You are here : Home ഞങ്ങളെ കുറിച്ച് ഡയറക്ടറേറ്റ്

PostHeaderIcon സാമൂഹ്യ നീതി ഡയറക്ടറേറ്റ്

വനിതാ-ശിശു വികസനമന്ത്രാലയം , സാമൂഹ്യനീതി മന്ത്രാലയം, വനിത, ശിശു ശാക്തീകരണ മന്ത്രാലയം , തുടങ്ങിയ സ്ഥാപനങ്ങള്‍ ആവിഷ്ക്കരിക്കുന്ന വിവിധ പദ്ധതികള്‍ നടപ്പിലാക്കുന്ന നോഡല്‍ ഏജന്‍സിയാണ് സാമൂഹ്യനീതി ഡയറക്ടറേറ്റ്. ദുര്‍ബല ജനവിഭാഗങ്ങള്‍ക്കുവേണ്ടിയുള്ള വിവിധ സാമൂഹിക നിയമങ്ങള്‍ ആവിഷ്ക്കരിക്കുന്നതും ഡയറക്ടറേറ്റിന്റെ ചുമതലയാണ്.

വിവിധ നിയമങ്ങള്‍

കുട്ടികളെ സംബന്ധിച്ചത് 

അനാഥാലയങ്ങളുടെയും മറ്റ് ധര്‍മ്മസ്ഥാപനങ്ങളുടെയും മേല്‍നോട്ടവും നിയന്ത്രണവും സംബന്ധിച്ച നിയമം, 1960

ദത്തെടുക്കല്‍ സംബന്ധിച്ച വിവിധ നിയമങ്ങള്‍

ബാലനീതി (ശ്രദ്ധയും സുരക്ഷിതത്വവും) സംബന്ധിച്ച നിയമം, 2000.

ബാലനീതി (ശ്രദ്ധയും, സുരക്ഷിതത്വവും) സംബന്ധിച്ച നിയമഭേദഗതി, 2006.

ശൈശവ വിവാഹ നിരോധന നിയമം, 2006.

സ്ത്രീകളെ സംബന്ധിച്ച 

സ്ത്രീധന നിരോധന നിയമം, 1961

അസന്മാര്‍ഗ്ഗിക പ്രവര്‍ത്തന (നിരോധന) നിയമം, 1986

ഗാര്‍ഹിക പീഡനങ്ങളില്‍ നിന്നും സ്ത്രീകളുടെ സംരക്ഷണ നിയമം, 2005

ശാരീരിക വെല്ലുവിളികള്‍ നേരിടുന്നവര്‍ക്കുള്ള

ശാരീരിക വൈകല്യങ്ങളുള്ള വ്യക്തികള്‍‌ക്ക് അവസര സമത്വം, അവകാശ സംരക്ഷണം, പൂര്‍ണ്ണ പങ്കാളിത്തം നിയമം, 1995.

ഓട്ടിസം, സെറിബ്രല്‍ പ്ലാസി, മാനസിക വൈകല്യം, ബഹുവിധ വൈകല്യങ്ങള്‍ എന്നിവയുള്ള വ്യക്തികളുടെ സംരക്ഷണത്തിനുള്ള ദേശീയ ട്രസ്റ്റ് നിയമം 1999.

മുതിര്‍ന്ന പൗരന്മാര്‍ 

 മുതിര്‍ന്ന പൗരന്മാരുടെയും രക്ഷിതാക്കളുടെയും ക്ഷേമവും പരിപാലന നിയമം, 2007.

സാമൂഹിക പ്രതിരോധം 

അക്രമകാരികളെ നിരീക്ഷണ നിയമം, 1958
കേരള ദുര്‍ഗുണ പരിഹാര പാഠശാല, 1961
കേരള ജയില്‍ നിയമങ്ങള്‍ (മോചനവും പുനരധിവാസവും)

സ്ത്രീകള്‍ക്കുവേണ്ടിയുള്ള പ്രത്യേക പഗദ്ധതികള്‍ നടപ്പാക്കുന്നതിനും അവശ്യവിഭാഗങ്ങളുടെ ഉന്നമനത്തിനായി സംസ്ഥാന ഗവണ്‍മെന്റ്  നടപ്പാക്കുന്ന ക്ഷേമപ്രവര്‍ത്തനങ്ങളുടെ പ്രചരണത്തിനും പൊതുജനങ്ങള്‍ക്കിടയില്‍ ബോധവത്ക്കരണ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുന്നതിനും വകുപ്പ് പ്രത്യേകം ശ്രദ്ധ നല്‍കുന്നു.

സ്ത്രീകള്‍ , കുട്ടികള്‍ , മുതിര്‍ന്ന പൗരന്മാര്‍ , ശേഷികളില്‍ അസമാനതകളുള്ളവര്‍ , മാനസിക വൈകല്യമുള്ള എന്നിവര്‍ക്കായുള്ള 77 സ്ഥാപനങ്ങള്‍ സാമൂഹ്യ നീതി ഡയറക്ടറേറ്റിനു കീഴില്‍ പ്രവര്‍ത്തിക്കുന്നു.