You are here : Home സ്ത്രീകളുടെയും-കുട്ടികളുടെയും വികസനം പദ്ധതികള്‍ / പരിപാടികള്‍ സ്ത്രീകള്‍ - കേന്ദ്ര പദ്ധതികള്‍

PostHeaderIcon സ്ത്രീകള്‍ - കേന്ദ്ര പദ്ധതികള്‍

1. ഐ.സി.ഡി.എസ്. പരിശീലന പരിപാടി

പദ്ധതി ഇനം കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍
ധനസഹായ രീതി കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ തമ്മിലുള്ള ചിലവ് പങ്കിടല്‍ അനുപാതം-90:10
വിവരണം ശിശു സംരക്ഷണത്തിലും വികസനത്തിലുമുള്ള ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനായി ഐ സി ഡി എസ് പ്രവര്‍ത്തകര്‍ക്ക് നല്‍കുന്ന പരിശീലനത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്താനുള്ള ഒരു ദേശീയ മുന്‍കൈയാണ് ഐ സി ഡി എസ് പരിശീലനം.

ഐ സി ഡി എസ് പ്രവര്‍ത്തകര്‍ക്കുള്ള പരിശീലനത്തിന്റെ സമീപനത്തിലുള്ള രൂപപരിവര്‍ത്തനത്തിനാണ് പരിപാടി വിഭാവനം ചെയ്യുന്നത്. ഗുണനിലവാരത്തില്‍ ശ്രദ്ധ ഊന്നിക്കൊണ്ടും നേട്ടങ്ങള്‍ക്ക് പുരസ്കാരങ്ങളും പാരിതോഷികങ്ങളും നല്‍കിക്കൊണ്ടും ലക്ഷ്യം നേടിയെടുക്കാനാണ് പദ്ധതി ലക്ഷ്യമിടുന്നത്.
തങ്ങളില്‍ നിക്ഷിപ്തമായ ചുമതലകള്‍ നിര്‍വഹിക്കുക മാത്രം ചെയ്യുന്ന ഉദ്യോഗസ്ഥര്‍ എന്നതിലുപരി സാമൂഹിക മാറ്റത്തിന്റെ കാര്യകര്‍ത്താക്കളാകാന്‍ ഐ സി ഡി എസ് പ്രവര്‍ത്തകരെ സജ്ജരാക്കാനാണ് പരിശീലനം ലക്ഷ്യമാക്കുന്നത്.
ഗുണഭോക്താക്കള്‍ ഐ സി ഡി എസ് സൂപ്പര്‍വൈസര്‍മാര്‍, അംഗനവാടി ജീവനക്കാരും സഹായികളും.
നേട്ടങ്ങള്‍

തുടക്കത്തിലുള്ള തൊഴില്‍ പരിശീലനവും രണ്ട് വര്‍ഷം കൂടുമ്പോഴുള്ള തുടര്‍ പരിശീലനവും

യോഗ്യതാ മാനദണ്ഡം ഐ സി ഡി എസ് പരിപാടിയുടെ നടത്തിപ്പുകാര്‍
എങ്ങനെ ലഭ്യമാക്കാം

13 അംഗന്‍വാടി പരിശീലന കേന്ദ്രങ്ങളിലൂടെയും കൊച്ചിയിലെ കളമശ്ശേരിയിലുള്ള മധ്യതല പരിശീലന കേന്ദ്ര (MLTC) ത്തിലൂടെയും.

2. അംഗന്‍വാടി കാര്യകര്‍ത്രി ബീമാ യോജന
ലൈഫ് ഇന്‍ഷ്വറന്‍സ് കോര്‍പ്പറേഷന്റെ സാമൂഹിക ഗ്രൂപ്പ് പദ്ധതി പ്രകാരം അംഗന്‍വാടി ജീവനക്കാര്‍ക്കും സഹായികള്‍ക്കും ഇന്‍ഷ്വറന്‍സ് പരിരക്ഷ എര്‍പ്പെടുത്താനുള്ളതാണ് ഈ പരിപാടി. 2004 ഏപ്രിലില്‍ ആരംഭിച്ച ഈ പദ്ധതി അംഗന്‍വാടി ജീവനക്കാര്‍ക്കും സഹായികള്‍ക്കും ഐച്ഛികമായി സ്വീകരിക്കാവുന്നതാണ്.
ഓരോ അംഗത്തിനുമുള്ള വാര്‍ഷിക പ്രീമിയം 280/ രൂപയാണ്. ഇതില്‍ 200/ രൂപ ജനശ്രീ ബീമാ യോജനയ്ക്കും 80/ രൂപ ഗുരുതര രോഗ സഹായ നിധിയിലേക്കുള്ളതുമാണ്.

വിവിധ സ്ത്രോതസ്സുകളില്‍ നിന്നുള്ള പ്രീമിയം പങ്ക് താഴെ പറയുന്നു:
എല്‍ ഐ സിയുടെ സാമൂഹിക സുരക്ഷാ നിധി-100/ രൂപ
വ്യക്തിഗത ഇന്‍ഷുറന്‍സ്-80/ രൂപ (2007 മുതല്‍ 2009 വരെയുള്ള രണ്ട് വര്‍ഷത്തേക്ക് ഇത് എഴുതി തള്ളിയിട്ടുണ്ട്)

പദ്ധതിയുടെ പ്രത്യേക സവിശേഷതകള്‍
1. 18 മുതല്‍ 60 വയസ്സുവരെ പ്രായമായവര്‍ക്ക് അപേക്ഷിക്കാം
2. അപകടം മൂലമല്ലാതെയുള്ള മരണം-30,000/ രൂപ
3. അപകടം മൂലമുള്ള മരണം-75,000/ രൂപ
4. അപകടം മൂലമുണ്ടാവുന്ന സ്ഥിരവൈകല്യങ്ങള്‍-75,000/ രൂപ
5. അപകടം മൂലം രണ്ട് കണ്ണുകളും കൈകാലുകളും നഷ്ടപ്പെടുകയോ ഒരു കണ്ണും കൈകാലുകളില്‍ ഒന്നും നഷ്ടപ്പെടുകയോ ചെയ്യുക-75,000/ രൂപ
6. അപകടത്തില്‍ ഒരു കണ്ണോ കൈകാലുകളില്‍ ഒന്നോ നഷ്ടപ്പെടുക-37,500/ രൂപ
7. 9 മുതല്‍ 12-ാം ക്ളാസ്സുവരെ പഠിക്കുന്ന രണ്ട് കുട്ടികള്‍ക്ക് ത്രൈമാസ സ്കോളര്‍ഷിപ്പായി 300/ രൂപ
8. ഗുരുതര രോഗം-സ്തനാര്‍ബുദം, അണ്ഡാശയ/അണ്ഡവാഹിനി കുഴലില്‍ ഉണ്ടാവുന്ന അര്‍ബുദം, ഗര്‍ഭാശയാര്‍ബുദം, മൂത്രാശയാര്‍ബുദം എന്നിവ ഉണ്ടായാല്‍ 20,000/ രൂപ.

3. ഉജ്ജ്വല
ഉജ്ജ്വല-കടത്തല്‍ തടയലും രക്ഷപ്പെടുത്തലും, പുനരധിവാസം, വാണീജ്യ ലൈംഗിക ചൂഷണത്തിനായി കടത്തപ്പെട്ടവരുടെ പുനഃസമാഗമത്തിനുമായുള്ള ഒരു സമഗ്ര പദ്ധതി.
പദ്ധതി ഇനം - കേന്ദ്ര സര്‍ക്കാര്‍
പദ്ധതിയുടെ ഉദ്ദേശം
1. സാമൂഹിക കൂട്ടായ്മയും പ്രദേശിക സമൂഹങ്ങളുടെ പങ്കാളിത്തവും, ബോധവല്‍ക്കരണ പരിപാടികള്‍, വര്‍ക്ക്ഷോപ്പുകള്‍/സെമിനാര്‍ തുടങ്ങിയ പരിപാടികളിലൂടെ പൊതുജന സംവാദം, അതുപോലെയുള്ള മറ്റ് നവീകൃത പരിപാടികള്‍ എന്നിവയിലൂടെ വാണീജ്യ ലൈംഗീക ചൂഷണത്തിനായി സ്ത്രീകളെയും കുട്ടികളെയും കടത്തുന്നത് തടയുക.
2. ചൂഷണം നടക്കുന്ന ഇടങ്ങളില്‍ നിന്നും ഇരകളെ രക്ഷപ്പെടുത്തുകയും അവരെ സുരക്ഷിത സ്ഥലങ്ങളില്‍ പാര്‍പ്പിക്കുകയും ചെയ്യുക.
3. അടിസ്ഥാന സൌകര്യങ്ങള്‍/ആവശ്യങ്ങളായ പാര്‍പ്പിടം, ഭക്ഷണം, വസ്ത്രെം, കൌണ്‍സിലിംഗ് ഉള്‍പ്പെടെയുള്ള ആരോഗ്യ പരിപാലനം, നിയമ സഹായവും മാര്‍ഗ്ഗ നിര്‍ദ്ദേശവും തൊഴില്‍ പരിശീലനം തുടങ്ങിയവ പ്രദാനം ചെയ്തുകൊണ്ട് ഇരകളുടെ അടിയന്തിരവും ദീര്‍ഘകാലത്തിലുള്ളതുമായ പുനരധിവാസം.
4. കുടുംബത്തിലും മൊത്തം സമൂഹത്തിലും ഇരകളുടെ പുനഃപ്രവേശനത്തിനുള്ള സൗകര്യമൊരുക്കല്‍.
5. അതിര്‍ത്തി കടന്നു പോകുന്ന ഇരകള്‍ക്ക് തങ്ങളുടെ മാതൃരാജ്യത്തേക്ക് മടങ്ങാനുള്ള സൗകര്യം
ഗുണഭോക്താക്കള്‍
വാണീജ്യ ലൈംഗിക ചൂഷണത്തിനായി കടത്തപ്പെടാന്‍ സാധ്യതയുള്ള സ്ത്രീകളും കുട്ടികളും. വാണീജ്യ ലൈംഗീക ചൂഷണത്തിന് ഇരകളായ സ്ത്രീകളും കുട്ടികളും.
പദ്ധതിയുടെ ഘടകങ്ങളും സഹായത്തിന്റെ രീതിയും
പരിപാടിക്ക് താഴെ പറയുന്ന പ്രധാന ഘടകങ്ങള്‍ ഉണ്ടായിരിക്കണം:
1. പ്രതിരോധം
2. രക്ഷപ്പെടുത്തല്‍
3. പുനരധിവാസം
4. പുനഃസമാഗമം
5. സ്വദേശത്തേക്ക് മടക്കി അയയ്ക്കല്‍

കൂടുതല്‍ വിവരങ്ങള്‍ക്ക് ഇവിടെ ക്ലിക്ക് ചെയ്യുക >>