You are here : Home അംഗന്‍വാടി ക്ഷേമനിധി

PostHeaderIcon അംഗന്‍വാടി ക്ഷേമനിധി

അംഗനവാടി ക്ഷേമ നിധി
GOP No.12/1992/SWD dated 10-04-1992 എന്ന ഉത്തരവിന്‍ പ്രകാരം കേരള സര്‍ക്കാര്‍ അംഗനവാടി ജീവനക്കാരില്‍ നിന്നും 30/ രൂപയും അംഗനവാടി സഹായികളില്‍ നിന്നും 15/ രൂപയും സംഭാവന സ്വീകരിച്ചുകൊണ്ട് ഒരു ക്ഷേമനിധിക്ക് രൂപം നല്‍കി. സംസ്ഥാന സര്‍ക്കാര്‍ തതുല്യമായ തുക സംഭാവന നല്‍കും.
സാമൂഹ്യ നീതി ഡയറക്ടറേറ്റുമായി ബന്ധപ്പെട്ട ഒരു എക്സിക്യൂട്ടീവ് ഓഫീസറുടെയും എല്ലാ ജില്ലാ സാമൂഹ്യ നീതി ഓഫീസര്‍മാരുമായി ബന്ധപ്പെട്ട ഒരു അക്കൗണ്ടിന്റെയും ചുമതലയിലാണ് ക്ഷേമനിധി പ്രവര്‍ത്തിക്കുന്നത്. ജില്ലാ സാമൂഹ്യ നീതി ഓഫീസറാണ് ജില്ലാ തല പരിശോധനാ ഉദ്യോഗസ്ഥന്‍.
സേവനത്തിലിരിക്കെ മരിച്ച ജീവനക്കാരുടെ അശ്രിതര്‍ക്കുള്ള നിയമനം, രണ്ട് വര്‍ഷത്തില്‍ കൂടുതല്‍ സേവനത്തിലുള്ള താല്‍കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തല്‍, പ്രസവ-ഗര്‍ഭച്ഛിത്ര അവധി, വിദ്യാഭ്യാസം, ചികിത്സ, വിവാഹം, ഗൃഹനിര്‍മ്മാണം എന്നിവയ്ക്കുളള വായ്പ, വിദ്യാഭ്യാസ പുരസ്കാരം തുടങ്ങിയവ നേട്ടങ്ങളില്‍ ഉള്‍പ്പെടുന്നു.

അംഗത്വം: സ്ഥിരനിയമനമുള്ള എല്ലാ അംഗന്‍വാടി ജീവനക്കാരും സഹായികളും ഈ ക്ഷേമനിധിയില്‍ അംഗങ്ങളാണ്.
നിധിയിലേക്കുള്ള സംഭാവന
അംഗന്‍വാടി ജീവനക്കാരുടെ സംഭാവന  : പ്രതിമാസം 30 രൂപ
അംഗന്‍വാടി സഹായികളുടെ സംഭാവന  : പ്രതിമാസം 15 രൂപ
തതുല്യമായ തുക സര്‍ക്കാര്‍ സംഭാവനയായി നല്‍കുന്നു.

ക്ഷേമനിധിയില്‍ നിന്നുള്ള ആനുകൂല്യങ്ങള്‍
ജീവനക്കാരി/സഹായിയുടെ അല്ലെങ്കില്‍ അവരെടെ പെണ്‍മക്കളുടെ വിവാഹത്തിനുള്ള സഹായം (മുന്‍കൂര്‍)- 2000/ രൂപ വരെ
മെഡിക്കല്‍ സഹായം (ക്യാന്‍സര്‍, ടി ബി, കുഷ്ടം, ഹൃദ്രോഗം, വൃക്കമാറ്റിവയ്ക്കല്‍ എന്നീ ചികിത്സകള്‍ക്കും ശസ്ത്രക്രയകള്‍ക്കും) - 10,000/ രൂപ വരെ
ഗൃഹനിര്‍മ്മാണ അഡ്വാന്‍സ്  - ഹോണോറേറിയം 30 മാസം വരെ

കുട്ടികളുടെ വിദ്യാഭ്യാസത്തിനുള്ള വായ്പ- 1000/ രൂപ വരെ
മരണമടഞ്ഞവരുടെ ആശ്രിതര്‍ക്കുള്ള നഷ്ടപരിഹാരം- 10,000/ രൂപ വരെ
പെന്‍ഷന്‍  - അംഗന്‍വാടി ജീവനക്കാര്‍ക്ക് പ്രതിമാസം 500/ രൂപയും സഹായികള്‍ക്ക് പ്രതിമാസം 300/ രൂപയും
അംഗന്‍വാടി ജീവനക്കാര്‍/സഹായികളുടെ മക്കള്‍ക്കൂള്ള വിദ്യാഭ്യാസ പുരസ്കാരം
ഒന്നാം സമ്മാനം- 500/ രൂപ
രണ്ടാം സമ്മാനം-300/ രൂപ
മൂന്നാം സമ്മാനം-200/ രൂപ
റിട്ടയര്‍മെന്റ് ആനുകൂല്യം- അംഗത്തിന്റെ സംഭാവന + 11% പലിശ + തതുല്യ സര്‍ക്കാര്‍ സംഭാവന.
അംഗനവാടി ക്ഷേമനിധിയുമായി ബന്ധപ്പെട്ട വിവിധ കമ്മിറ്റികള്‍
അംഗനവാടി ക്ഷേമനിധിയുമായി ബന്ധപ്പെട്ട് വിവിധ കമ്മിറ്റികള്‍ക്ക് രൂപം നല്‍കിയിട്ടുണ്ട്.
ജില്ലാതല അവലോകന കമ്മിറ്റി
താഴെ പറയുന്ന അംഗങ്ങളെ ഉള്‍പ്പെടുത്തിയിരിക്കുന്നു.
ജില്ലാ സാമൂഹിക ക്ഷേമ ഓഫീസര്‍ - അദ്ധ്യക്ഷന്‍
ജില്ലാ പ്രൊബേഷന്‍ ഓഫീസര്‍ ഗ്രേഡ് 1 - അംഗം
പ്രോഗ്രാം ഓഫീസര്‍, ജില്ലാ തല ഐ സി ഡി എസ് സെല്‍- മെമ്പര്‍ സെക്രട്ടറി
സാമൂഹിക ക്ഷേമ ഡയറക്ടറുടെ ഒരു പ്രതിനിധി (സി ഡി പി ഓ-യില്‍ താഴെയല്ലാത്ത ഒരു ഉദ്യോഗസ്ഥന്‍) -
ജില്ലയിലുള്ള അംഗന്‍വാടി ജീവനക്കാരുടെയും സഹായികളുടെയും 2 പ്രതിനിധികള്‍-അംഗങ്ങള്‍.
സംസ്ഥാന തല അവലോകന കമ്മിറ്റി
സാമൂഹ്യ നീതി ഡയറക്ടര്‍ - അദ്ധ്യക്ഷന്‍
ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍-മെമ്പര്‍ സെക്രട്ടറി
സാമൂഹ്യ നീതി വകുപ്പ് സെക്രട്ടറിയുടെ പ്രതിനിധിയായി അണ്ടര്‍ സെക്രട്ടറിയുടെ തസ്തികയില്‍ താഴെയല്ലാത്ത ഒരു ഉദ്യോഗസ്ഥന്‍ - അംഗം
ഓരോ ജില്ലയില്‍ നിന്നും ജില്ലാ തല അവലോകന കമ്മിറ്റികള്‍ തിരഞ്ഞെടുത്തയയ്ക്കുന്ന ഒരു പ്രതിനിധി-അംഗങ്ങള്‍.

അംഗത്വ അപേക്ഷ ഫോം ഡൌണ്ലോഡ് ചെയ്യുവാന് ഇവിടെ ക്ലിക്ക് ചെയ്യുക

അംഗന്‍വാടി വർക്കർ , ഹെൽപ്പർ ക്ഷേമനിധി ബോർഡ്‌

ഹെല്‍പര്‍ വര്‍ക്കര്‍ പെന്‍ഷന്‍--- ഫെബ്രുവരി 2012

ഹെല്‍പര്‍ വര്‍ക്കര്‍ പെന്‍ഷന്‍--- ജനുവരി 2012

ഹെല്‍പര്‍ വര്‍ക്കര്‍ പെന്‍ഷന്‍--- ജൂലൈ 2012

ഹെല്‍പര്‍ വര്‍ക്കര്‍ പെന്‍ഷന്‍--- ജൂണ്‍ 2012

ഹെല്‍പര്‍ വര്‍ക്കര്‍ പെന്‍ഷന്‍--- മേയ്‌ 2012

ഹെല്‍പര്‍ വര്‍ക്കര്‍ പെന്‍ഷന്‍--- ഏപ്രില്‍  2012

ഹെല്‍പര്‍ വര്‍ക്കര്‍ പെന്‍ഷന്‍--- ഓഗസ്റ്റ്‌ 2012

ഹെല്‍പര്‍ വര്‍ക്കര്‍ പെന്‍ഷന്‍--- മാര്‍ച്ച്‌ 2012

ഹെല്‍പര്‍ വര്‍ക്കര്‍ പെന്‍ഷന്‍--- നവംബര്‍ 2011

ഹെല്‍പര്‍ വര്‍ക്കര്‍ പെന്‍ഷന്‍--- നവംബര്‍ 2012

ഹെല്‍പര്‍ വര്‍ക്കര്‍ പെന്‍ഷന്‍--- ഒക്ടോബര്‍ 2012

ഹെല്‍പര്‍ വര്‍ക്കര്‍ പെന്‍ഷന്‍--- സെപ്റ്റംബര്‍ 2012

ഹെല്‍പര്‍ വര്‍ക്കര്‍ പെന്‍ഷന്‍--- ഡിസംബര്‍ 2011