ്പിക്കുകയും ചെയ്യുക.
3. അടിസ്ഥാന സൌകര്യങ്ങള്‍/ആവശ്യങ്ങളായ പാര്‍പ്പിടം, ഭക്ഷണം, വസ്ത്രെം, കൌണ്‍സിലിംഗ് ഉള്‍പ്പെടെയുള്ള ആരോഗ്യ പരിപാലനം, നിയമ സഹായവും മാര്‍ഗ്ഗ നിര്‍ദ്ദേശവും തൊഴില്‍ പരിശീലനം തുടങ്ങിയവ പ്രദാനം ചെയ്തുകൊണ്ട് ഇരകളുടെ അടിയന്തിരവും ദീര്‍ഘകാലത്തിലുള്ളതുമായ പുനരധിവാസം.
4. കുടുംബത്തിലും മൊത്തം സമൂഹത്തിലും ഇരകളുടെ പുനഃപ്രവേശനത്തിനുള്ള സൌകര്യമൊരുക്കല്‍.
5. അതിര്‍ത്തി കടന്നു പോകുന്ന ഇരകള്‍ക്ക് തങ്ങളുടെ മാതൃരാജ്യത്തേക്ക് മടങ്ങാനുള്ള സൌകര്യം
ഗുണഭോക്താക്കള്‍
വാണീജ്യ ലൈംഗിക ചൂഷണത്തിനായി കടത്തപ്പെടാന്‍ സാധ്യതയുള്ള സ്ത്രീകളും കുട്ടികളും. വാണീജ്യ ലൈംഗീക ചൂഷണത്തിന് ഇരകളായ സ്ത്രീകളും കുട്ടികളും.
പദ്ധതിയുടെ ഘടകങ്ങളും സഹായത്തിന്റെ രീതിയും
പരിപാടിക്ക് താഴെ പറയുന്ന പ്രധാന ഘടകങ്ങള്‍ ഉണ്ടായിരിക്കണം:
1. പ്രതിരോധം
2. രക്ഷപ്പെടുത്തല്‍
3. പുനരധിവാസം
4. പുനഃസമാഗമം
5. സ്വദേശത്തേക്ക് മടക്കി അയയ്ക്കല്‍

കൂടുതല് വിവരങ്ങള്‍ക്ക് ഇവിടെ ക്ലിക്ക് ചെയ്യുക >>