You are here : Home സ്ത്രീകളുടെയും-കുട്ടികളുടെയും വികസനം പദ്ധതികള്‍ / പരിപാടികള്‍ സ്ത്രീകള്‍ - സംസ്ഥാന പദ്ധതികള്‍

PostHeaderIcon സ്ത്രീകള്‍ - സംസ്ഥാന പദ്ധതികള്‍

1. വിധവകളുടെ പുനര്‍വിവാഹത്തിനുള്ള പദ്ധതി-മംഗല്യ

പദ്ധതി ഇനം സംസ്ഥാന സര്‍ക്കാര്‍
ധനസഹായ രീതി സംസ്ഥാന സര്‍ക്കാര്‍
വിതരണം പുരുഷന്മാരെ അപേക്ഷിച്ച് കേരളത്തില്‍ സ്ത്രീകളുടെ എണ്ണം കൂടുതലാണ് എന്ന് മാത്രമല്ല അവര്‍ കൂടുതല്‍ കാലം ജീവിക്കുകയും ചെയ്യുന്നു. അതുകൊണ്ട് തന്നെ സ്ത്രീകളുടെ വൈവാഹിക പദവി വളരെ നിര്‍ണായകമാണ്. അവരുടെ കുടുംബത്തില്‍ നിന്നും സമൂഹത്തില്‍ നിന്നാകെ തന്നെയും അവര്‍ക്ക് ലഭിക്കുന്ന ശ്രദ്ധയെയും പിന്തുണയെയും സ്വാധീനിക്കാന്‍ ഇതിന് സാധിച്ചേക്കും. കേരളത്തിലെ മൊത്തം പുരുഷന്മാരില്‍ 3.5 ശതമാനം മാത്രം വിഭാര്യന്മാരായിരിക്കുമ്പോള്‍, 11.56 ശതമാനം സ്ത്രീകള്‍ വൈധവ്യം അനുഭവിക്കുന്നവരാണ് എന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. ലിംഗപരമായ ഈ വിടവ് ജീവിതത്തിന്റെ എല്ലാ മേഖലകളിലും സ്ത്രീകളെ പ്രതികൂലമായി ബാധിക്കുന്നു.
ഇത്തരമൊരു സാഹചര്യത്തിലാണ് വിധവകളുടെ പുനര്‍വിവാഹം പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ കേരള സര്‍ക്കാര്‍ മംഗല്യ പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്. വിധവകളുടെ/വിവാഹ മോചിതരുടെ പുനര്‍വിവാഹത്തിന് സാമ്പത്തിക സഹായം നല്‍കാനാണ് പദ്ധതികൊണ്ട് ഉദ്ദേശിക്കുന്നത്.
ഗുണഭോക്താക്കള്‍ നിയമപരമായി വിവാഹമോചനം നേടുകയോ വിധവകളാവുകയോ ചെയ്ത 18നും 50നും ഇടയില്‍ പ്രായമുള്ള സ്ത്രീകള്‍.
നേട്ടങ്ങള്‍ യോഗ്യരായ വിധവകള്‍ക്കും വിവാഹമോചനം നേടിയവര്‍ക്കും 25,000/ രൂപ സാമ്പത്തിക സഹായം നല്‍കുന്നു.
യോഗ്യതാ മാനദണ്ഡം പുനര്‍വിവാഹ സര്‍ട്ടിഫിക്കറ്റ് (നിര്‍ദ്ദിഷ്ട രജിസ്ട്രാരുടെ മുന്നില്‍ വച്ച് നടന്ന വിവാഹം) ഹാജരാക്കണം.
എങ്ങനെ ലഭ്യമാക്കാം നിര്‍ദ്ദിഷ്ട ശിശു വികസന പദ്ധതി ഓഫീസുകള്‍ വഴി അപേക്ഷകള്‍ ജില്ലാ സാമൂഹ്യനീതി ഓഫീസുകളില്‍ എത്തിക്കണം.
അപേക്ഷയോടൊപ്പം താഴെ പറയുന്ന രേഖകള്‍ കൂടി സമര്‍പ്പിക്കണം:
1. ആദ്യ വിവാഹത്തിന്റെ തെളിവ്
2. ആദ്യ ഭര്‍ത്താവിന്റെ മരണ സര്‍ട്ടിഫിക്കറ്റ്
3. വിവാഹമോചനം നേടിയതിന്റെ നിയമപരമായ സര്‍ട്ടിഫിക്കറ്റ്
4. ദാരിദ്ര രേഖയ്ക്ക് താഴെയാണ് എന്ന് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്.
5. പ്രായം തെളിയിക്കുന്നതിനുള്ള സ്കൂള്‍ ലീവിംഗ് സര്‍ട്ടിഫിക്കറ്റോ അല്ലെങ്കില്‍ അധികാരപ്പെട്ട ഉദ്യോഗസ്ഥരോ നല്‍കുന്ന സര്‍ട്ടിഫിക്കറ്റ്
6. പുനര്‍വിവാഹം നടന്നതിനുള്ള തെളിവ്.

അപേക്ഷ ഫോം ഡൌണ്ലോഡ് ചെയ്യുവാന് ഇവിടെ ക്ലിക്ക് ചെയ്യുക

2. ലിംഗനീതി അവബോധം സൃഷ്ടിക്കുന്നതിനുള്ള ഫ്ളാഗ്ഷിപ്പ് പരിപാടി

പദ്ധതി ഇനം കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍
ധനസഹായ രീതി ഒറ്റത്തവണ കേന്ദ്ര സഹായം
വിതരണം ഗാര്‍ഹിക പീഢനം, ലൈംഗീക അതിക്രം, സ്ത്രീധനം ആവശ്യപ്പെടല്‍ തുടങ്ങി.യ വ്യാപകമായിക്കൊണ്ടിരിക്കുന്ന തിന്മകള്‍ക്കെതിരെ പൊതു അവബോധം സൃഷ്ടിക്കേണ്ടതും നിയമത്തിന്റെ പഴുതുകള്‍ ഉപയോഗിച്ച് സ്വയരക്ഷ ഉറപ്പാക്കുന്നതിനും ഇത്തരം തിന്മകളെ തടയുന്നതിനുമായി സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കുമിടയില്‍ പൊതു അവബോധം സൃഷ്ടിക്കുന്നതിനുള്ള സുസ്ഥിര പ്രചാരണ നടത്തേണ്ടതും സംസ്ഥാനത്ത് അത്യന്താപേക്ഷിതമാണ്. നിരവധി നടപടികളിലൂടെ ലിംഗവിവേചനം  അവസാനിപ്പിക്കാനാണ് ഈ പരിപാടി ലക്ഷ്യമിടുന്നത്.
ഗുണഭോക്താക്കള്‍ സഹായം ആവശ്യമുള്ള മുഴുവന്‍ സ്ത്രീകളും
നേട്ടങ്ങള്‍ അടിസ്ഥാനതലത്തിലുള്ള ബോധവല്‍കരണ പരിപാടികള്‍, മാധ്യമ പ്രചാരണം, എല്ലാ സ്റ്റേക്ക്ഹോള്‍ഡര്‍മാര്‍ക്കും ഊര്‍ജ്ജിത പരിശീലനം, ഗാര്‍ഹിക അതിക്രമങ്ങള്‍ക്ക് ഇരയാകുന്നവര്‍ക്ക് നിയമ പരിരക്ഷയും കൂടുതല്‍ ഊര്‍ജ്ജിതമായ കൌണ്‍സിലിംഗും, സംസ്ഥാന വനിതാ നയം നടപ്പാക്കല്‍, ജില്ലാ തലസ്ഥാനങ്ങളിലുള്ള കെ എസ് ആര്‍ ടി സി ബസ് സ്റാന്‍ഡുകളിലും റെയില്‍വേ സ്റേഷനുകളിലും പ്രചാരണ കേന്ദ്രവും ഹെല്‍പ്ഡെസ്കും എന്നിവയാണ് പ്രധാനപരിപാടികള്‍. കൂടാതെ സ്ത്രീധന നിരോധന നിയമം 1961-ഉം, ഗാര്‍ഹിക അതിക്രമങ്ങളില്‍ നിന്നും സ്ത്രീകളെ സംരക്ഷിക്കുന്ന നിയമം 2005-ഉം നടപ്പിലാക്കും.
യോഗ്യതാ മാനദണ്ഡം എല്ലാ ദരിദ്രരായ സ്ത്രീകളും
എങ്ങനെ ലഭ്യമാക്കാം സാമൂഹ്യനീതി വകുപ്പിലെ പ്രൊട്ടക്ഷന്‍ ഓഫീസര്‍മാരില്‍ നിന്നും വകുപ്പ് അംഗീകരിച്ച സേവനദാതക്കളും സഹായിക്കും.

3. സ്ത്രീകള്‍ക്ക് വേണ്ടിയുള്ള ഫിനിഷിംഗ് സ്കൂളുകളുടെ ഫ്ലാഗ്ഷിപ്പ് പരിപാടി

പദ്ധതി ഇനം സംസ്ഥാന സര്‍ക്കാര്‍
ധനസഹായ രീതി സംസ്ഥാന സര്‍ക്കാര്‍
വിതരണം സ്ത്രീകള്‍ക്കു വേണ്ടിയുള്ള ഫിനിഷിംഗ് സ്കൂളുകളുടെ ഫ്ളാഗ്ഷിപ്പ് പരിപാടി ആരംഭിച്ചത് 2007-08-ലാണ്. തൊഴിലന്വേഷകകളായ സ്ത്രീകള്‍ളെ തൊഴില്‍ നേടാന്‍ പ്രാപ്തരാക്ക തക്ക വിധത്തില്‍ അവരുടെ പ്രവര്‍ത്തനശേഷിയും വൈദഗ്ധ്യവും വര്‍ദ്ധിപ്പിക്കുന്നതിനായി അധികസഹായം നല്‍കാന്‍ പദ്ധതി ലക്ഷ്യമിടുന്നു. ഈ ലക്ഷ്യം നേടിയെടുക്കുന്നതിനായി ഐ ടി ഐകള്‍, എഞ്ചിനീറിംഗ് കോളേജുകള്‍, ഐ ഐ ടികള്‍, പൊതു-സ്വകാര്യ ഏജന്‍സികള്‍ എന്നിവയുടെ സേവനം  ഉപയോഗപ്പെടുത്തുന്നു.
ഗുണഭോക്താക്കള്‍ സ്ഥാപനവല്‍കൃതരും അല്ലാത്തവരുമായ വനിതാ തൊഴിലന്വേഷകര്‍.
നേട്ടങ്ങള്‍ വൈദഗ്ധ്യ വികസനം
യോഗ്യതാ മാനദണ്ഡം വനിതാ തൊഴിലന്വേഷകര്‍
എങ്ങനെ ലഭ്യമാക്കാം ഗുണഭോക്താക്കള്‍ തൊട്ടടുത്ത സാമൂഹ്യനീതി വകുപ്പിന്റെ വനിതാ ക്ഷേമ സ്ഥാപനത്തിന്റെ സൂപ്രണ്ടുമായി ബന്ധപ്പെടുക.

4. സ്ത്രീകള്‍ നാഥമാരായുള്ള കുടുംബങ്ങളിലെ കുട്ടികള്‍ക്കുള്ള വിദ്യാഭ്യാസ സഹായം

പദ്ധതി ഇനം സംസ്ഥാന സര്‍ക്കാര്‍
ധനസഹായ രീതി സംസ്ഥാന സര്‍ക്കാര്‍
വിതരണം കേരളത്തില്‍ സ്ത്രീകള്‍ നാഥമാരായുളള കുടുംബങ്ങളുടെ എണ്ണം വളരെ കൂടുതലാണ്. ഇതില്‍ ഭൂരിപക്ഷവും ശോചനീയ അവസ്ഥകളില്‍ ജീവിക്കുന്നവരാണ്. ഇവരുടെ കുട്ടികള്‍ക്ക് സാമ്പത്തിക സഹായം നല്‍കികൊണ്ട് ഈ കുടുംബങ്ങളെ സഹായിക്കാനാണ് പദ്ധതി ലക്ഷ്യമിടുന്നത്. ഇത് ഒരു ഒറ്റത്തവണ സഹായമാണ്.
ഗുണഭോക്താക്കള്‍ സ്ത്രീകള്‍ നാഥകളായ കുടുംബത്തിലെ കുട്ടികള്‍
നേട്ടങ്ങള്‍ എസ് എസ് എല്‍ സി മുതല്‍ പ്ളസ് ടു വരെ 250/ രൂപയും ഡിഗ്രി മുതല്‍ മേലോട്ട് 500/ രൂപയും സഹായമായി ലഭിക്കും.
യോഗ്യതാ മാനദണ്ഡം 1) ബി പി എല്‍ കുടുംബങ്ങള്‍-(എച്ച് ഐ വി/എയ്ഡ്സ് ബാധിച്ചവര്‍, സാമൂഹികമായി വിവേചനം നേരിടുന്നവര്‍, യുദ്ധ വിധവകള്‍ എന്നിവര്‍ ദാരിദ്യ്ര രേഖയ്ക്ക് മുകളിലാണെങ്കിലും സഹായത്തിന് അര്‍ഹരാണ്).
2) ഒരു കുടുംബത്തിലെ രണ്ട് കുട്ടികള്‍ക്ക് മാത്രമേ സഹായത്തിന് അര്‍ഹത ഉണ്ടായിരിക്കു.
3) എതെങ്കിലും സ്കോളര്‍ഷിപ്പുകള്‍ ലഭിക്കുന്ന കുട്ടികള്‍ സഹായത്തിന് അര്‍ഹരായിരിക്കില്ല. ഇത് തെളിയിക്കുന്നതിനായി കുട്ടികള്‍ പഠിക്കുന്ന സ്കൂള്‍ മേധാവിയുടെ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതാണ്.
എങ്ങനെ ലഭ്യമാക്കാം അംഗന്‍വാടി പ്രവര്‍ത്തകര്‍ വഴി ശിശു വികസന പ്രൊജക്ട് ഓഫീസര്‍ അപേക്ഷകള്‍ സ്വീകരിക്കുകയും ജില്ല സാമൂഹ്യനീതി ഓഫീസുകളിലേക്ക് അയയ്ക്കുകയും ചെയ്യുന്നു.


സര്‍ക്കാര്‍ ഉത്തരവുകള്‍, അപേക്ഷ ഫോം ലഭിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

5. ഗാര്‍ഹിക അതിക്രമ നിയമം, 2005 നടപ്പാക്കല്‍
കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കിയ ഗാര്‍ഹിക അതിക്രമങ്ങളില്‍ നിന്നും സ്ത്രീകളെ സംരക്ഷിക്കുന്ന നിയമം, 2005 ഒക്ടോബര്‍ 26, 2006-ല്‍ നിലവില്‍ വന്നു. ഭര്‍ത്താവ് അല്ലെങ്കില്‍ പുരുഷ ജീവിത പങ്കാളി അല്ലെങ്കില്‍ അയാളുടെ ബന്ധുക്കളുടെ അതിക്രമങ്ങളില്‍ നിന്നും ഭാര്യ അല്ലെങ്കില്‍ സത്രീ ജീവിത പങ്കാളിയെ സംരക്ഷിക്കാന്‍ ഉദ്ദേശിച്ചുള്ളതാണ് ഈ നിയമം. നിയമപ്രകാരം, ശാരീരികമോ ലൈംഗീകമോ വാചികമോ വൈകാരികമോ സാമ്പത്തികമോ ആയ പീഢനങ്ങളോ പീഢന ഭീഷണിയോ ഗാര്‍ഹിക അതിക്രമമായി പരിഗണിക്കപ്പെടും. സ്ത്രീധനം ആവശ്യപ്പെടുന്നതിലൂടെയുള്ള അപമാനവും ഗാര്‍ഹിക അതിക്രമത്തിന്റെ നിര്‍വചനത്തില്‍ പെടും.
നിയമം നടപ്പാക്കുന്നതിനുള്ള എല്ലാ നടപടികളും സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ചിട്ടുണ്ട്. ഗാര്‍ഹിക അതിക്രമവുമായി ബന്ധപ്പെട്ട് സാമൂഹ്യനീതി ഡയറക്ടറേറ്റ് സംഘടിപ്പിച്ചിട്ടുള്ള പരിപാടികള്‍ ഇനി പറയുന്നു.

1. ഗാര്‍ഹിക അതിക്രമ നിയമവും മറ്റ് സാമൂഹിക നിയമനിര്‍മാണങ്ങളുമായി ലിംഗനീതി സംവേദനം സാധ്യമാക്കുന്നതിനുള്ള മാധ്യമ പ്രചാരണം. കേരള സംസ്ഥാന ചലച്ചിത്ര വികസന കോര്‍പ്പറേഷന്റെ സഹായത്തോടെ ലഘു ചലച്ചിത്രങ്ങള്‍, ദൃശ്യ-ശ്രവ്യ സ്പോട്ടുകള്‍ നിര്‍മ്മിച്ചുകൊണ്ടും ഇവ ദൂരദര്‍ശനില്‍ പ്രദര്‍ശിപ്പിച്ചുകൊണ്ടുമാണ് ഇത് സാധ്യമാക്കുന്നത്.

2. ശ്രവ്യ സ്പോട്ടുകളും ഡോക്യുമെന്ററികളും ആകാശവാണിയിലൂടെ പ്രക്ഷേപണം ചെയ്യുന്നു.

3. അച്ചടി മാധ്യമങ്ങളിലൂടെ ഗാര്‍ഹിക അതിക്രമ നിയമത്തെക്കുറിച്ചുള്ള ബോധവല്‍ക്കരണം. ഗാര്‍ഹിക അതിക്രമ നിയമം, ചട്ടങ്ങള്‍, ബന്ധപ്പെട്ട ഉത്തരവുകള്‍ എന്നിവ വിശദീകരിക്കുന്ന കൈപുസ്തകവും ''സ്ത്രീയും നീതിയും" എന്ന പേരില്‍ മറ്റൊരു പുസ്തകവും അച്ചടിച്ച് ബന്ധപ്പെട്ട സ്റേക്ക്ഹോള്‍ഡര്‍മാര്‍ക്ക് വിതരണം ചെയ്തിട്ടുണ്ട്. ഗാര്‍ഹിക അതിക്രമ നിയമത്തെക്കുറിച്ച് സാധാരണ ഉന്നയിക്കപ്പെടുന്ന സംശയങ്ങള്‍, നിയമത്തിന്റെ കീഴില്‍ വരുന്ന സേവന ദാതാക്കളുടെ വിലാസങ്ങള്‍ എന്നിവ അടങ്ങിയ ബ്രോഷറും അച്ചടിച്ച് വിതരണം ചെയ്തിട്ടുണ്ട്.

4. പൊലീസ് ഓഫീസര്‍മാരും നിയമ സംവിധാനവും ഉള്‍പ്പെടെയുള്ള എല്ലാ സ്റ്റേക്ക്ഹോള്‍ഡര്‍മാര്‍ക്കും പരിശീലനം നല്‍കിയിട്ടുണ്ട്.

5. പ്രൊട്ടക്ഷന്‍ ഓഫീസര്‍മാരുടെ കാര്യക്ഷമത വര്‍ദ്ധിപ്പിക്കുന്നതിനായി ശേഷി വികസന പരിപാടികളും അഭയ കേന്ദ്രങ്ങളുടെയും പ്രൊട്ടക്ഷന്‍ ഓഫീസര്‍മാരുടെ ഓഫീസുകളുടെയും കമ്പ്യൂട്ടര്‍വല്‍കരണവും നടപ്പിലാക്കിയിട്ടുണ്ട്.

6. 23 അഭയ കേന്ദ്രങ്ങളും 60 സേവനദാത കേന്ദ്രങ്ങളും കണ്ടെത്തുകയും കേരള സാമൂഹിക ക്ഷേമ ബോര്‍ഡ് അവയ്ക്ക് നിയമ കൗണ്‍സിലര്‍മാരുടെയും സൈക്കോളജിസ്റുകളുടെയും സേവനം ലഭ്യമാക്കുകയും ചെയ്തിട്ടുണ്ട്.
7. പ്രൊട്ടക്ഷന്‍ ഓഫീസര്‍മാരുടെ ഓഫീസുകളിലും അഭയ കേന്ദ്രങ്ങളിലും ടെലിഫോണ്‍ ബന്ധം സ്ഥാപിച്ചിട്ടുണ്ട്.

8. വനിതകള്‍ക്കായി പ്രത്യേക വെബ് പോര്‍ട്ടല്‍ സ്ഥാപിച്ചു (www.keralawomen.gov.in).
9. പരിപാടിയുടെ കാര്യക്ഷമമായ നടത്തിപ്പിനായി നിയമ കൗണ്‍സിലര്‍മാര്‍ക്കും അഭയ കേന്ദ്രങ്ങളുടെയും സേവനദാത കേന്ദ്രങ്ങളുടെയും തലവന്മാര്‍ക്കും വേണ്ടി വര്‍ക്ക്ഷോപ്പുകള്‍ സംഘടിപ്പിച്ചു.
10. പ്രൊട്ടക്ഷന്‍ ഓഫീസുകളില്‍ ഫോട്ടോകോപ്പി യന്ത്രം സ്ഥാപിച്ചു.
11. വനിതാ പ്രൊട്ടക്ഷന്‍ ഓഫീസര്‍മാരുടെ 14 തസ്തികകള്‍ സൃഷ്ടിച്ചു.
12. ജില്ലാ-സംസ്ഥാന തലങ്ങളില്‍ അവലോകന കമ്മിറ്റിക്ക് രൂപം കൊടുത്തു.
13. സ്റ്റേക്ക്ഹോള്‍ഡര്‍മാരുടെ ശേഷി വികസിപ്പിക്കുന്നതിനായി സംവേദന പരിപാടികള്‍ സംഘടിപ്പിച്ചു.

അനുബന്ധ സര്‍ക്കാര്‍ ഉത്തരവുകള്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.

സംസ്ഥാന സര്‍ക്കാരിന്റെ ഗാര്‍ഹിക പീഢനത്തിനെതിരായ സേവനങ്ങളും പിന്തുണയും സ്ത്രീകള്‍ക്ക് ലഭ്യമാണ്.  ഗാര്‍ഹിക പീഢനത്തില്‍ നിന്നും സ്ത്രീകള്‍ക്ക് സംരക്ഷണം നല്‍കുന്ന നിയമമനുസരിച്ച് നിയമിക്കപ്പെട്ട ജില്ലാ പ്രൊട്ടക്ഷന്‍ ഓഫീസര്‍മാരുടെ മേല്‍വിലാസങ്ങള്‍:

നമ്പര്‍ പദവി മേല്‍വിലാസം
1 ജില്ലാ പ്രൊബേഷന്‍ ഓഫീസര്‍
ഗ്രേഡ് - 1 (ഇന്‍ ചാര്‍ജ്ജ്)
പൂജപ്പുര, തിരുവനന്തപുരം
കേരള, ഫോണ്‍ . 0471-2342786
2 ജില്ലാ പ്രൊബേഷന്‍ ഓഫീസര്‍
ഗ്രേഡ് - 2
സിവില്‍ സ്റ്റേഷന്‍ , കൊല്ലം , കേരള
ഫോണ്‍ . 0474 - 2794029
3 ജില്ലാ പ്രൊബേഷന്‍ ഓഫീസര്‍
ഗ്രേഡ് - 1
മിനി സിവില്‍ സ്റ്റേഷന്‍ , പത്തനംതിട്ട , കേരള , ഫോണ്‍ . 0468-2325242
4 ജില്ലാ പ്രൊബേഷന്‍ ഓഫീസര്‍
ഗ്രേഡ് - 1
കോര്‍ട്ട് ബില്‍ഡിങ്ങ് , ആലപ്പുഴ
കേരള, ഫോണ്‍ . 0477-2238450
5 ജില്ലാ പ്രൊബേഷന്‍ ഓഫീസര്‍
ഗ്രേഡ് - 1
ടി.ബി. റോഡ്, സൗത്ത് പി.ഒ., കോട്ടയം
കേരള, ഫോണ്‍ . 0481-2300548
6 ജില്ലാ പ്രൊബേഷന്‍ ഓഫീസര്‍ 
ഗ്രേഡ് - 1 (ഇന്‍ ചാര്‍ജ്ജ്)
മിനി സിവില്‍സ്റ്റേഷന്‍ , തൊടുപുഴ പി.ഒ., ഇടുക്കി, കേരള , 
ഫോണ്‍ . 0486-2220126
7 ജില്ലാ പ്രൊബേഷന്‍ ഓഫീസര്‍
ഗ്രേഡ് -1 (ഇന്‍ ചാര്‍ജ്ജ്)
കോര്‍പ്പറേഷന്‍ ഷോപ്പിങ്ങ് കോംപ്ലക്സ്
ഹൈക്കോര്‍ട്ട് (ഈസ്റ്റ്) എറണാകുളം​, കേരള
ഫോണ്‍ . 0484 - 2396649
8 ജില്ലാ പ്രൊബേഷന്‍ ഓഫീസര്‍
ഗ്രേഡ് -  1
സിവില്‍ സ്റ്റേഷന്‍ , തൃശ്ശൂര്‍ , കേരള
ഫോണ്‍ . 0487 - 2363999
9 ജില്ലാ പ്രൊബേഷന്‍ ഓഫീസര്‍
ഗ്രേഡ് - 1
സിവില്‍ സ്റ്റേഷന്‍ , പാലക്കാട് , കേരള
ഫോണ്‍ . 0491 - 2505275
10 ജില്ലാ പ്രൊബേഷന്‍ ഓഫീസര്‍
ഗ്രേഡ് -1 (ഇന്‍ ചാര്‍ജ്ജ്)
കോര്‍ട്ട് ബില്‍ഡിങ്ങ് , മഞ്ചേരി , മലപ്പുറം ,
ഫോണ്‍ . 0483-2777494
11 ജില്ലാ പ്രൊബേഷന്‍ ഓഫീസര്‍
ഗ്രേഡ് - 1
സിവില്‍ സ്റ്റേഷന്‍ , കോഴിക്കോട് , കേരള
ഫോണ്‍ . 0495-2373575
12 ജില്ലാ പ്രൊബേഷന്‍ ഓഫീസര്‍
ഗ്രേഡ് - 1
കല്‍പ്പറ്റ , വയനാട് , കേരള
ഫോണ്‍ . 0493 - 6207157
13 ജില്ലാ പ്രൊബേഷന്‍ ഓഫീസര്‍
ഗ്രേഡ് - 1 (ഇന്‍ ചാര്‍ജ്ജ്)
തലശ്ശേരി , കണ്ണൂര്‍ , കേരള
ഫോണ്‍ . 0490 - 2344433
14 ജില്ലാ പ്രൊബേഷന്‍ ഓഫീസര്‍
ഗ്രേഡ് - 1
സിവില്‍ സ്റ്റേഷന്‍ , വിദ്യാ നഗര്‍ പി.ഒ.
കാസര്‍ഗോഡ് , കേരള , ഫോണ്‍ . 0499 - 4255366

 

  • 6. സ്ത്രീധന നിരോധന നിയമം നടപ്പാക്കല്‍

2004 ജൂലൈയില്‍ കേരള സ്ത്രീധന നിരോധന നിയമം 1992 പാസാക്കിക്കൊണ്ട് സംസ്ഥാന സര്‍ക്കാര്‍ കേരള സ്ത്രീധന നിരോധന നിയമം 1961 ഭേദഗതി ചെയ്തു.
ദേശീയ വനിതാ കമ്മീഷന്‍ ദീര്‍ഘകാലമായി ഉന്നയിക്കുന്ന ചില ആവശ്യങ്ങള്‍ നിയമത്തില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. ഇതിന്‍ പ്രകാരം മൂന്നു പ്രാദേശിക സ്ത്രീധന നിരോധന ഓഫീസര്‍മാരെ (ഞഉജഛ) (തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്) സ്വതന്ത്ര ചുമതലയോടുകൂടി നിയമിച്ചിട്ടുണ്ട്.
സാമൂഹ്യനീതി ഡയറക്ടറാണ് പ്രധാന സ്ത്രീധന നിരോധന ഓഫീസര്‍. ഈ മൂന്ന് പ്രാദേശിക ഉദ്യോഗസ്ഥരും ഡയറക്ടര്‍ക്ക് റിപ്പോര്‍ട്ടുകള്‍ സമര്‍പ്പിക്കും.
നിയമത്തില്‍ പറഞ്ഞിരിക്കുന്ന പ്രകാരം, പ്രാദേശിക സ്ത്രീധന നിരോധന ഓഫീസര്‍മാരുടെ കടമകളും ചുമതലകളും ഇനി പറയുന്നു:
1. വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയവും പ്രദേശിക സ്വയംഭരണ സ്ഥാപനങ്ങളും മറ്റ് മാധ്യമങ്ങളും നടത്തുന്ന ക്യാമ്പുകള്‍ വഴി സ്ത്രീധനത്തിന്റെ ദൂഷ്യവശങ്ങളെക്കുറിച്ച് പൊതുജനങ്ങള്‍ക്കിടയില്‍ അവബോധം സൃഷ്ടിക്കുക.
2. നിയമത്തിന്റെ അല്ലെങ്കില്‍ ചട്ടങ്ങളുടെ ലംഘനം നടക്കുന്നില്ല എന്നുറപ്പുവരുത്തുന്നതിനായി പരിശോധനകളും അന്വേഷണങ്ങളും നടത്തുക.
3. പരാതികള്‍, അന്വേഷണങ്ങള്‍, മറ്റ് ഫലങ്ങള്‍ എന്നിവയോടൊപ്പം പ്രധാനപ്പെട്ട വിവരങ്ങളും അടങ്ങുന്ന രജിസ്ററുകള്‍ സൂക്ഷിക്കുക.
4. നിയമപ്രകാരമുള്ള ചട്ടങ്ങളുടെ ലംഘനം നടത്തുന്നതിനെക്കുറിച്ച് പീഢപ്പിക്കപ്പെടുന്ന ആളുകളോ മറ്റ് വ്യക്തികളോ സംഘടനകളോ നല്‍കുന്ന പരാതികള്‍ സ്വീകരിക്കുക.
5. ഉപദേശക സമിതിയുടെ മെമ്പര്‍ സെക്രട്ടറിയായി പ്രവര്‍ത്തിക്കുക.

7. വനിതാ ക്ഷേമ സ്ഥാപനങ്ങളിലെ അന്തേവാസികള്‍ക്ക് സ്റെഡ് (STED) വഴിയുള്ള തൊഴിലധിഷ്ടിത പരിശീലനം

പദ്ധതി ഇനം സംസ്ഥാന സര്‍ക്കാര്‍
ധനസഹായ രീതി സംസ്ഥാന സര്‍ക്കാര്‍
വിവരണം ക്ഷേമ സ്ഥാപനങ്ങളിലെ അന്തേവാസികള്‍ക്ക് സാരി ഡിസൈനിംഗ്, എംബ്രോയിഡറി, ക്യാരി/റെക്സിന്‍/പേപ്പര്‍ ബാഗുകള്‍ ഓഫീസ് സ്റ്റേഷണറി എന്നിവയുടെ നിര്‍മ്മാണം എന്നിവയില്‍ പരിശീലനം നല്‍കുന്നു. സ്റെഡ് (STED)  വഴിയാണ് ഈ തൊഴിലധിഷ്ടിത പരിശീലനം സംഘടിപ്പിക്കുന്നത്. ഇതുവഴി അന്തേവാസികളായ സ്ത്രീകള്‍ക്ക് തങ്ങളുടെ സമയം ഉല്‍പാദനക്ഷമമാക്കാനും വ്യക്തഗത ആവശ്യങ്ങള്‍ക്കുള്ള വരുമാനം കണ്ടെത്താനും സാധിക്കുന്നു.
ഗുണഭോക്താക്കള്‍ ക്ഷേമ സ്ഥാപനങ്ങളിലെ അന്തേവാസികള്‍
നേട്ടങ്ങള്‍ സാരി ഡിസൈനിംഗ്, എംബ്രോയിഡറി, ക്യാരി/റെക്സിന്‍/പേപ്പര്‍ ബാഗുകള്‍, ഓഫീസ് സ്റേഷനറി എന്നിവയുടെ നിര്‍മ്മാണത്തില്‍ വൈദഗ്ധ്യം.
യോഗ്യതാ മാനദണ്ഡം ക്ഷേമ സ്ഥാപനങ്ങളിലെ അന്തേവാസികളും അയല്‍ സമൂഹങ്ങളിലെ ദരിദ്രരായ സ്ത്രീകളും.
എങ്ങനെ ലഭ്യമാക്കാം ഗുണഭോക്താക്കള്‍ സാമൂഹ്യനീതി വകുപ്പിന്റെ തൊട്ടടുത്ത ക്ഷേമ സ്ഥാപനത്തിലെ സൂപ്രണ്ടുമായി ബന്ധപ്പെടുക.

 

 

 

 

 

 

 

 

 

 

 

 

 

 

8. എച്ച് ഐ വി ബാധിതരായ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമുള്ള പോഷകാഹാര പൂരകങ്ങള്‍
എച്ച് ഐ വി ബാധയുമായി ജീവിക്കുന്ന സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും പോഷകാഹാര പൂരകങ്ങള്‍ പ്രദാനം ചെയ്യാനായി സാമൂഹ്യനീതി ഡയറക്ടറേറ്റ് 2008 ഡിസംബറില്‍ നടപ്പിലാക്കിയ പദ്ധതിയോടുകൂടി കേരളത്തിലെ എച്ച് ഐ വി നിയന്ത്രണ തന്ത്രങ്ങള്‍ക്ക് ഒരു പുതിയ ഉത്തേജനം കൈവരിച്ചു. പോഷകരാഹിത്യം എച്ച് ഐ വിയുടെ ഫലങ്ങളെ രൂക്ഷമാക്കുമെന്നതിനാലും അണുബാധ എയ്ഡ്സിലേക്ക് വഴി തെളിക്കാനുള്ള വേഗത വര്‍ദ്ധിപ്പിക്കുമെന്നതിനാലും പോഷകാഹാര വിതരണം എച്ച് ഐ വി നിയന്ത്രണത്തിലെയും ശുശ്രൂഷാ തന്ത്രങ്ങളിലെയും ഒരു നിര്‍ണ്ണായക ഘടകമായി മാറുന്നു. എച്ച് ഐ വി/എയ്ഡ്സ് ബാധിതരില്‍ നല്ലൊരു ശതമാനവും സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവരായതുകൊണ്ട് അവരുടെ പോഷകാഹാര നിലവാരം ദരിദ്രമാണ്. എച്ച് ഐ വി ബാധിതരുടെ പ്രതിരോധശേഷി വളരെ താഴ്ന്ന നിലയിലായതിനാല്‍ അവര്‍ക്ക് മറ്റ് അണുബാധകള്‍ ഉണ്ടാവാനുള്ള സാധ്യത വളരെ കൂടുതലാണ്. വിശപ്പില്ലായ്മയെ തുടര്‍ന്ന് ശരീരഭാരം നഷ്ട്ടപ്പെടുന്നത് പകര്‍ച്ച വ്യാധികള്‍ ബാധിക്കാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നു. ഇത്തരത്തിലുള്ള സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും പോഷകാഹാര പിന്തുണ നല്‍കുക എന്ന ഉദ്ദേശത്തോടെയാണ് സാമൂഹ്യനീതി വകുപ്പ് ഈ പദ്ധതിക്ക് രൂപം നല്‍കിയിരിക്കുന്നത്. കേരള സംസ്ഥന എയ്ഡ്സ് കണ്‍ട്രോള്‍ സൊസൈറ്റി (KSACS) നടത്തുന്ന ആന്റി-റെട്രോവൈറല്‍ തെറാപ്പി (ART) ക്ളിനിക്കുകളിലും ലിങ്ക് ആര്‍ട്ട് (ART) ക്ളിനിക്കുകളിലും രജിസ്റര്‍ ചെയ്തിട്ടുള്ള 2,800 സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും തുടക്കത്തില്‍ പോഷകാഹാര പൂരകങ്ങള്‍ വിതരണം ചെയ്തിട്ടുണ്ട്.


ലോകാരോഗ്യ സംഘടനയുടെ  (WHO) മാര്‍ഗ്ഗനിര്‍ദ്ദേശ പ്രകാരമുള്ള ഭക്ഷണമിശ്രിതം വിതരണം ചെയ്യുന്ന പരിപാടിക്കായി ഏകദേശം 49.6 ലക്ഷം രൂപ ചിലവാക്കിയിട്ടുണ്ട്. കുടുംബശ്രീ യുണിറ്റിലെ സ്ത്രീകള്‍ക്ക് ഒരു വരുമാനമാര്‍ഗ്ഗം എന്ന നിലയില്‍ അത്തരം യൂണിറ്റുകള്‍ വഴിയാണ് പോഷകാഹാര മിശ്രിതം വിതരണം ചെയ്യുന്നത്. തുടക്ക പരിപാടി എന്ന നിലയില്‍ സ്ത്രീകളിലും കുട്ടികളിലുമാണ് പദ്ധതി ശ്രദ്ധ കേന്ദ്രീകരിക്കുന്നതെങ്കിലും ഭാവിയില്‍ സംസ്ഥാനത്തുള്ള എല്ലാ എച്ച് ഐ വി രോഗികളെയും ഉള്‍പ്പെടുത്താന്‍ ഉദ്ദേശിക്കുന്നു.


9. അംഗനവാടി ക്ഷേമ നിധി