You are here : Home ഞങ്ങളെ കുറിച്ച്

PostHeaderIcon ഹോം പേജ്

ആസൂത്രണ പ്രക്രിയയുടെ ആരംഭം മുതല്‍, അഭയ കേന്ദ്രങ്ങള്‍, പെന്‍ഷനുകള്‍, സാമ്പത്തിക സഹായം, തുടങ്ങിയ മാര്‍ഗ്ഗങ്ങളിലൂടെ സംസ്ഥാനത്തെ സാമൂഹികമായും സാമ്പത്തികമായും പിന്നോക്കം നില്‍കുന്ന വിഭാഗങ്ങളുടെ സാമൂഹിക ക്ഷേമ, സുരക്ഷാ പരിപാടികള്‍ സൂക്ഷമമായി രേഖപ്പെടുത്തുന്നതില്‍ കേരള സര്‍ക്കാര്‍ ശ്രദ്ധ പതിപ്പിച്ചിട്ടുണ്ട്.


ജനസാമാന്യത്തിലെ അര്‍ഹതയുള്ള വിഭാഗങ്ങളുടെ സാമൂഹിക ക്ഷേമം ഉറപ്പാക്കുന്ന പരിപാടികള്‍ക്കായി ഓരോ വര്‍ഷവും ബഡ്ജറ്റിന്റെ വലിയൊരു ഭാഗം നീക്കി വയ്ക്കുന്നതിലൂടെ, അന്യഥാ ശ്രദ്ധ ലഭിക്കാതിരിക്കുന്ന വിഭാഗങ്ങള്‍ക്ക് സാമൂഹിക സുരക്ഷ ലഭ്യമാക്കാന്‍ ഭരണകൂടങ്ങള്‍ക്ക് സാധിക്കും എന്ന് തെളിയിക്കാന്‍ കേരളത്തിന് സാധിച്ചിട്ടുണ്ട്.


തങ്ങളുടെ വിഭവങ്ങള്‍ സമാഹരിച്ചും പൊതുജന പങ്കാളിത്തം ഉറപ്പുവരുത്തിയും അവശത അനുഭവിക്കുന്ന വിഭാഗങ്ങള്‍ക്കുള്ള ക്ഷേമ പരിപാടികളും സേവനങ്ങളും രൂപപ്പെടുത്തുന്നതിനും നടപ്പാക്കുന്നതിനും ഏകോപിപ്പിക്കുന്നതിനുമായി വര്‍ഷങ്ങളായി സാമൂഹിക നീതി വകുപ്പ് നടത്തുന്ന സേവനങ്ങള്‍ നിസ്തുലമാണ്.
സാമൂഹികനീതി വകുപ്പിന്റെ കീഴിലുള്ള വിവിധ സംഘടനകള്‍, സ്വതന്ത്രമായി പ്രവര്‍ത്തിക്കുന്നവ പോലും, ഇത്തരം പ്രവര്‍ത്തനങ്ങള്‍ സംയോജിപ്പിക്കുന്നതിന് മുന്‍കൈയെടുത്തിട്ടുണ്ട്. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് ഒരു പുതിയ ചലനവേഗം കൈവരിച്ചിട്ടുണ്ട്.